UPDATES

സിനിമാ വാര്‍ത്തകള്‍

ഐ.എഫ്.എഫ്.കെ:’സുഡാനി ഫ്രം നൈജീരിയ’,’ഈ.മ.യൗ’ എന്നീ ചിത്രങ്ങള്‍ മത്സര വിഭാഗത്തിലേക്ക്

സംവിധായകന്‍ സിബി മലയില്‍ ചെയര്‍മാനും ജോര്‍ജ്ജ് കിത്തു, ഫാറൂഖ് അബ്ദുള്‍ റഹ്മാന്‍, ഡോ. ടി അനിത കുമാരി, ഡോ: വി മോഹന കൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്.

കേരള സംസ്ഥാന ചലചിത്ര അക്കാദമി 2018 ഡിസംബര്‍ 7 മുതല്‍ 13 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 23ാംമത് അന്താരാഷ്ട്ര ചലചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ, ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ഈ.മ.യൗ എന്നീ ചിത്രങ്ങള്‍ തെരഞ്ഞെടുത്തു.

‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിലേക്ക് 12 ചിത്രങ്ങളും തിരഞ്ഞെടുത്തു.

1. ഓത്ത് – പി. കെ ബിജു കുട്ടന്‍
2. പറവ – സൗബിന്‍ ഷാഹിര്‍
3. ഭയാനകം – ജയരാജ്
4. ഉടലാഴം – ഉണ്ണികൃഷ്ണന്‍ ആവള
5. മായാനദി – ആഷിഖ് അബു
6. ബിലാത്തിക്കുഴല്‍ – വിനു എ.കെ
7. പ്രതിഭാസം – വിപിന്‍ വിജയ്
8. ഈട – ബി. അജിത് കുമാര്‍
9. കോട്ടയം – ബിനു ഭാസ്‌ക്കര്‍
10. HUMAN OF SOME ONE – സുമേഷ് ലാല്‍
11. SLEEPLESSY YOURS – ഗൗതം സൂര്യ
12. AVE MARIA – വിപിന്‍ രാധാകൃഷ്ണന്‍

സംവിധായകന്‍ സിബി മലയില്‍ ചെയര്‍മാനും ജോര്‍ജ്ജ് കിത്തു, ഫാറൂഖ് അബ്ദുള്‍ റഹ്മാന്‍, ഡോ. ടി അനിത കുമാരി, ഡോ: വി മോഹന കൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്.

ഇത്തവണത്തെ ചലച്ചിത്രമേളയുടെ പ്രതിനിധി ഫീസ് 2,000 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.. സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ഇത്തവണ ഉണ്ടാകില്ല. പ്രളയം സംസ്ഥാനത്തെയാകെ ഉലച്ചതിനാല്‍ മേള ഉപേക്ഷിക്കാനായിരുന്നു തുടക്കത്തില്‍ തീരുമാനിച്ചിരുന്നത്. പിന്നീട് ആര്‍ഭാടങ്ങള്‍ ഒഴിവാക്കി മേള നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു.

ചലച്ചിത്ര അക്കാദമി സ്വന്തം നിലക്കാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്. അതിനാലാണ് ഫീസ് നിരക്ക് ഉയര്‍ത്തിയത്. വിദേശ അതിഥികളുടെ എണ്ണം കുറക്കാനും ഏഷ്യന്‍ സിനിമകള്‍ക്കും ജൂറികള്‍ക്കും കൂടുതല്‍ പ്രധാന്യം നല്‍കാനും തീരുമാനമായിട്ടുണ്ട്. ഉദ്ഘാടനസമാപന ചടങ്ങുകളിലെ ആഘോഷങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍