UPDATES

സിനിമാ വാര്‍ത്തകള്‍

ഗോവ ചലച്ചിത്ര മേളക്ക് വര്‍ണാഭമായ തുടക്കം

ജൂലിയന്‍ ലാന്‍ഡെയ്‌സ സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രം ദി ആസ്‌പേണ്‍ പേപ്പേഴ്‌സ് ആയിരുന്നു ഉദ്ഘാടന ചിത്രം.

49ാം അ​ന്താ​രാ​ഷ്​​ട്ര ച​ല​ച്ചി​േ​ത്രാ​ത്സ​വ​ത്തി​ന്​ ഗോ​വ​ൻ ത​ല​സ്​​ഥാ​ന നഗരിയാ​യ പ​നാ​ജി​യി​ൽ തു​ട​ക്ക​മാ​യി. ശ്യാ​മ​പ്ര​സാ​ദ്​ മു​ഖ​ർ​ജി ഇ​ൻ​ഡോ​ർ സ്​​റ്റേ​ഡി​യ​ത്തി​ൽ സം​സ്​​ഥാ​ന ഗ​വ​ർ​ണ​ർ മൃ​ദു​ല സി​ൻ​ഹ നി​ല​വി​ള​ക്കു കൊ​ളു​ത്തി മേ​ള ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. 90 മി​നി​റ്റ്​ നീ​ണ്ടു​​നി​ന്ന വ​ർ​ണാ​ഭ ചടങ്ങി​ൽ ഇ​ന്ത്യ​യു​ടെ സി​നി​മ ച​രി​ത്ര​വും സം​സ്​​കാ​ര​വും വി​ളി​ച്ചോ​തു​ന്ന പ​രി​പാ​ടി​ക​ളും ബോ​ളി​വു​ഡ്​ താ​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന പ്ര​ക​ട​ന​ങ്ങ​ളും അരങ്ങേ​റി.

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ്മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, സുധീന്‍ ധവാലിക്കര്‍, ഗോവ സംസ്ഥാന ചീഫ് സെക്രട്ടറി ധര്‍മ്മേന്ദ്ര ശര്‍മ്മ, ഫെസ്റ്റിവൽ ജൂറി ചെയര്‍മാന്‍ റോബര്‍ട്ട് ഗ്ലവന്‍സ്‌കി, വൈസ് ചെയര്‍മാന്‍ ഇ എസ് ജി ശ്രീ രാജേന്ദ്ര തലക്, ഡയറക്ടര്‍ ചൈതന്യ പ്രസാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ജൂലിയന്‍ ലാന്‍ഡെയ്‌സ സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രം ദി ആസ്‌പേണ്‍ പേപ്പേഴ്‌സ് ആയിരുന്നു ഉദ്ഘാടന ചിത്രം. നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദര്‍ശിക്കപ്പെട്ടത്. എട്ട് ദിവസം നീളുന്ന മേളയില്‍ 68 രാജ്യങ്ങളില്‍ നിന്നായി 212 ചിത്രങ്ങളാണ് സിനിമാ പ്രേമികള്‍ക്ക് മുന്‍പില്‍ എത്തുന്നത്.

അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുത്തിരിക്കുന്ന 15 ചിത്രങ്ങളില്‍ മൂന്ന് ഇന്ത്യന്‍ സിനിമകളുണ്ട്. ജയരാജിന്റെ ഭയാനകവും, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ വവും സുവർണ മയൂരത്തിനായി ഏറ്റുമുട്ടും. ആറ് മലയാള ചിത്രങ്ങളാണ് ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. ഷാജി.എന്‍. കരുണ്‍ സംവിധാനം ചെയ്ത ‘ഓള് ‘ ആണ് ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രം.

ഭയാനകം, ഈ.മ.യൗ, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, എബ്രിഡ് ഷൈന്റെ പൂമരം, റഹീം ഖാദറിന്റെ മക്കന എന്നീ ചിത്രങ്ങളും മലയാള മണ്ണിൽ നിന്നായി ഗോവയിൽ പ്രദർശിപ്പിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍