UPDATES

സിനിമാ വാര്‍ത്തകള്‍

2018ലെ മികച്ച ഇന്ത്യന്‍ ചിത്രം ‘അന്ധാദൂന്‍’ ഐഎംഡിബി പട്ടികയില്‍ ദുല്‍ഖറിന്റെ മഹാനടിയും

സി പ്രേം കുമാര്‍ സംവിധാനം ചെയ്ത വിജയ്സേതുപതി ചിത്രം 96 ആണ് മൂന്നാം സ്ഥാനത്തുളളത്.

ആഗോള ചലച്ചിത്ര വെബ്സൈറ്റായ ഐ.എം.ഡി.ബിയുടെ പ്രേക്ഷക വിലയിരുത്തലില്‍ 2018ലെ ഏറ്റവും മികച്ച ഇന്ത്യന്‍ ചലച്ചിത്രം ആയുഷ്മാന്‍ ഖുരാന നായകനായ ‘അന്ധാദൂന്‍’. 2018ലെ മികച്ച പത്ത് ചിത്രങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസമാണ് ഐ.എം.ഡി.ബി പുറത്തു വിട്ടത്. പ്രേക്ഷകരുടെ റേറ്ററിംഗ് അടിസ്ഥാനമാക്കിയാണ് ഐ.എം.ഡി.ബി ചിത്രങ്ങളെ നിര്‍ണ്ണയിക്കുന്നത്.

തമിഴ് ചിത്രമായ ‘രാക്ഷസന്‍’ ആണ് രണ്ടാം സ്ഥാനത്തുളളത്. ത്രില്ലെര്‍ ചിത്രമായ ‘രാക്ഷസന്‍’ കേരളത്തിലും വന്‍ വിജയമായിരുന്നു.ഒരു സൈക്കോ ത്രില്ലറായ ചിത്രത്തില്‍ വിഷ്ണു വിശാലാണ് നായകനായി അഭിനയിച്ചത്. രാംകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സി പ്രേം കുമാര്‍ സംവിധാനം ചെയ്ത വിജയ്സേതുപതി ചിത്രം 96 ആണ് മൂന്നാം സ്ഥാനത്തുളളത്. വിജയ് സേതുപതി -തൃഷ കോമ്പിനേഷനില്‍ എത്തിയ 96 ഓര്‍മ്മയില്‍ കുരുങ്ങിക്കിടക്കുന്ന നഷ്ടപ്രണയത്തിന്റെ കഥ പറയുന്ന ചിത്രമാണ്. സിനിമ തമിഴ് നാട്ടിലും കേരളത്തിലും ഒരേപോലെ സൂപ്പര്‍ ഹിറ്റ് ആയിരുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ മഹാനടിയാണ് നാലാം സ്ഥാനത്തുളളത്. ‘മഹാനടി സാവിത്രി’യുടെ സിനിമയ്ക്കകത്തേയും പുറത്തേയും സംഭവബഹുലമായ ജീവിതത്തെ അന്വേഷിക്കുന്ന ചിത്രം കീര്‍ത്തി സുരേഷിന്റെ മികവുറ്റ അഭിനയം കൊണ്ട് ശ്രദ്ധേയമായിരുന്നു. നാഗ് അസ്വിന്‍ സംവിധാനം ചെയ്ത ചിത്രം തമിഴ്ലും തെലുങ്കിലും ഒരേസമയം റിലീസ് ആയിരിന്നു.ആയുഷ്മാന്‍ ഖുരാന തന്നെ നായകനായ ബധായി ഹോ ആണ് അഞ്ചാം സ്ഥാനത്തുളളത്. അക്ഷയ് കുമാറിന്റെ പാഡ്മാന്‍ ആണ് ആറാം സ്ഥാനത്ത്. രാംചരണ്‍ നായകനായ തെലുഗ് ചിത്രം രംഗാസ്ഥലം ആണ് ഏഴാം സ്ഥാനത്തുളളത്. എട്ടാം സ്ഥാനത്ത് ബോളിവുഡ് കോമഡി ഹൊറര്‍ ചിത്രമായ സ്ത്രീ ആണുളളത്. ഒമ്ബതും പത്തും സ്ഥാനത്ത് ആലിയാ ഭട്ടിന്റെ റാസിയും രണ്‍ബീര്‍ കപൂര്‍ നായകനായ സഞ്ജുവും ആണുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍