UPDATES

സിനിമ

‘മറുവാര്‍ത്തൈ പേസാതെ’ ഗാനത്തിലെ പിന്നിലെ ‘മിസ്റ്റര്‍ എക്‌സ്’ ദാര്‍ബുക ശിവ ആരാണ്‌?

ദാര്‍ബുക ശിവയാണ് സംഗീത സംവിധായകന്‍ എന്ന രഹസ്യം ഗൗതം വാസുദേവ് മേനോന്‍ പുറത്തുവിട്ടത്തോട് കൂടി ആരാണ് ഈ സംവിധായകന്‍ എന്ന് തിരച്ചിലിലാണ് ആരാധകര്‍

‘എന്നൈ നോക്കി പായും തോട്ടൈ’ എന്ന ഗൗതം വാസുദേവ് മേനോന്റെ ധനുഷ് ചിത്രത്തിലെ ‘മറുവാര്‍ത്തൈ പേസാതെ’ എന്ന ഗാനം സോഷ്യല്‍ മീഡിയിയില്‍ റെക്കോര്‍ഡ് വൈറലാണ്. ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് താമരയാണെന്നും ആലപിച്ചിരിക്കുന്നത് സിദ്ധ് ശ്രീറാമാണെന്നും വെളിപ്പെടുത്തിയപ്പോഴും, ഈ ഗാനം ചിട്ടപ്പെടുത്തിയ ആളെ നാളിതുവരെ അണിയറപ്രവര്‍ത്തകര്‍ മിസ്റ്റര്‍ എക്‌സ് എന്നായിരുന്നു പരിചയപ്പെടുത്തിയിരുന്നത്. എന്നാല്‍ ദാര്‍ബുക ശിവയാണ് സംഗീത സംവിധായകന്‍ എന്ന രഹസ്യം ഗൗതം വാസുദേവ് മേനോന്‍ പുറത്തുവിട്ടത്തോട് കൂടി ആരാണ് ഈ സംവിധായകന്‍ എന്ന് തിരച്ചിലിലാണ് ആരാധകര്‍.

‘മറുവാര്‍ത്തൈ പേസാതെ’ ഗാനം ചിട്ടപ്പെടുത്തിയ അജ്ഞാതനെ വെളിപ്പെടുത്തി ഗൗതം വാസുദേവ് മേനോന്‍

എം. ശശികുമാറിന്റെ ‘കിടാരി’ എന്ന ഒരൊറ്റ ചിത്രത്തിന് മാത്രമാണ് ശിവ ഇതിന് മുമ്പ് സംഗീതം നല്‍കിയിട്ടുള്ളത്. ധനുഷ് ചിത്രം തൊടരി-യില്‍ അഭിനയിച്ചിട്ടുമുണ്ട് ഈ മുപ്പത്തിയഞ്ചുക്കാരന്‍. അഭിനയേതാവ്, സംഗീത സംവിധായകന്‍, മ്യൂസിക് പ്രൊഡ്യൂസര്‍, റേഡിയോ ജോക്കി അങ്ങനെ പല വിശേഷണങ്ങളുമുണ്ട് ശിവയ്ക്ക്.

ചെന്നൈ സ്വദേശിയായ ശിവ ഡ്രം പ്ലേയറാണ്. സ്‌കൂള്‍ കാലഘട്ടം മുതല്‍ക്ക് തന്നെ സംഗീതവുമായിട്ട് ബന്ധപ്പെട്ടാണ് ശിവയുടെ ജീവിതം. മധ്യവര്‍ഗ്ഗ കുടംബത്തില്‍പ്പെട്ട ശിവ കൂടുതല്‍ സംഗീതവുമായി അടുക്കുന്നത്. കോളേജ് കാലഘട്ടത്തിലാണ്. പ്രാദേശിക ബാന്‍ഡുകളിലൂടെയായിരുന്നു തുടക്കം. 1999 മുതല്‍ സ്റ്റേറ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ തുടങ്ങി.

യോദ്ധക 

ബംഗാളി ബാവുല്‍ ട്രൂപ്പുകളുമായി ചേര്‍ന്ന് കുറച്ച് വര്‍ക്കുകള്‍ ചെയ്തിരുന്നു. 2003-ല്‍ തന്‍വി ഷായുമായി ചേര്‍ന്ന് സഹാറാ എന്ന ബാന്‍ഡ് രൂപീകരിച്ചിരുന്നു. ആ ബാന്‍ഡുമായി സൗത്ത് അമേരിക്ക, ക്യൂബ, ആഫ്രിക്ക, അറബി തുടങ്ങിയ രാജ്യങ്ങളിലെ നാടോടി ഗാനങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. 2005-ല്‍ യോദ്ധക എന്ന ആല്‍ബവും, 201-ല്‍ ലാ പൊങ്കല്‍ എന്ന ആല്‍ബവും ശിവയും സംഘവും ചെയ്തിരുന്നു.

2006-ല്‍ റേഡിയോ മിര്‍ച്ചിയില്‍ ജോക്കിയായി എത്തി. 2013-ല്‍ അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വണ്‍ ബീറ്റിന്റെ ഫെലോ ലഭിച്ചിരുന്നു. അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ ശിവക്ക് സഹായകരമായി.2015-ല്‍ രാജതന്ത്രം എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്കും ചുവടുവെച്ചു. 2016-ല്‍ ഒരുമാസം നീണ്ടു നില്‍ക്കുന്ന അമേരിക്കന്‍ മ്യൂസിക്ക് പ്രോഗ്രം പര്യടനവും നടത്തി.

 ലാ പൊങ്കല്‍

2016-ല്‍ എം.ശശികുമാറിന്റെ കീടാരി എന്ന ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചു. ശിവയെ ആളുകള്‍ തിരഞ്ഞു തുടങ്ങിയത് ‘മറുവാര്‍ത്തൈ പേസാതെ’ ഗാനത്തോട് കൂടിയാണ്. ലക്ഷങ്ങളുടെ ഹൃദയം കവര്‍ന്ന ‘മറുവാര്‍ത്തൈ പേസാതെ’ ഗാനത്തിന്റെ പിന്നിലെ മിസ്റ്റര്‍ എക്‌സ് ആരാണെന്ന് വെളിപ്പെട്ടത്തോടെ ശിവ ഇപ്പോള്‍ സ്റ്റാറായിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍