UPDATES

സിനിമാ വാര്‍ത്തകള്‍

ഇഷ്കിന്റെ ഷൂട്ടിങ്ങിനിടെ ഷെയിൻ ബോധം കെട്ട് വീണു; കാരണം വെളിപ്പെടുത്തി സംവിധായകൻ

ഇഷ്ക് എന്ന പേര് മനപ്പൂർവം തിരഞ്ഞെടുത്തതാണ്, കാരണം ഈ കഥപറയാൻ പ്രണയത്തിന്റെ പശ്ചാത്തലം നമുക്ക്‌ ആവശ്യമുണ്ടായിരുന്നു.

മികച്ച പ്രതികരണം നേടി തിയ്യറ്റുകളിൽ ഓടിക്കൊണ്ടിരിക്കുന്ന ഇഷ്കിന്റെ ചിത്രീകരണത്തിൽ നായകൻ ഷെയിൻ നിഗം നൽകിയ പിന്തുണ വലുതെന്ന് സംവിധായകൻ അനുരാജ് മനോഹർ. നേരത്തെ ചെയ്ത സിനിമകളിൽ ഷെയിൻ ചെയ്തത് തന്നേക്കാൾ കൂടുതൽ പ്രായമുള്ള കഥാപാത്രങ്ങളെ ആയിരുന്നു. എന്നാല്‍ ഇഷ്കിൽ ഒരേ ഏജ് ഗ്രൂപിൽ ഉള്ള കഥാപാത്രത്തെ അവതരിപ്പിക്കാനായതിനാൽ ഷെയിന് അഭിനയിക്കേണ്ടി വന്നില്ല, ജീവിക്കുകയായിരുന്നെന്നും സംവിധായകൻ പറയുന്നു.

എന്നാൽ പെർഫോർമൻസ് വച്ചാണെങ്കിൽ ഓരോ നിമിഷവും നമ്മൾ ഫീഡ് ചെയ്ത് കൊടുക്കുന്ന സാധനം റിഫ്ലെക്റ്റ് ചെയ്ത് വരുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ അഭിനയം. ചെയ്യുന്ന കഥാപാത്രം വളരെ ഉൾക്കൊണ്ട് ചെയ്യുന്ന ആക്ടർ ആണ്‌ ഷെയിൻ. വളരെ കുറച്ചു പേരെ ഉളളൂ മലയാളത്തിൽ അങ്ങനെ,അപ്പോ ആ ക്യാരക്ടർ വിട്ട് പോകാനുള്ള ബുദ്ധിമുട്ട് അവനുണ്ടായിരുന്നു. അങ്ങനെ മെന്റലി അവൻ നല്ല സ്ട്രെസ്സ്ഡ് ആയിരുന്നു. ഒരുഘട്ടത്തിൽ ഷൂട്ട് ചെയ്തോണ്ടിരുന്ന സമയത്ത് അവൻ ബോധംകെട്ട് വീണതായും സംവിധായൻ വെളിപ്പെടുത്തുന്നു.

അന്ന് ന്യൂയർ രാവായിരുന്നു, അർദ്ധ രാത്രിയോട് അടുത്തിട്ടും ഞങ്ങൾ ഷൂട്ട് ചെയ്തോണ്ടിരിക്കുന്ന സമയത്തായിരുന്നു അവൻ ബോധംകെട്ട് വീണത്. അങ്ങനെ ഈ ന്യൂ ഇയർ ഞങ്ങൾക്ക്‌ ആശുപത്രിയിൽ ആഘോഷിക്കേണ്ടി വന്നു. പറയുമ്പോൾ തള്ളാണെന്ന് തോന്നും, എന്നാൽ അത്രക്ക് ഹാർഡ്‌വർക് ഷെയിൻ ഈ സിനിമയ്ക്ക് വേണ്ടി എടുത്തിട്ടുണ്ടെന്നും അനുരാജ് മനോഹർ പറയുന്നു.

ഷെയിൻ ഒരു നല്ല കാമുകനേ അല്ല; മലയാളി കുലപുരുഷൻമാരുടെ മുഖത്തടിച്ച് ഇഷ്ക്

ഇഷ്ക് എന്ന പേര് മനപ്പൂർവം തിരഞ്ഞെടുത്തതാണ്, കാരണം ഈ കഥപറയാൻ പ്രണയത്തിന്റെ പശ്ചാത്തലം നമുക്ക്‌ ആവശ്യമുണ്ടായിരുന്നു. പ്രണയത്തിനുമപ്പുറം സ്നേഹിക്കപ്പെടുമ്പോൾ അതിന്റെ ചുറ്റുമുള്ള വികാരങ്ങൾ ഉണ്ടല്ലോ – വിരഹം, കാമം, ഈഗോ ക്ലാഷ്, പൊസ്സസ്സീവ്നെസ്, ഇങ്ങനെ അതിന്റെ പരിസരത്തുള്ള ഇത്തരം വികാരങ്ങളെ കൂടെ ചർച്ച ചെയ്യുന്ന സിനിമ ആയതുകൊണ്ടാണ് “നോട്ട് ഏ ലവ് സ്‌റ്റോറി” എന്ന ടാഗ്‌ലൈൻ ഇടാൻ തീരുമാനിച്ചത്. പ്രണയം അല്ല ഇതിന്റെ കണ്ടന്റ്, പക്ഷേ പ്രണയം ഇല്ലാതെ ഈ കഥ പറയാനും പറ്റില്ല. സിനിമയ്ക്ക് ഒരു രാഷ്‌ട്രീയം എന്തായാലും ഉണ്ടെന്നും സംവിധായകൻ വ്യക്തമാക്കുന്നു.

ഇഷ്ക് പ്രണയകഥയാണ്, പക്ഷേ പ്രണയം മാത്രമല്ല- സംവിധായകന്‍ അനുരാജ് മനോഹർ/അഭിമുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍