UPDATES

സിനിമാ വാര്‍ത്തകള്‍

ഓരോ രാത്രിയും കൂടെക്കിടക്കാൻ സുന്ദരിമാർ: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജാക്കി ചാന്റെ ആത്മകഥ ‘നെവര്‍ ഗ്രോ അപ്പ്’

എല്ലാ രാത്രികളിലും സുന്ദരികളായ പെണ്‍കുട്ടികളോടോപ്പം കിടക്ക പങ്കിടുന്നതായിരുന്നു ഒരു കാലത്തെ ഏറ്റവും വലിയ ആനന്ദമെന്ന് ജാക്കി ആത്മകഥയില്‍ പറയുന്നു.

ലോകം മുഴുവന്‍ ആരാധകരുള്ള താരമാണ് ജാക്കി ചാന്‍. ചൈനീസ് മണ്ണില്‍ നിന്ന് എത്തി ലോക ജനതയെ കൈയിലെടുത്ത ജാക്കി ചാനെ കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല. എന്നാല്‍ നേട്ടത്തിന്റെ കൊടുമുടി കയറിയാലും എല്ലവര്‍ക്കും പറയാനുള്ളത് പോലെ ജാക്കി ചാനും തന്നെ കുറിച്ച് തന്നെ ചിലത് പറയാനുണ്ട്. ഇപ്പോള്‍ താന്‍ കടന്നു വന്ന വഴികളെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജാക്കി ചാന്‍ എത്തുകയാണ്. ഡിസംബര്‍ നാലിന് പുറത്തിറങ്ങാനിരിക്കുന്ന ‘നെവര്‍ ഗ്രോ അപ്പ്’ എന്ന ആത്മകഥയിലാണ് താരം ചില വെളിപ്പെടുത്തലുകള്‍ നടത്തുന്നത്.

തികച്ചും സാധാരണ കുടുംബത്തില്‍ പിറന്ന ജാക്കി ചാന്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളായി വളര്‍ന്നതിനു പിന്നില്‍ നിശ്ചയദാര്‍ഢ്യവും കഠിനാദ്ധ്വാനവും ആയിരുന്നു. 1973 ല്‍ ബ്രൂസ് ലിയ്ക്ക് ഹോളിവുഡില്‍ സിംഹാസനം നേടിക്കൊടുത്ത എന്റര്‍ ദി ഡ്രാഗണില്‍ ചെറിയ വേഷം ചെയ്തതിലൂടെയാണ് ജാക്കിയുടെ സിനിമാ കരിയര്‍ തുടങ്ങുന്നത്. എന്നാല്‍ താന്‍ ഒരു കാലത്ത് സിനിമയിലൂടെ നേടിയ പണമെല്ലാം ധൂര്‍ത്തടിക്കുകയായിരുന്നുവെന്നാണ് താരം പറയുന്നത്. തനിക്ക് സിനിമയിലൂടെ കിട്ടിയ പണം മുഴുവന്‍ ചെലവഴിച്ചിരുന്നത് പെണ്ണിനും ചൂത് കളിക്കാനും വേണ്ടിയായിരുന്നുവെന്നും എല്ലാ രാത്രികളിലും സുന്ദരികളായ പെണ്‍കുട്ടികളോടോപ്പം കിടക്ക പങ്കിടുന്നതായിരുന്നു ഒരു കാലത്തെ ഏറ്റവും വലിയ ആനന്ദമെന്ന് ജാക്കി ആത്മകഥയില്‍ പറയുന്നു.

ബോര്‍ഡിംഗ്  സ്‌കൂളിലായിരുന്ന ജാക്കി ചാന്റെ ചെറുപ്പം. പുലര്‍ച്ചെ അഞ്ചു മണിക്ക് എഴുന്നേല്‍ക്കണമായിരുന്നു. അഭിനയവും പാട്ടും ആയോധനകലയുമെല്ലാം അഭ്യസിപ്പിച്ചിരുന്ന ഇവിടുത്തെ കുട്ടികള്‍ക്ക് സിനിമയില്‍ അവസരം കിട്ടിയാല്‍ മാസ്റ്റര്‍ക്ക് ദിവസവും പണം നല്‍കണമായിരുന്നു. പതിനഞ്ചാം വയസില്‍ ജാക്കി ചാംഗ് എന്ന യുവതിയുമായി പ്രണയത്തിലായി. പക്ഷേ ചാംഗിനെ വിവാഹം കഴിക്കാന്‍ മാതാപിതാക്കള്‍ ജാക്കിയെ അനുവദിച്ചില്ല. എപ്പോഴും കാമുകിയെ കാണണമെന്ന് മോഹിക്കുന്ന പതിവ് കാമുകന്മാരെ പോലെയായിരുന്നില്ല താനെന്നും കിട്ടുന്ന ഏതു ജോലിക്കും ഹോങ്കോംഗിന് പുറത്താണെങ്കില്‍ പോലും പോയി ചെയ്തിരുന്നുവെന്നും ജാക്കി പറയുന്നു. പ്രണയം തകര്‍ന്നതിന് ശേഷവും ചാങ്ങിനെ ജാക്കി സഹായിച്ചുകൊണ്ടിരുന്നു. ചാങ് അന്ന് ഒരു തുണിക്കട നടത്തുകയായിരുന്നു. ചാങ്ങിനെ സഹായിക്കാന്‍ തന്റെ കൂട്ടുകാരെ ജാക്കി പണം നല്‍കി ഈ കടയില്‍ നിന്നും തുണിവാങ്ങാന്‍ പതിവായി അയയ്ക്കുമായിരുന്നു. ഒടുവില്‍ തന്നെ സഹായിക്കുന്നത് ജാക്കിയാണെന്നും അറിഞ്ഞതോടെ ചാങ് ബിസിനസ് അവസാനിപ്പിക്കുയായിരുന്നു.

പിന്നീട് നടിയായ ജോവാന്‍ ലിന്നിനോട് തോന്നിയത് ഭ്രാന്തമായ ആവേശമായിരുന്നു. ജോവാന്‍ ലിന്‍ ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കുകയായിരുന്നു. 1982 ലായിരുന്നു വിവാഹം. വിവാഹശേഷവും ധാരാളം കാമുകിമാരുണ്ടായി’. താരം ആത്മകഥയില്‍ പറയുന്നു. താന്‍ ഒരിക്കലും ഒരു നല്ല പിതാവോ ഭര്‍ത്താവോ ആയിരുന്നില്ലെന്നും എന്നാല്‍ ആ രണ്ടു റോളിലും പരാജയമായിരുന്നില്ലെന്നും ജാക്കി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍