UPDATES

സിനിമാ വാര്‍ത്തകള്‍

മോഹന്‍ലാലിന് റിലീസ് ചെയ്യാനിരിക്കുന്നത് 50 കോടിയുടെ 4 ചിത്രങ്ങള്‍

കുഞ്ഞാലി മരയ്ക്കാറിന്റെ ചിത്രീകരണം ആരംഭിക്കുന്നത് നവംബര്‍ ഒന്ന് മുതലായിരിക്കും.

മോഹന്‍ലാലിന് റിലീസ് ചെയ്യാനിരിക്കുന്നത് അഞ്ച് ചിത്രങ്ങളാണ്. ഇതില്‍ ഒരെണ്ണം ഒഴിച്ച് ബാക്കി നാലും 50 കോടിയോ അതിനുമുകളിലോ നിര്‍മ്മാണച്ചെലവുള്ള ചിത്രങ്ങളാണ്. 2018 ഒക്ടോബര്‍ 11-ന് റിലീസ് ചെയ്യുന്ന കായംകുളം കൊച്ചുണ്ണി, നവംബര്‍ ഒന്നിന് ഡ്രാമ, ഡിസംബര്‍ 14-ന് ഒടിയന്‍, 2019 മാര്‍ച്ച് 24-ന് ലൂസിഫര്‍, 2019 സെപ്റ്റംബര്‍ 8-ന് കുഞ്ഞാലി മരയ്ക്കാര്‍ തുടങ്ങിയവയാണ് മോഹലാലിന്റെ അടുത്ത അഞ്ച് ചിത്രങ്ങള്‍. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഡ്രാമ ഒഴിച്ച് ബാക്കിയെല്ലാം 50 കോടിയുടെ ചിത്രങ്ങളാണ്.

50 കോടിക്ക് അടുത്ത് നിര്‍മ്മാണച്ചെലവ് വരുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണി, വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന 50 കോടിയുടെ ഒടിയന്‍, 60 കോടിയുടെ പൃഥിരാജിന്റെ ലൂസിഫര്‍, 75 കോടിയുടെ പ്രിയദര്‍ശന്റെ കുഞ്ഞാലി മരയ്ക്കാര്‍ ഇവയാണ് മോഹന്‍ലാലിന് റിലീസ് ചെയ്യാനിരിക്കുന്നത് 50 കോടിയുടെ നാല് ചിത്രങ്ങള്‍.

കായംകുളം കൊച്ചുണ്ണിയുടെയും ഡ്രാമയുടെയും എല്ലാ ജോലികളും കഴിഞ്ഞു. ഒടിയന്റെ ഡബ്ബിങ്ങ് പൂര്‍ത്തിയായി. ചിത്രത്തിന്റെ ഗ്രാഫിസ് വര്‍ക്കുകള്‍ മുംബൈയില്‍ പുരോഗമിക്കുകയാണ്. ലൂസിഫറിന്റെ ചിത്രീകരണം അടുത്തമാസം പൂര്‍ത്തിയാകും. കുഞ്ഞാലി മരയ്ക്കാറിന്റെ ചിത്രീകരണം ആരംഭിക്കുന്നത് നവംബര്‍ ഒന്ന് മുതലായിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍