UPDATES

സിനിമാ വാര്‍ത്തകള്‍

മലയാളത്തിൽ സിനിമ ചെയ്യുമെന്ന് ശങ്കർ: ഇന്ത്യൻ-2 വിൽ നെടുമുടി വേണു അഭിനയിക്കും

2 . o ലെ കഥാപാത്രത്തിന് വേണ്ടി ആലോചിച്ചപ്പോൾ ആദ്യം മനസ്സിൽ വന്നത് കൊച്ചിൻ ഹനീഫ ആയിരുന്നു

നല്ല പ്രമേയം വന്നാൽ തീർച്ചയായലും മലയാളത്തിൽ സിനിമ ചെയ്യുമെന്ന് ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകൻ ശങ്കർ. പ്രമേയമാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാള മനോരമക്ക് നൽകിയ സ്വകാര്യ അഭിമുഖത്തിൽ മനസ്സ് തുറക്കുകയായിരുന്നു ശങ്കർ.

മലയാളിയായ കെ.ടി കുഞ്ഞുമോന്‍ എന്ന നിര്‍മാതാവിന്റെ സഹകരണത്തോടെയാണ് ശങ്കർ തന്റെ ആദ്യ ബ്രഹ്മാണ്ഡ ചിത്രം ‘ജന്റിൽമാൻ’ അണിയിച്ചൊരുക്കിയത്. തന്റെ തമിഴ് ചിത്രങ്ങളിലെ മലയാളി സാന്നിധ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് ശങ്കർ ഇങ്ങനെ പ്രതികരിച്ചു, ” ഓരോ കഥാപാത്രത്തിനും യോജിക്കുന്ന ആളുകളെയാണ് തെരഞ്ഞെടുക്കുന്നത്. 2 . o ലെ കഥാപാത്രത്തിന് വേണ്ടി ആലോചിച്ചപ്പോൾ ആദ്യം മനസ്സിൽ വന്നത് കൊച്ചിൻ ഹനീഫ ആയിരുന്നു, എന്നാൽ അദ്ദേഹം നമ്മോടപ്പമില്ലല്ലോ. അപ്പോൾ ഏറ്റവും അനുയോജ്യനായ അടുത്തയാൾക്കുള്ള അന്വേഷണമാണ്. ആ അന്വേഷണം ചെന്നവസാനിച്ചത് കലാഭവൻ ഷാജോണിലാണ്. മലയാളത്തിലെ എല്ലാ താരങ്ങളും പ്രതിഭയുള്ളവരാണ്.”

നെടുമുടി വേണു, സുരേഷ് ഗോപി, കൊച്ചിൻ ഹനീഫ, ഷാജോൺ, കലാഭവൻ മണി തുടങ്ങിയ ഒരു പിടി താരങ്ങൾ ശങ്കർ ചിത്രങ്ങളിലെ സാന്നിധ്യങ്ങളായിട്ടുണ്ട്.

അതെ സമയം പ്രേമവും, അങ്കമാലി ഡയറീസും ആണ് അടുത്ത കാലത്ത് കണ്ടതിൽ ഇഷ്ടപ്പെട്ട ചിത്രങ്ങളിൽ എന്ന് ശങ്കർ വെളിപ്പെടുത്തി. ശങ്കറിന്റെ ഏറ്റവും പുതിയ ചിത്രമായ ഇന്ത്യൻ 2 വിൽ നെടുമുടി വേണു ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍