UPDATES

സിനിമാ വാര്‍ത്തകള്‍

തലവന്‍ മാറിയിട്ടും നിലപാടുകള്‍ക്ക് മാറ്റമില്ലാതെ സെന്‍സര്‍ ബോര്‍ഡ്

ക്രൂരതയുടെ സന്ദേശം നല്‍കുന്ന സിനിമയോട് സഹാനുഭൂതി പുലര്‍ത്തേണ്ട എന്ന നിലപാടിലാണ് സെന്‍സര്‍ ബോര്‍ഡ്

ചെയര്‍മാനെ മാറ്റിയിട്ടും നിലപാടുകള്‍ക്ക് മാറ്റമില്ലാതെ സെന്‍സര്‍ ബോര്‍ഡ്. കടുത്ത സദാചാര നിലപാടുകള്‍ പിന്തുടരുന്ന പഹലജ് നിഹലാനിയെ ചെയര്‍മാന്‍ സ്ഥാനത്തു മാറ്റിയിട്ടും സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടുകള്‍ക്ക് മാറ്റമില്ലെന്ന് തെളിയിക്കുന്ന നടപടികളാണ് സെന്‍സര്‍ ബോര്‍ഡ് എടുത്തിരിക്കുന്നത്. സിബിഎഫ്സി ചെയര്‍മാനായി പുതിയതായി ചുമതലയേറ്റ പ്രസൂണ്‍ ജോഷിയുടെ സംഘം തങ്ങള്‍ക്ക് മുമ്പില്‍ എത്തിയ ആദ്യ ചിത്രത്തിന് തന്നെ അനുമതി നിഷേധിച്ചിരിക്കുകയാണ്. ബാഗ്ല് സിംഗ് സംവിധാനം ചെയ്ത പഞ്ചാബി ചിത്രം ‘ടോഫാന്‍ സിംഗ്’-നാണ് സര്‍ട്ടിഫിക്കറ്റ് നിരസിച്ചത്.

തീവ്രവാദ നിലപാടിലുള്ള പോരാട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നതെന്നും കൂടാതെ സിനിമയില്‍ അമിതമായ അക്രമം ചിത്രീകരിച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് സര്‍ട്ടിഫിക്കറ്റ് നിരസിച്ചതെന്നുമാണ് സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണം. സിനിമ ക്രൂരവും അരാജകത്വവുമാണ്. ക്രൂരതയുടെ സന്ദേശം നല്‍കുന്ന സിനിമയോട് സഹാനുഭൂതി പുലര്‍ത്തേണ്ട എന്ന നിലപാടിലാണ് സെന്‍സര്‍ ബോര്‍ഡ് എന്ന വക്താകള്‍ പറഞ്ഞത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍