UPDATES

സിനിമാ വാര്‍ത്തകള്‍

സിനിമ ചരിത്രത്തില്‍ അടൂര്‍ എന്ന നാമം ഒരിക്കല്‍ കൂടി; ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് അടൂര്‍

ജൂണ്‍ 10,11,12 തിയതികളിലാണ് ഐഎഫ്എഫ്എ അടൂരില്‍ നടക്കുന്നത്

‘ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റുവല്‍ ഓഫ് അടൂര്‍’ (IFFA – International Film Festival of Adoor)-ലൂടെ സിനിമ ചരിത്രത്തില്‍ അടൂര്‍ എന്ന നാമം ഒരിക്കല്‍ കൂടി അടയാളപ്പെടുത്തുകയാണ്. ഉള്ളം കൈയില്‍ ഒതുങ്ങും വിധംമൊബൈല്‍ ആപ്പിലും യുടൂബിലും കാഴ്ചയുടെ പുതിയ കാലം ഒരുങ്ങിയെങ്കിലും ഫിലിം ഫെസ്റ്റുവലുകള്‍ സിനിമാപ്രേമികള്‍ക്ക് ഇന്നും ഹരമാണ്. കണ്ടും കെട്ടും ചര്‍ച്ചചെയ്തും ആഘോഷിച്ചും ചിന്തകളെ ഉദ്ദീപിപ്പിച്ചും സിനിമയെ നേരിടുന്ന സംസ്‌കാരം അതാണ് ഫെസ്റ്റിവലിന്റെ നിലനില്‍പ്പ്.

വലിയ നഗരങ്ങളില്‍ നിന്നും ഫിലിം ഫെസ്റ്റുവലിന്റെ സാന്നിധ്യം ചെറുനഗരങ്ങളിലെക്കു കടന്നു ചെന്നെങ്കിലും അടൂര്‍ പട്ടണത്തില്‍ പുതിയ കാലത്ത് ഒരു അന്തര്‍ദ്ദേശിയ ചലച്ചിത്ര മഹോത്സവം ഇതാദ്യമാണ്. അടൂര്‍ എന്ന സ്ഥലനാമം ഏറ്റവും കൂടുതല്‍ ഉപയോഗിച്ചു കണ്ടിട്ടുള്ളതും സിനിമയുടെ ചതുരവെളിച്ചത്തിലാണെന്നതും ഈ സിനിമാ ഉല്‍സവത്തിന് കുടൂതല്‍ ഉത്തരവദിത്വം നല്‍കുന്നു. ഒരു വലിയ ചിരിയായി നിറഞ്ഞുനിന്ന ഭാസി മുതല്‍ തുടങ്ങുന്ന അടൂരിന്റെ സിനിമാ ചരിത്രവുമായുള്ള ബന്ധം പില്‍ക്കാലത്ത് ലോക സിനിമാവേദികളില്‍ നിറഞ്ഞാടുന്നതും നമ്മള്‍ മലയാളികള്‍ കണ്ടുകൊണ്ടിരിക്കുകയാണ്.

ജൂണ്‍ 10,11,12 തിയതികളിലാണ് ഐഎഫ്എഫ്എ അടൂരില്‍ നടക്കുന്നത്. അടൂരില്‍ നിന്നുള്ള സിനിമാ സംവിധായകാനായ ഡോ ബിജു ഫെസ്റ്റുവല്‍ ഡയറക്ടറാകുന്ന ഈ സിനിമ മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രധാന ചിത്രങ്ങള്‍ ഇവയാണ്-

1. Embrace of the Serpent (2015)
Director: Ciro Guerra

2. The First Grader (2010)
Director Justin Chadwick

3.Fandry (2013)
Director: Nagraj Manjule

4.Land of Mine (2015)
Director: Martin Zandvilet

5.പേരറിയാത്തവര്‍
Director: Bijukumar Damodaran( Dr Biju)

6.The Sales Man
Director: Asghar Farhadi

7.Tangerins
Director :Zaza Urushadze

8.Wolf Totem
Director: Jean-Jacques Annaud

9.Closely Watched Trains
Director: Jiri Menzel

10. Pan’sLabyrinth(2006)
Director: Guillermo del Toro

11.ഒറ്റാല്‍
Director : jayaraj

12.മണ്ട്രോത്തുരുത്ത്
Director: Manu

അടൂര്‍ ഫിലിം സൊസൈറ്റിയും കേരള ചലച്ചിത്ര അക്കാദമിയും, പത്തനംതിട്ട ഡിസ്ട്രിക്റ്റ് ടെലിവിഷന്‍ ആന്‍ഡ് മൂവി ആര്‍ട്ടിസ്റ്റ് ആസോസിയേഷനും (PATMAA) ചേര്‍ന്നാണ് ഐഎഫ്എഫ്എ സംഘടിപ്പിക്കുന്നത്. ഫെസ്റ്റിവലില്‍ ഹ്രസ്വ ചിത്രങ്ങള്‍ക്കായി പ്രത്യേക പരിഗണനയും പുരസ്‌കാരങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഐഎഫ്എഫ്എ പാസുകള്‍ അടൂരിലെ തന്നെ പുതിയ ഐടി സംരംഭമായ ടീന്‍ ടെക്കിസ് (Teen Techies) ഒരുക്കിയ വെബ്‌സൈറ്റിലൂടെയാണ് വിതരണം നടത്തുന്നത്.

ഐഎഫ്എഫ്എ ഓണ്‍ ലൈന്‍ പാസിനായി ബുക്ക് ചെയ്യാന്‍ ഈ ലിങ്ക് ഉപയോഗിക്കുക- http://ticketbook.in/events

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍