UPDATES

സിനിമാ വാര്‍ത്തകള്‍

സംഘപരിവാറിന്റെ ബഹിഷ്‌കരണ ഭീഷണിക്ക് ഫഹദ് ഫാസിലിന്റെ മറുപടി; പുതിയ ചിത്രം പ്രഖ്യാപിച്ച് നടന്‍

രാജു മല്യത്ത് നിര്‍മിക്കുന്ന ‘ആണെങ്കിലും അല്ലെങ്കിലും’ ഒരു റൊമാന്റിക് കോമഡി ജോണറില്‍ ഉള്ളതായിരിക്കും എന്ന് അണിയറ പ്രവര്‍ത്തകര്‍

ദേശീയ പുരസ്‌ക്കാര വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ബഹിഷ്‌കരണ ഭീഷണി നിലനില്‍ക്കെ യുവനടന്‍ ഫഹദ് ഫാസില്‍ തന്റെ പുതിയ സിനിമയുടെ പോസ്റ്റര്‍ ഫെയ്സ്ബുക്കിലൂടെ പുറത്തു വിട്ടു. നവാഗതനായ വിവേക് കഥയെഴുതി സംവിധാനയം ചെയ്യുന്ന ‘ആണെങ്കിലും അല്ലെങ്കിലും’ എന്ന ചിത്രത്തിലാണ് കാര്‍ബണിന് ശേഷം യുവനടന്മാരില്‍ ശ്രദ്ധേയനായ ഫഹദ് വേഷമിടുന്നത്.

കാതറിന്‍ ട്രീസയാണ് നായികയാവുന്നത്. ധര്‍മജന്‍ ബോള്‍ഗാട്ടി, ഷറഫുദ്ദീന്‍, രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഭ്രമരം, ഈ അടുത്തകാലത്ത് എന്നീ ചിത്രങ്ങള്‍ക്കുശേഷം രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്യത്ത് നിര്‍മിക്കുന്ന ആണെങ്കിലും അല്ലെങ്കിലും ഒരു റൊമാന്റിക് കോമഡി ജോണറില്‍ ഉള്ളതായിരിക്കും എന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. അരുണ്‍ എ.ആര്‍, അജയ് രാഹുല്‍, വിവേക് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കുന്നു. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അനു മൂത്തേടത്ത് നിര്‍വഹിക്കുന്നു. വിനായക് ശശികുമാര്‍, മനു മഞ്ജിത്ത്, ശ്രീരേഖ എന്നിവരുടെ വരികള്‍ക്ക് പി.എസ് ജയ്ഹരി സംഗീതംപകരുന്നു.

നേരത്തെ രാഷ്ട്രപതിക്ക് പകരം കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രോട്ടോക്കോള്‍ തിരുത്തി കുറിച്ച് കൊണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ഫഹദ് ഉള്‍പ്പെടെ 68 താരങ്ങള്‍ അവാര്‍ഡ് ദാനം ബഹിഷ്‌ക്കരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഫഹദിന് നേരെ ഒരു വിഭാഗം സൈബര്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ബഹിഷ്‌കരണ ഭീഷണി വ്യാപകമായി. ഫഹദിന്റെ ചിത്രങ്ങള്‍ ബഹിഷ്‌ക്കരിക്കുന്നു എന്ന പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. ഈ പശ്ചാത്തലത്തിലാണ് ഫഹദ് തന്റെ അടുത്ത ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തു വിട്ടത്. ബഹിഷ്‌കരണ ആഹ്വാനത്തെ അദ്ദേഹം സ്വാഗതം ചെയ്യുന്നത് കൂടി ആണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തിലൂടെ എന്ന് നവമാധ്യമപ്രവര്‍ത്തകര്‍ വിലയിരുത്തുന്നു.

അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ്, മായാനദി ഫെയിം ഐശ്വര്യ ലക്ഷ്മി നായികയാവുന്ന അമല്‍ നീരദ് ചിത്രം തുടങ്ങിയവയാണ് ഫഹദിന്റെ ഇനി റിലീസ് ആകാന്‍ ഉള്ള ചിത്രങ്ങള്‍.

ഫഹദിനെയും ഭാഗ്യലക്ഷ്മിയേയും പാക് ചാരന്മാരാക്കിയുള്ള ആ പോസ്റ്റ് അത്ര കോമഡി ആയി കാണരുതേ…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍