UPDATES

സിനിമാ വാര്‍ത്തകള്‍

മികച്ച 10 ഇന്ത്യന്‍ താരങ്ങള്‍; ഷാരുഖ് ഒന്നാമത്, അക്ഷയ് ഇല്ല, ലിസ്റ്റിലെ നാലാം സ്ഥാനമാണ് അത്ഭുതം

ഐഎംഡിബിയാണ് 2017 ലെ മികച്ച 10 താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടത്

ഇന്റര്‍നെറ്റ് മൂവി ഡേറ്റ ബേസ് അഥവ ഐഎംഡിബി 2017 ലെ മികച്ച 10 ഇന്ത്യന്‍ ചലച്ചിത്ര താരങ്ങളുടേതായി പുറത്തിറക്കിയ ലിസ്റ്റ് കണ്ട് അന്തം വിട്ടിരിക്കുകയാണ് ആരാധകര്‍. താരങ്ങളുടെ പ്രകടനമായിരിക്കില്ല ഇങ്ങനെയൊരു ലിസ്റ്റ് ഉണ്ടാക്കുമ്പോള്‍ അടിസ്ഥാനമാക്കിയിരിക്കുകയെന്നാണ് ഈ ലിസറ്റ് കാണുമ്പോള്‍ തോന്നുന്നതെന്നാണ് പലരുടെയും നിഗമനം.

ഷാരുഖ് ഖാനാണ് ഒന്നാം സ്ഥാനം. റായീസ്, ജബ് ഹാരി മെറ്റ് സേജാല്‍ എന്നീ രണ്ടു സിനിമകളാണ് ഷാരുഖിന്റെതായി ഈ വര്‍ഷം പുറത്തു വന്നത്. റായീസ് ഹിറ്റ് ആയപ്പോള്‍ ജബ് ഹാരി മെറ്റ് സേജാള്‍ പരാജയമായിരുന്നു. എന്നാല്‍ രണ്ടു ചിത്രങ്ങളിലും ഷാരുഖ് മികച്ച പ്രകടനമായിരുന്നു നടത്തിയത്, പ്രത്യേകിച്ച് റായീസില്‍. ഷാരുഖിന്റെ പിന്നില്‍, രണ്ടാം സ്ഥാനത്തുള്ളത് ആമിര്‍ ഖാനാണ്. ലോകവിജയം നേടിയ 2016 ലെ ദംഗല്‍ കഴിഞ്ഞ് ഈ വര്‍ഷം ആമീറിന്റെതായ സിനിമകളൊന്നും റിലീസ് ചെയ്തില്ല. സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രത്തില്‍ ഗസ്റ്റ് റോള്‍ മാത്രമാണ് ആമിര്‍ ചെയ്തത്. ചിത്രത്തിന്റെ നിര്‍മാതാവ് ആമിര്‍ ആയിരുന്നു. സല്‍മാന്‍ ഖാനാണ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത്. സല്‍മാന്റെ ഈ വര്‍ഷം ഇറങ്ങിയ ചിത്രം ട്യൂബൈലൈറ്റ് ആയിരുന്നു. അതാകട്ടെ അപ്രതീക്ഷിത പരാജയവുമായി. ക്രിസ്തുമസ് റിലീസായി പുറത്തു വരുന്ന ടൈഗര്‍ സിന്ദാ ഹേയ് ആണ് മറ്റൊരു സല്‍മാന്‍ ചിത്രം. ഈ സിനിമയ്ക്കുമേല്‍ വന്‍ പ്രതീക്ഷയാണുള്ളത്.

നാലാം സ്ഥാനത്തുള്ള താരമാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. തമന്ന ഭാട്ടിയ ആണ് ഐഎംഡിബി ലിസ്റ്റിലെ നാലാം സ്ഥാനത്ത് നില്‍ക്കുന്ന താരം. ബാഹുബലി 2 ആണ് തമ്മനയുടെ ഈ വര്‍ഷത്തെ ആദ്യ സിനിമ. ആദ്യഭാഗത്ത് പ്രധാന റോള്‍ ആയിരുന്നുവെങ്കിലും രണ്ടാം ഭാഗത്തില്‍ തമ്മന്നയെ കണ്ടുപിടിക്കാന്‍ തന്നെ പ്രയാസമായിരുന്നുവെന്നാണ് പരിഹാസം. തീര്‍ത്തും അപ്രധാനകഥാപാത്രമാക്കിയതില്‍ തമന്ന സംവിധായകന്‍ രാജമൗലിയോട് പ്രതിഷേധം ഉയര്‍ത്തിയിരുന്നതായും വാര്‍ത്തയുണ്ട്.

ക്ലൈമാക്‌സിന്റെ പേരില്‍ രാജമൗലിയുമായി ഉടക്കിയോ? തമന്നയ്ക്കു പറയാനുള്ളത്

ഇതല്ലാതെ തമ്മന്ന നായികയായി എത്തിയ സിനിമ എന്നു പറയാവുന്നത് ചിമ്പു നായകനായ അന്‍പാനവന്‍, അസറാതവന്‍, അടങ്കാതവന്‍ ആണ്. ഇതാകട്ടെ ഒരു ബോക്‌സ് ഓഫിസ് ദുരന്തവുമായിരുന്നു. ചിത്രത്തിന്റെ നിര്‍മാതാവ് നായകന്‍ ചിമ്പുവിനെതിരേ ഉയര്‍ത്തിയ കടുത്ത ആരോപണങ്ങള്‍ മാത്രമാണ് ഈ ചിത്രത്തെ കുറിച്ച് ആരെങ്കിലും സംസാരിക്കുന്നുണ്ടെങ്കില്‍ ആകെയുള്ള കാരണം. എന്നിട്ടും തമന്ന ലിസ്റ്റില്‍ നാലാം സ്ഥാനത്തെത്തി.

"</p

എന്നാല്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ റെക്കോര്‍ഡ് കളക്ഷകന്‍ നേടിയ ബാഹുബലി 2 ല്‍ ദേവസേന എന്ന കഥാപാത്രത്തിലുടെ തിളങ്ങിയ അനുഷ്‌ക ഷെട്ടി ലിസ്റ്റില്‍ തമന്നയ്ക്കും പിന്നിലായി എട്ടാം സ്ഥാനത്താണ്.

ഇനി വേശ്യയുടെ വേഷത്തില്‍ അഭിനയിക്കരുത്; ആരാധകരുടെ ആവശ്യത്തോട് അനുഷ്‌കയുടെ പ്രതികരണം

ഖ്വരിബ്, ഖ്വരിബ് സിംഗിള്‍ എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ച വച്ച ഇര്‍ഫാന്‍ ഖാന്‍ തമന്നയ്ക്കു താഴെയായി അഞ്ചാം സ്ഥാനത്താണ് വന്നിരിക്കുന്നത്.

ബാഹുബലി എന്ന കഥാപാത്രത്തിലൂടെ ലോകത്തിന്റെ തന്നെ ശ്രദ്ധയാകര്‍ഷിച്ച പ്രഭാസിന് സ്ഥനം ആറാമതാണ്. അനുഷ്‌ക ശര്‍മയാണ് ഏഴാം സ്ഥാനത്ത്. ഹൃതിക് റോഷന്‍ ഒമ്പതാം സ്ഥാനത്തും കത്രീന കൈഫ് പത്താം സ്ഥാനത്തുമുണ്ട്.

ഞാന്‍ അനുഷ്‌കയുമായി പ്രണയത്തിലായോ! അത്ഭുതമായിരുന്നു ഉള്ളില്‍; പ്രഭാസ്

എന്നാല്‍ ബോളിവുഡിലെ ഏറ്റവും കരുത്തനായ ബോക്‌സ് ഓഫിസ് താരവും ദേശീയ അവാര്‍ഡ് ജേതാവുമായ അക്ഷയ് കുമാര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതേയില്ല! ജോളി എല്‍എല്‍ബി 2, നാം ശബാന, ടോയ്‌ലറ്റ് ഏക് പ്രേംകഥ എന്നീ ചിത്രങ്ങളിലൂടെ 2017 ല്‍ ഏറ്റവും ശ്രദ്ധേയനായ നടനാണ് അക്ഷയ് കുമാര്‍. താരങ്ങളുടെ സ്റ്റാര്‍ മീറ്റര്‍ സ്റ്റാറ്റിക്‌സ്, പേജ്‌വ്യൂസ്, താരമൂല്യത്തില്‍ കൂടുതല്‍ സമയം നിലനില്‍ക്കുന്നത് ഈ വക ഘടങ്ങള്‍ പരിഗണിച്ചാണ് ലിസ്റ്റ് തയ്യാറാക്കുന്നതെന്നാണ് ഐഎംഡിബി പറയുന്നത്. തമന്നയ്ക്ക് നാലാം സ്ഥാനം കിട്ടുമ്പോള്‍ അക്ഷയ്ക്ക് സ്ഥാനമേ ഇല്ലാതെ പോകുന്നത് എങ്ങനെയാണെന്ന ചോദ്യമാണ് ബാക്കി.

ആരാണ് കൂടുതല്‍ സെക്‌സി; പ്രഭാസോ റാണയോ? അനുഷ്‌കയുടെ ഉത്തരം ഇതാണ്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍