UPDATES

സിനിമാ വാര്‍ത്തകള്‍

സല്‍മാന്‍ ഖാന്‍ ഗൂഗിളിന് എങ്ങനെ ബോളീവുഡിലെ മോശം നടനായി?

റേസ് 3 എന്ന ചിത്രത്തിന്റെ റിലീസിംഗിന് ശേഷമാണ് സല്‍മാനെ ഏറ്റവും മോശം നടനായി ഗൂഗിള്‍ വിശേഷിപ്പിച്ചിരിക്കുന്നത്

ഹിന്ദി സിനിമയിലെ ഏറ്റവും മോശം നടന്‍ സല്‍മാന്‍ ഖാനാണെന്ന് വിധിയെഴുതിയിരിക്കുകയാണ് ഗൂഗിള്‍. ഗൂഗിളിലെ ബോളീവുഡിലെ ഏറ്റവും മോശം നടന്‍ എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ സല്‍മാന്‍ പേരും ചിത്രവുമാണ് ഗൂഗിള്‍ ഇപ്പോള്‍ നല്‍കുന്നത്.

റേസ് 3 എന്ന ചിത്രത്തിന്റെ റിലീസിംഗിന് ശേഷമാണ് സല്‍മാനെ ഏറ്റവും മോശം നടനായി ഗൂഗിള്‍ വിശേഷിപ്പിക്കുന്നത്. ഈ ചിത്രം പുറത്തു വന്നതിന് ശേഷം റേസ് 3 മോശം സിനിമയാണെന്നും സല്‍മാന്‍ മോശം നടനാണെന്നുമുള്ള നിരവധി നിരൂപണങ്ങള്‍ വന്നിരുന്നു. ആ ലേഖനങ്ങളുമായി ബന്ധപ്പെട്ട ടാഗുകളാണ് സല്‍മാനെ ഗൂഗിള്‍ സര്‍ച്ചില്‍ മോശം നടനാക്കി തീര്‍ത്തിരിക്കുന്നതെന്നാണ് ഗൂഗിള്‍ ഇതിനെക്കുറിച്ച് നല്‍കുന്ന വിശദീകരണം.

മുമ്പ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എന്ന് ഗൂഗിളില്‍ സര്‍ച്ച് ചെയ്യുമ്പോള്‍ നരേന്ദ്ര മോദിയെന്ന മറുപടിയാണ് ലഭിച്ചിരുന്നത്. കൂടാതെ ആദ്യ പ്രതിരോധ മന്ത്രിയ്ക്കും ആദ്യ ധനകാര്യ മന്ത്രിയ്ക്കും വേണ്ടി തിരയുമ്പോഴും നിലവിലെ മന്ത്രിമാരുടെ പേരാണ് ഗൂഗിള്‍ മറുപടി നല്‍കിയിരുന്നത്.

അബ്ബാസ്-മസ്താന്‍ കൂട്ടുകെട്ടിന്റെ റെയ്‌സ് സീരീസിലെ മൂന്നാമത്തെ ചിത്രമായിരുന്നു റെയ്‌സ് 3. 1, 2 ഭാഗങ്ങളുടെ കഥയുമായി യാതൊരു ബന്ധവുമില്ലാത്തതിനാല്‍ സീരീസിലെ നായകനായിരുന്ന സെയ്ഫ് അലി ഖാന്‍ പിന്‍മാറിയതോടെയാണ് സല്‍മാന്‍ ഖാന്‍ മൂന്നാം ഭാഗത്തിലെ നായകനായത്. എന്നാല്‍ പിന്നീട് നിര്‍മ്മാതാക്കളുമായുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് അബ്ബാസ്-മസ്താന്‍ കൂട്ടുകെട്ട് സംവിധാനത്തില്‍ നിന്നും പിന്മാറിയതോടെ റെമോ ഡിസൂസയാണ് ചിത്രം സംവിധാനം ചെയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍