UPDATES

സിനിമ

ഗെയിം ഓവര്‍; ഇത് നിങ്ങളാരും കാണാത്ത ഒരു സിനിമയായിരിക്കും

യു ഹാവ് നോട്ട് ഫീല്‍ എനിത്തിംഗ് ലൈക്ക് ദിസ് എന്നാണ് ഈ ചിത്രത്തിന്റെ ഹാഷ്ടാഗ്.

ഗെയിം ഓവര്‍ നിങ്ങളാരും കാണാത്ത ഒരു സിനിമയായിരിക്കുമെന്ന് ചിത്രത്തിന്റെ സഹഎഴുത്തുകാരി കാവ്യ രാംകുമാര്‍. വീഡിയോ ഗെയിംസിന്റെ റഫറന്‍സില്‍ നിന്നാണ് ഈ ചിത്രത്തിലേക്ക് എത്തുന്നതെന്ന് കാവ്യ അഴിമുഖത്തോട് പ്രതികരിച്ചു. കാവ്യയുമായി അഴിമുഖം പ്രതിനിധി നടത്തിയ അഭിമുഖം പൂര്‍ണമായും വായിക്കാം.

‘ഞാന്‍ കാവ്യ രാംകുമാര്‍. ബൈ പ്രൊഫഷന്‍ ഞാനൊരു ഡോക്ടറാണ്. പോണ്ടിച്ചേരിയില്‍ ആണ് ജോലി ചെയ്യുന്നത്. കഥകള്‍ എഴുതുന്നുണ്ട്. സിനിമ എല്ലാക്കാലത്തും ഒരു മോഹമായിരുന്നു. തിരുവനന്തപുരത്ത് ആണ് സ്വന്തം സ്ഥലം. അപ്പൂപ്പനും അമ്മൂമ്മയും അവിടെയുണ്ട്. ഗെയിം ഓവര്‍ ഒരു ത്രില്ലര്‍ ആണ്. ഒരു ഫാമിലിയ്ക്ക് സന്തോഷത്തോടെയിരുന്ന് കാണാവുന്ന സിനിമ തന്നെയായിരിക്കും ഗെയിം ഓവര്‍. കുട്ടിക്കാലം മുതല്‍ വായനയുണ്ട്. അതിന്റെ ബാക്കിയായിരുന്നു എഴുത്ത്.

മായയുടെ സംവിധായകന്‍ അശ്വിന്‍ ശരവണന്‍ ആണ് ഈ സിനിമ സംവിധാനം ചെയ്തത്. ചില ചെറുകഥകള്‍ കണ്ടാണ് ഈ സിനിമയുടെ സഹഎഴുത്തുകാരിയായി എന്നെയും വിളിച്ചത്. ഈമാസം 14ന് ചിത്രം തിയറ്ററിലെത്തും. അധികം കഥാപാത്രങ്ങളൊന്നുമില്ലാത്ത സിനിമയാണ് ഇത്. തമിഴിലും തെലുങ്കിലുമാണ് ഈ സിനിമ ആദ്യം ചെയ്തത്. അനുരാഗ് കശ്യപ് ചിത്രത്തിന്റെ പ്രിവ്യൂ കണ്ടിട്ട് ഹിന്ദിയിലേക്ക് ഡബ് ചെയ്യാന്‍ തയ്യാറാകുകയായിരുന്നു. അങ്ങനെയാണ് ചിത്രത്തിന് ബോളിവുഡ് സ്വഭാവം വരുന്നത്. റിലീസ് ചെയ്യുന്നത് മൂന്ന് ഭാഷകളിലുമായാണ്.

എനിക്കും ത്രില്ലര്‍ വിഭാഗത്തിലെ സിനിമകള്‍ ഇഷ്ടമാണ്. 37 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. തമിഴിലും തെലുങ്കിലും ഇത്രയും ദിവസം കൊണ്ടാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. തപ്‌സി പന്നുവാണ് ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്നത്. സ്വപ്‌ന എന്നാണ് കഥാപാത്രത്തിന്റെ പേര്. വിനോദിനി വൈദ്യനാഥന്‍ ആണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. കലാമ്മ എന്നാണ് വിനോദിനിയുടെ കഥാപാത്രത്തിന്റെ പേര്. ഒരു വള്‍നറബിള്‍ ആയ ഒരു കഥാപാത്രം ആണ് അവരുടേത്. പോസ്റ്റ് ട്രൊമാറ്റിക് ഡിസോഡര്‍ എന്ന രോഗമുള്ള സ്ത്രീയാണ് ഈ ചിത്രത്തിലെ തപ്‌സി. ഒരു മോശപ്പെട്ട അനുഭവത്തില്‍ നിന്നും രക്ഷപ്പെടാനാകാതെ ജീവിക്കുകയാണ് അവര്‍. നൂറ് മിനിറ്റിന് മുകളില്‍ മാത്രമാണ് ഈ ചിത്രമുള്ളത്. പക്ഷെ ഒരു കാര്യം ഉറപ്പ് തരാം. ഇത്തരമൊരു സിനിമ നിങ്ങളൊരിക്കലും കണ്ടിട്ടുണ്ടാകില്ല.

ഒരു ഹോളീവുഡ് സ്‌റ്റൈലിലാണ് ഡയറക്ടര്‍ ഈ സിനിമ എടുത്തിരിക്കുന്നത്. ഷോട്ട് സ്‌ക്രിപ്റ്റിലാണ് ഞങ്ങള്‍ ഇത് തീര്‍ത്തത്. സിനിമയ്ക്ക് സംഗീതം ചെയ്തത് റോണ്‍ ഈതന്‍ യോഹന്‍ ആണ്. മായയിലും അശ്വിന്റെ കൂടെ റോണ്‍ ഉണ്ടായിരുന്നു. അതുപോല സിനിമാട്ടോഗ്രഫി ചെയ്ത വസന്തും അശ്വിന്റെ കൂടെ കഴിഞ്ഞ സിനിമകളിലെല്ലാമുണ്ടായിരുന്നു. എല്ലാ ടെക്‌നീഷ്യന്മാരും നല്ലതുപോലെ കഷ്ടപ്പെട്ടിട്ടുണ്ട്. എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.

ഇതൊരു എക്‌സ്പിരിമെന്റല്‍ സ്‌ക്രിപ്റ്റ് ആണ്. അതുകൊണ്ടാണ് പ്രതീക്ഷിക്കുന്നുവെന്ന് പറയുന്നത്. യു ഹാവ് നോട്ട് ഫീല്‍ എനിത്തിംഗ് ലൈക്ക് ദിസ് എന്നാണ് ഈ ചിത്രത്തിന്റെ ഹാഷ്ടാഗ്. തപ്‌സി സ്‌ക്രിപ്റ്റ് വായിച്ച് ഉടന്‍ തന്നെ യെസ് പറഞ്ഞ ഒരു സിനിമയാണ് ഇത്. മന്‍മറിയാന്‍ എന്ന സിനിമയില്‍ അനുരാഗ് കശ്യപും തപ്‌സിയും ഒരുമിച്ച് ജോലി ചെയ്തിരുന്നു. തപ്‌സിയാണ് ഈ സിനിമ കശ്യപിനെ കാണിക്കുന്നത്. അനുരാഗ് ആണ് ഈ ചിത്രത്തെ ഡബ് ചെയ്യിച്ച് ബോളിവുഡിലെത്തിച്ചത്.

ഒരു ചെറിയ ചിത്രമായി തുടങ്ങിയിട്ട് 1500 തിയറ്ററുകളിലാണ് ഇപ്പോള്‍ റിലീസ് ചെയ്യുന്നത്. ഇത്രയും വലിയൊരു സംഭവമായി മാറുമെന്ന് ആരും പ്രതീക്ഷിച്ചിട്ടില്ല. ഇതിലെ ഗെയിം ഓവര്‍ എന്താണെന്ന് നിങ്ങള്‍ സിനിമ കണ്ടുകഴിയുമ്പോള്‍ മനസിലാകും.

മാലാപാര്‍വതിയും ഈ ചിത്രത്തില്‍ സുപ്രധാനമായ ഒരു വേഷം ചെയ്തിട്ടുണ്ട്.

read more:ഓണ്‍ലൈന്‍ സംവിധാനം പ്രവര്‍ത്തിച്ചില്ല: റേഷന്‍ നിഷേധിക്കപ്പെട്ടയാള്‍ പട്ടിണി കിടന്ന് മരിച്ചെന്ന് ഗ്രാമവാസികള്‍; അമിതമായ മദ്യപാനമാണ് കാരണമെന്ന് സര്‍ക്കാര്‍

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍