ബ്രിട്ടിഷ് നടൻ ഇദ്രിസ് എൽബയും കാമുകി സബ്രിനയും വിവാഹിതരായി. മൊറോക്കോയിൽ നടന്ന ചടങ്ങിൽ വെച്ചാണ് സബ്രിനയെ ഇദ്രിസ് മിന്നുകെട്ടിയത്. ഈ ചടങ്ങിന്റെ ചിത്രങ്ങൾ ബ്രിട്ടീഷ് വോഗ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്.
അധികമാരും അറിയാതെയായിരുന്നു ഈ വിവാഹം. മോഡലാണ് വധുവായ സബ്രിന. ഇരുവരുടെയും മനസ്സമ്മതം വെള്ളിയാഴ്ച സാർ ചാർ ബാഗ് ഹോട്ടലിൽ വെച്ച് നടന്നിരുന്നു.
മൂന്നു ദിവസങ്ങളിലായിട്ടാണ് ചടങ്ങുകൾ നടന്നത്.