UPDATES

വീഡിയോ

മുംബൈ മാഫിയെ കുറിച്ചുള്ള രാം ഗോപാല്‍ വര്‍മ്മയുടെ പരമ്പര ‘ഗണ്‍സ് & തിംഗ്‌സ്’ ട്രെയിലര്‍/ വീഡിയോ

മുംബൈ അധോലോകത്തിലെ പ്രമുഖരായ ദാവൂദ് ഇബ്രാഹിമിന്റെയു ഛോട്ടാ രാജന്റെയും സൗഹൃദവും ശത്രുതയുമെല്ലാം ഈ സിരീസില്‍ കാണിക്കുന്നുണ്ട്

മുംബൈ മാഫിയെ കുറിച്ചുള്ള രാം ഗോപാല്‍ വര്‍മ്മയുടെ വെബ് സിരീസ് ‘ഗണ്‍സ് & തിംഗ്‌സ്’-ന്റെ ട്രെയിലര്‍ എത്തി. ആറര മിനിറ്റ് ദൈര്‍ഘ്യമുള്ള സിരീസ് ട്രെയിലര്‍ ചൂടന്‍ രംഗങ്ങള്‍ കൊണ്ട് വൈറലായിരിക്കുകയാണ്. ഇതിലെ കഥയും കഥാപാത്രങ്ങളും മുംബൈ മാഫിയിലെ യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന് രാം ഗോപാല്‍ വര്‍മ്മ മുമ്പെ വെളിപ്പെടുത്തിയിരുന്നു.

മുംബൈ അധോലോകത്തിലെ പ്രമുഖരായ ദാവൂദ് ഇബ്രാഹിമിന്റെയു ഛോട്ടാ രാജന്റെയും സൗഹൃദവും ശത്രുതയുമെല്ലാം ഈ സിരീസില്‍ കാണിക്കുന്നുണ്ട്. വയലന്‍സും നഗ്നത പ്രദര്‍ശനവും ആവോളം നിറഞ്ഞിരിക്കുന്ന ട്രെയിലര്‍ ഇതുവരെ ഏഴേകാല്‍ ലക്ഷത്തോളം ആളുകള്‍ കണ്ടു കഴിഞ്ഞു.

‘ഗണ്‍സ് & തിംഗ്‌സ്’ നിര്‍മ്മിക്കുന്നത് ജര്‍മ്മന്‍ കമ്പനിയായ സ്റ്റോം എന്റടൈമെന്റും രാം ഗോപാല്‍ വര്‍മ്മ ടാക്കീസും ചേര്‍ന്നാണ്. നാല് സീസണുകളായിട്ടാണ് സിരീസ് സംപ്രേഷണം ചെയ്യുന്നത്. ഓരോ സീസണും പത്ത് എപ്പിസോഡുകളാണുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍