UPDATES

സിനിമാ വാര്‍ത്തകള്‍

ശിവരാജ്‌കുമാർ,യാഷ്,സുദീപ്: ക​ന്ന​ഡ സി​നി​മാ​ലോ​ക​ത്തെ പ്ര​മു​ഖ​രു​ടെ വീടുകളിൽ റെയ്‌ഡ്‌

ബെംഗളൂരു ഉൾപ്പെടെ 25 കേന്ദ്രങ്ങളിലായി 200 ൽ അധികം ആ​ദാ​യ​നി​കു​തി വകുപ്പ് ഉദ്യോഗസ്ഥരാണ് റെയ്‌ഡിൽ പങ്കെടുത്തത്

കന്നഡ സിനിമാലോകത്ത് പ്രമുഖരുടെ വീടുകളിൽ റെയ്‌ഡ്‌. കന്നഡ സൂപ്പർ താരങ്ങളുടേയും പ്രൊഡ്യൂസർമാരുടെയും വീടുകളിലാണ് ഇന്നലെ ആ​ദാ​യ​ നി​കു​തി വി​ഭാ​ഗം റെയ്‌ഡ്‌ നടത്തിയത്.

താരങ്ങളായ ശിവരാജ്‌കുമാർ,പുനീത് രാജ്‌കുമാർ ,യാഷ്,സുദീപ് എന്നിവരുടെ വീടുകളിലാണ് റെയ്‌ഡ്‌ നടന്നത്. ബെംഗളൂരു ഉൾപ്പെടെ 25 കേന്ദ്രങ്ങളിലായി 200 ൽ അധികം ആ​ദാ​യ​നി​കു​തി വകുപ്പ് ഉദ്യോഗസ്ഥരാണ് റെയ്‌ഡിൽ പങ്കെടുത്തത്. താരങ്ങൾക്ക് പുറമേ പ്രമുഖ നിർമ്മാതാക്കളായ റോക്ക് ലൈൻ വെങ്കടേഷ്, സി.ആർ മനോഹർ, വിജയ് കിരാഗേന്ദുരു എന്നിവരുടെ വസതികളിലും ഒരേസമയം പരുശോധന നടന്നു.

കള്ളപ്പണം വെളുപ്പിക്കാൻ ബിസിനസ്സ് പ്രമുഖർ സിനിമ നിർമ്മാണ രംഗത്തേക്ക് വ്യാപകമായി ഇറങ്ങുന്നു എന്ന നിഗമനത്തെ തുടർന്നാണ് ഇത്തരമൊരു പരുശോധന നടന്നത്. കന്നഡ സിനിമാ ഇൻഡസ്ടറിക്ക് പുറമെ പ്രമുഖ ഹോട്ടൽ ശൃംഖലകളായ ശരവണ ഭവൻ, ഹോട് ബ്രീഡ്, അഞ്ചപ്പൽ, ഗ്രാൻഡ് സ്വീറ് എന്നിവടങ്ങളിലും ആദായ നികുതി വകുപ്പ് റൈഡ് നടത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍