UPDATES

സിനിമാ വാര്‍ത്തകള്‍

‘നീ ആദ്യം വൈറസിനെ പിടിച്ച് അളവെടുക്കാന്‍ എന്റെ മുന്നില്‍ നിര്‍ത്തി താ’ സെന്തിലിന് ഇന്ദ്രന്‍സിന്റെ ക്ലാസ് മറുപടി

‘വൈറസ്’ അനുഭവങ്ങളെക്കുറിച്ച് ഇതൊരു സിനിമയായിട്ടല്ല തോന്നിയതെന്നും അതിനപ്പുറം ഒരു വികാരമായിരുന്നെന്നും ഇന്ദ്രന്‍സ്

വൈറസ് സിനിമ തിയറ്ററില്‍ നിറഞ്ഞോടുമ്പോള്‍ അതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കും യാതൊരു പഞ്ഞവുമില്ല. മനോരമ ഓണ്‍ലൈന്‍ വൈറസില്‍ അഭിനയിച്ച പതിനഞ്ച് പ്രധാന താരങ്ങളെ അണിനിരത്തി ചെയ്ത മള്‍ട്ടി സ്റ്റാര്‍ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

നടന്‍ സെന്തില്‍ അവതാരകനായ അഭിമുഖത്തില്‍ ഇന്ദ്രന്‍സ് സെന്തിലിന്റെ കുസൃതി ചോദ്യത്തിന് നല്‍കിയ മറുപടിയും വൈറലാകുകയാണ്. ഇന്ദ്രന്‍സിനെ ഒരു സിനിമയില്‍ അഭിനയിപ്പിക്കുകയെന്നത് വലിയൊരു ആഗ്രഹമായിരുന്നെന്ന് പറഞ്ഞ ആഷിഖ് അബു അദ്ദേഹത്തോട് ‘വൈറസ്’ അനുഭവങ്ങളെക്കുറിച്ച് ചോദിച്ചു. അതിന് മറുപടിയായി ഇതൊരു സിനിമയായിട്ടല്ല തോന്നിയതെന്നും അതിനപ്പുറം ഒരു വികാരമായിരുന്നെന്നും ഇന്ദ്രന്‍സ് മറുപടിയും നല്‍കി.

ഇതിന് പിന്നാലെയായിരുന്നു സെന്തിലിന്റെ കുസൃതി ചോദ്യം. വൈറസിന് ഒരു കോസ്റ്റിയൂം തയ്യാറാക്കാന്‍ ആവശ്യപ്പെട്ടാല്‍ എന്താകും ഇന്ദ്രന്‍സേട്ടന്‍ ഉണ്ടാക്കുക എന്നായിരുന്നു സെന്തിലിന്റെ ചോദ്യം. ഇതിന് മറുപടിയായി ആദ്യം അദ്ദേഹം ചിരിക്കുകയാണ് ചെയ്തത്. ടൊവിനോ ഉള്‍പ്പെടെയുള്ള താരങ്ങളും ഈ ചോദ്യത്തിന് മുന്നില്‍ കുഴങ്ങി. എന്നാല്‍ ഉടന്‍ ഇന്ദ്രന്‍സിന്റെ മറുപടിയെത്തി ‘നീ ആദ്യം വൈറസിനെ പിടിച്ച് അളവെടുക്കാന്‍ എന്റെ മുന്നില്‍ നിര്‍ത്തി താ’. അതോടെ മറ്റ് താരങ്ങളെല്ലാം കരഘോഷത്തോടെ ചിരിയ്ക്കാന്‍ തുടങ്ങി. ടൊവിനോയും കുഞ്ചാക്കോ ബോബനും ഈ ഭാഗം തങ്ങളുടെ ഫേസ്ബുക്ക് പേജുകളില്‍ പങ്ക് വയ്ക്കുകയും ചെയ്തിട്ടുണ്ട്.

read more:ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ? എന്ന് പാടിയ കവിയുടെ നാട്ടില്‍ സംഭവിക്കുന്നത് ഇതാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍