UPDATES

സിനിമ

ക്രിസ്തുമസിന് 100 കോടിയുടെ ചിത്രങ്ങള്‍ തീയേറ്ററുകളിലേക്ക്: ഒടിയൻ വെള്ളിയാഴ്ച എത്തും

ഡിസംബര്‍ 14ന് ‘ഒടി വിദ്യയുമായി’ മോഹന്‍ലാലിന്റെ ഒടിയനാണ് ആദ്യമെത്തുന്നത്.

ഒരിടവേളയ്ക്കു ശേഷം കേരളത്തിലെ തീയേറ്ററുകള്‍ വീണ്ടും സജീവമാവുകയാണ്.തമിഴ് ചിത്രങ്ങളായ സര്‍ക്കാരും 2.0 ഉം എല്ലാം കളം നിറഞ്ഞപ്പോള്‍ മലയാള സിനിമകള്‍ക്കു കളമൊഴിയേണ്ടി വന്നിരുന്നു.പദ്മകുമാര്‍ സംവിധാനം ചെയ്ത ജോസഫ് മാത്രമാണ് തീയേറ്ററില്‍ പിടിച്ചു നിന്നത്. എന്നാല്‍ ക്രിസ്തുമസ് റിലീസില്‍ മലയാള സിനിമകളോട് ഏറ്റുമുട്ടേണ്ട അവസ്ഥയാണ് അന്യഭാഷാ ചിത്രങ്ങള്‍ക്ക്.

ക്രിസ്തുമസ് ലക്ഷ്യമിട്ടു ചിത്രികരിച്ച ചിത്രങ്ങള്‍ക്ക് പുറമെ,പ്രളയം കാരണം റിലീസ് വൈകിയ ചിത്രങ്ങളും ഒരുമിച്ചെത്തുന്നതോടെ അന്യഭാഷങ്ങള്‍ക്ക് കനത്ത് വെല്ലുവിളി ഉയര്‍ത്തുകയാണ്. ഡിസംബര്‍ 14ന് ‘ഒടി വിദ്യയുമായി’ മോഹന്‍ലാലിന്റെ ഒടിയനാണ് ആദ്യമെത്തുന്നത്.ആദ്യ ദിനം 400 ഓളം സ്‌ക്രീനുകളിലാണ് ചിത്രം എത്തുന്നത് . റിലീസിന് മുന്നേ തന്നെ ബ്രമാണ്ട ചിത്രം ബാഹുബലിയുടെ റെക്കോര്‍ഡ് തകര്‍ത്തുകൊണ്ടാണ് ലാലേട്ടന്റെ ഒടിയന്‍ അവതരിക്കുന്നത്.ഈ ഒരാഴ്ച്ചക്കാലം ഒടിയന്‍ ഭൂരിഭാഗം സ്‌ക്രീനുകളില്‍ നിറയുമ്പോള്‍ നിലവിലെ എല്ലാ റെക്കോര്‍ഡുകളും തകരും എന്നാണ് കരുതുന്നത്.

ഓടിയന്റെ ഓളം അടങ്ങുമ്പോളെക്കും ഡിസംബര്‍ 21 ന് അഞ്ചു സിനിമകള്‍ കൂട്ടമായി തീയേറ്ററുകളിലേക്ക് എത്തും. സത്യന്‍ അന്തിക്കാട് ഫഹദ് ചിത്രം ‘ഞാന്‍ പ്രകാശന്‍ ‘,ടോവിനോ ചിത്രം ‘എന്റെ ഉമ്മാന്റെ പേര് ‘രഞ്ജിത്ത് ശങ്കര്‍ ജയസൂര്യ കൂട്ടുകെട്ടില്‍ എത്തുന്ന ‘പ്രേതം 2 ‘ എന്നിവയാണിത്. ഇതിനു പുറമെയാണ് അന്യഭാഷ ചിത്രങ്ങമായ ധനുഷ് ടോവിനോ സായി പല്ലവി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘മാരി 2 ‘.കിംഗ് ഖാന്‍ ഷാരുഖ് ന്റെ ‘സീറോ’ എന്നിവയും റിലീസിനെത്തുന്നത്.

കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും 17 വര്ഷങ്ങള്ക്കു ശേഷം ഒരുമിച്ചു ഒരുക്കുന്ന ചിത്രമാണ് ‘ഞാന്‍ പ്രകാശന്‍ ‘ .യുവ തരാം ഫഹദ് ഫാസില്‍ ആണ് ചിത്രത്തിലെ നായകന്‍ . സത്യന്‍ അന്തിക്കാട് – ശ്രീനിവാസന്‍ – ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ എത്തുന്ന ചിതം കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകര്‍ഷിക്കും. ഇതിനു മുന്‍പ് ഫഹദും സത്യന്‍ അന്തിക്കാടും ഒരുമിച്ച ഒരു ഇന്ത്യന്‍ പ്രണയ കഥവലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപാട് ആരാധകരെ ലഭിച്ച യുവ താരം ടോവിനോ തോമസും ഉര്‍വ്വശിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘എന്റെ ഉമ്മാന്റെ പേര് ‘ ജോസ് സെബാസ്റ്റ്യന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി ആണ്. ഹിറ്റ് കൂട്ടുകെട്ട് രഞ്ജിത്ത് ശങ്കറും -ജയസൂര്യയും ചേര്‍ന്നെത്തുമ്പോള്‍ പ്രതീക്ഷകള്‍ ഒരുപാടാണ് .ഈ കൂട്ടുകെട്ടില്‍ തന്നെ ഇറങ്ങിയ പ്രേതം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് പ്രേതം 2 . സാനിയ അയ്യപ്പന്‍ ,ദുര്‍ഗ എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍. ലാല്‍ ജോസ് കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടില്‍ എത്തുന്ന മൂന്നാമത്തെ ചിത്രമാണ് ‘തട്ടിന്‍ പുറത്ത് അച്യുതന്‍’ ചിത്രം 22 ന് തീയേറ്ററുകളില്‍ എത്തുമെന്നാണ് റിപോര്‍ട്ടുകള്‍.

ക്രിസ്തുമസ് ബോസ്ഓഫീസ് ലക്ഷ്യമിട്ടുകൊണ്ട് 100 കോടിയോളം രൂപയുടെ ചിത്രങ്ങള്‍ ആണ് എത്തുന്നത്. ഇങ്ങനെ ക്രിസ്തുമസ് ബോക്സ് ഓഫീസില്‍ മലയാളവും അന്യഭാഷ ചിത്രങ്ങളും തമ്മില്‍ പോരാട്ടം മുറുകും. ഡിസംബറിന് ശേഷം പതിനഞ്ചോളം ചിത്രങ്ങളും റിലീസിനായി കാത്തിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍