UPDATES

സുഭാഷ് കെ. ഝാ

കാഴ്ചപ്പാട്

സുഭാഷ് കെ. ഝാ

കാഴ്ചപ്പാട്

2018-ല്‍ ബോക്‌സ് ഓഫീസില്‍ മൂക്കുംകുത്തി വീണതോടെ ഖാന്മാരുടെ ബോളിവുഡിലെ ത്രിനായകത്വം അവസാനിച്ചോ?

ഈ ഘട്ടത്തിലെങ്കിലും ഈ താരചക്രവർത്തിമാർ തിരഞ്ഞെടുക്കുന്ന വേഷങ്ങളെക്കുറിച്ച്‌ പുനർവിചിന്തനം നടത്തേണ്ടതുണ്ട്.

2018 ബോളിവുഡ് അടക്കി ഭരിക്കുന്ന മൂന്ന് ഖാൻമാരുടെയും കരിയറിലെ ഏറ്റവും മോശപ്പെട്ട വർഷങ്ങളിൽ ഒന്ന് തന്നെയാണ് . ബോക്സ്ഓഫീസിൽ ആകെ തകർന്ന് തരിപ്പണമായ ഷാരൂഖ് ഖാൻറെ സീറോ ,പ്രതീക്ഷിച്ച പോലെ യാതൊരു വിജയവും നേടാതിരുന്ന അമീർ ഖാൻറെ ദി തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ, മുതലായവയൊക്കെ കണക്കിലെടുത്താൽ ഇവരെ കഴിഞ്ഞ വർഷം ഭാഗ്യം തുണച്ചില്ലെന്നത് ഉറപ്പാണ്.  ഇക്കഴിഞ്ഞ വർഷം തന്നെയാണ് സൽമാൻ ഖാൻറെ റേസ് 3 ബോക്സ് ഓഫീസിൽ മൂക്കും കുത്തി വീണത്. അതോടെ എല്ലാവരും ആകാംഷയോടെ ചോദിച്ച ചോദ്യം ഇതാണ് സത്യത്തിൽ ബോളിവുഡിൽ ഖാൻ ത്രിനായകത്വം അവസാനിക്കാറായോ?

“ഒരു കാര്യം വ്യക്തമാണ്. ഈ മൂന്ന് സൂപ്പർസ്റ്റാറുമാരും പുനർവിചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചു. കൂടുതൽ പക്വതയോടെ വേഷങ്ങൾ തിരഞ്ഞെടുത്തില്ലെങ്കിൽ അവർക്ക് ഇനിയും സൂപ്പർ സ്റ്റാറുകളായി പിടിച്ചു നിൽക്കാനാവില്ല.” വാണിജ്യ വിശകലന വിദഗ്ദൻ അമോദ് മെഹ്‌റ പറയുന്നു.

എന്നാൽ ഖാൻ ചക്രവർത്തിമാർക്ക് കഴിഞ്ഞ വർഷം പറ്റിപ്പോയ ചെറിയ പാളിച്ചകളെ അവരുടെ കരിയറിന്റെ അന്ത്യമായൊന്നും കാണേണ്ടതില്ലെന്നാണ് സിനിമ വ്യവസായ വിശകലന വിദഗ്ദൻ ഗിരീഷ് ജോഹർ പറയുന്നത്. “അവർ തന്നെയാണ് ഇപ്പോഴും ഇവിടുത്തെ സൂപ്പർ സ്റ്റാർസ്. അവിടെയും ഇവിടെയും ചെറിയ പരാജയങ്ങൾ ഉണ്ടായെന്നു കരുതി അത് മാറുന്നില്ല.അവരുടെ ആരാധകരുടെ എണ്ണം കുറയുകയോ അവരുടെ താരമൂല്യത്തിന് ഇടിവ് സംഭവിക്കുകയോ ചെയ്തിട്ടില്ല. അടുപ്പടിച്ചടുപ്പിച്ചുള്ള സിനിമകളുടെ പരാജയം ആളുകളുടെ നെറ്റിചുളിപ്പിച്ചിട്ടുണ്ടാകാം. സത്യമാണ്.  പക്ഷെ അവർ തീർച്ചയായും പഴയ മികവിലേക്ക് വൻ തിരിച്ച് വരവ് നടത്തി കാണികളെ അത്ഭുതപ്പെടുത്തും. പ്രേക്ഷകരും വളരുകയാണ്. അവരുടെ അഭിരുചികൾക്ക് വളരെ എളുപ്പത്തിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. അത് ഈ താരങ്ങൾ തീർച്ചയായും മനസിലാക്കേണ്ടതുണ്ട്. അപ്പോൾ കാലം മാറുന്നതിനനുസരിച്ച് അവർക്ക് അധികമായെന്തെങ്കിലും നൽകേണ്ടി വരും. ഈ താരങ്ങളിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്ന ഒരു നിലവാരമുണ്ട്. 2018 ൽ കണ്ട പ്രകടനമല്ല അവരിൽ നിന്ന് ഉണ്ടാകേണ്ടിയിരുന്നത്.”

ഖാൻമാർക്ക് മുൻപിൽ ഇനി എന്താണുള്ളത്? സ്വതന്ത്ര ദിനം മുതൽ ഇന്നുവരെ ഇന്ത്യയുടെ വളർച്ചയ്‌ക്കൊപ്പം, എല്ലാ സംഭവ വികാസങ്ങൾക്കും സാക്ഷിയായ ഒരു മനുഷ്യൻറെ കഥ പറയുന്ന ഭാരത് എന്ന ചിത്രത്തിനാണ് സൽമാൻ ഖാൻ ആരാധകർ കാത്തിരിക്കുന്നത്. ഈദിനോടനുബന്ധിച്ച് ചിത്രം റിലീസ് ചെയ്യും. അതേസമയം അമീർ ഖാൻ ബിഗ് സ്‌ക്രീനിൽ നിന്ന് ഒരു അവധിയെടുത്ത് മഹാഭാരതത്തിന്റെ വെബ് സീരിസിലേക്ക് ചേക്കേറാൻ ഇരിക്കുകയാണ്. ഷാരൂഖ് ഖാൻ ഇതുവരെ പുതിയ പ്രോജക്ടുകളൊന്നും ഏറ്റെടുത്തിട്ടില്ല.

“ഇത്തരമൊരു നിർണ്ണായക ഘട്ടത്തിൽ  ഈ മൂന്ന് താരങ്ങളും തങ്ങളുടെ കരിയറിനെ കുറിച്ച് ഗൗരവത്തോടെ ചിന്തിക്കേണ്ടതുണ്ട്. എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടതെന്നതിനെ സംബന്ധിച്ച് ആലോചനകൾ ഉണ്ടാകണം. അവരുടെ ആരാധകരുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ അവർ കുറച്ചുകൂടി ബുദ്ധിപൂർവം വേഷങ്ങൾ തിരഞ്ഞെടുക്കുകയാണ് വേണ്ടത്. കഴിഞ്ഞ വർഷം ഏതായാലും മോശമായിപ്പോയി. അവർക്ക് ഇനിയും ഉന്നതങ്ങളിൽ എത്താൻ സാധിക്കും. പ്രതിയോഗിയോട് അനാരോഗ്യകരമായ മത്സരങ്ങൾ ഈ അവസരത്തിൽ അപക്വമായിരിക്കും” എന്ന് നിരൂപകൻ രാജ സെൻ മുന്നറിയിപ്പ് നൽകുന്നുണ്ട്.

സുഭാഷ് കെ. ഝാ

സുഭാഷ് കെ. ഝാ

IANS കോളമിസ്റ്റ്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍