UPDATES

സിനിമാ വാര്‍ത്തകള്‍

ആ ചിരി ഞാന്‍ മറക്കില്ല, അങ്ങനെയൊരു ദിവസം നിങ്ങള്‍ക്കും വരും; കീര്‍ത്തിക്ക് ശ്രീ റെഡ്ഡിയുടെ മുന്നറിയിപ്പ്

ഇപ്പോള്‍ നിങ്ങള്‍ മേഘങ്ങള്‍ക്കിടയില്‍ പറക്കുകയാണ്

തമിഴിലും തെലുഗിലും ഉള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ ഹീറോയിന്‍ ആയി മാറിയ മലയാളി താരം കീര്‍ത്തി സുരേഷിന് മുന്നറിയിപ്പുമായി വിവാദ തെലുഗ് താരം ശ്രീ റെഡ്ഡി. സണ്ടക്കോഴി 2 എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ചിത്രത്തിലെ നായകന്‍ വിശാല്‍ ശ്രീ റെഡ്ഡിയെക്കുറിച്ച് പറഞ്ഞ കമന്റ് കേട്ട് കീര്‍ത്തി സുരേഷ് ചിരിച്ചതാണ് ശ്രീ റെഡ്ഡിയെ പ്രകോപിച്ചിരിക്കുന്നത്.

എന്നെക്കുറിച്ച് വിശാല്‍ പറയുന്നതുകേട്ടുള്ള കീര്‍ത്തി സുരേഷിന്റെ ചിരി വളരെ അരോചകമായിരുന്നു. പേടിക്കണ്ട മാഡം നിങ്ങള്‍ എല്ലാക്കാലത്തും നല്ല നിലയില്‍ ആയിരിക്കില്ല… ഒരു ദിവസം നിങ്ങള്‍ക്ക് മനസിലാകും ബുദ്ധിമുട്ടുന്നവരുടെ വേദന. ഞാന്‍ ഒരിക്കലും നിങ്ങളുടെ ചിരി മറക്കില്ല. മനസില്‍ ഇരിക്കട്ടെ അക്കാര്യം. ഇപ്പോള്‍ എന്തായാലും നിങ്ങള്‍ മേഘങ്ങള്‍ക്കിടയില്‍ പറക്കുകയാണ്… കീര്‍ത്തി സുരേഷിനെക്കുറിച്ച് ശ്രീ റെഡ്ഡി തന്റെ ഫെയ്‌സ്ബുക്കില്‍ എഴുതിയ വരികളാണിത്.

വിവാദങ്ങള്‍ ഉയര്‍ത്തിയ ശ്രീ റെഡ്ഡിക്ക് സിനിമയില്‍ ഇനിയും അവസരങ്ങള്‍ ലഭിച്ചാല്‍ അതില്‍ തനിക്ക് സന്തോഷമുണ്ട്. എന്നാല്‍ ശ്രീ റെഡ്ഡിക്കൊപ്പം അഭിനയിക്കുന്നത് ആരായാലും അവര്‍ വളരയേറെ ശ്രദ്ധിക്കണം. ശ്രീ റെഡ്ഡിയില്‍ നിന്നും രക്ഷനേടാന്‍ എപ്പോഴും ഒരു കാമറ ചിത്രീകരണ സ്ഥലത്തും വച്ചിരിക്കണം. ശ്രീ റെഡ്ഡി അത് വച്ചിട്ടില്ലെങ്കില്‍ പോലും. ആ നടിയുടെ ഭാഗത്ത് നിന്നും പ്രൊട്ടക്ഷന്‍ സ്വാഭാവികമായി വന്നു കൊള്ളും. എന്നായിരുന്നു വിശാല്‍ പ്രസ് മീറ്റിനിടയില്‍ തന്നോട് ശ്രീ റെഡ്ഡിയുമായി ബന്ധപ്പെട്ട് ചോദ്യം ഉയര്‍ന്നപ്പോള്‍ മറുപടി പറഞ്ഞത്.വിശാലിന്റെ ഈ വാക്കുകള്‍ കേട്ടാണ് ഒപ്പം ഉണ്ടായിരുന്ന കീര്‍ത്തി സുരേഷ് ചിരിച്ചത്.

കാസ്റ്റിംഗ് കൗച്ച്; ശ്രീ റെഡ്ഡിയുടെ പുതിയ വെളിപ്പെടുത്തല്‍ ഏതു യുവതാരത്തെ കുറിച്ചെന്ന ചര്‍ച്ചയില്‍ സോഷ്യല്‍ മീഡിയ

ഞങ്ങളല്ല, നിയന്ത്രണമില്ലാത്ത കാമാവേശത്തില്‍ നടക്കുന്ന നിങ്ങളാണ് പ്രശ്‌നം; ഓണ്‍ലൈന്‍ ലൈംഗികാധിക്ഷേപങ്ങള്‍ക്കെതിരേ നടി സുജ

ഭര്‍ത്താവിന്റെ കാമം തീര്‍ക്കാന്‍ വിദ്യാര്‍ത്ഥിനികളെ ചതിക്കുന്ന ഭാര്യ; തെലുഗ് താരദമ്പതികള്‍ക്കെതിരേ വെളിപ്പെടുത്തല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍