UPDATES

സിനിമാ വാര്‍ത്തകള്‍

ജയലളിതയായി വരലക്ഷ്‍മി ശരത് കുമാര്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ എ ആർ മുരുകദാസ് പുറത്തു വിട്ടു

തമിഴ, തെലങ്ക്, കന്നഡ്, ഹിന്ദി ഭാഷകളില്‍ സിനിമ എത്തിക്കാനാണ് ശ്രമം- പ്രിയദര്‍ശിനി പറയുന്നു.

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം അഭ്രപാളികളിലേക്ക്. ജയലളിതയുടെ ജീവചരിത്രം പറയുന്ന സിനിമയുമായി നിരവധി സംവിധായകർ രംഗത്ത് വരികയും, ചർച്ചയാവുകയും ചെയ്തിരുന്നു. എന്നാല്‍ ജയലളിതയുടെ ജീവിതം പറയുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ എം എര്‍ മുരുഗദോസ്.

വരലക്ഷ്മ‍മി ശരത്കുമാര്‍ ആണ് ജയലളിതയെ അവതരിപ്പിക്കുക. പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ദി അയൺ ലേഡി’ എന്നാണ് പേരിട്ടിരിക്കുന്നത്. നാല് അഞ്ച് മാസമായി സിനിമയെ കുറിച്ച് മാത്രം ചര്‍ച്ച ചെയ്യുകയായിരുന്നുവെന്ന് പ്രിയദര്‍ശിനി പറയുന്നു. വ്യത്യസ്തമായ ഒരു ജീവിതം നയിച്ച ജയലളിതയ്‍ക്ക് ആദരവായി ഒരു സിനിമ ഒരുക്കുകയെന്നത് ഞങ്ങളുടെ കടമയായിരുന്നു. തമിഴ, തെലങ്ക്, കന്നഡ്, ഹിന്ദി ഭാഷകളില്‍ സിനിമ എത്തിക്കാനാണ് ശ്രമം- പ്രിയദര്‍ശിനി പറയുന്നു.

നടൻ ശരത്കുമാറിന്റെ മകൾ ആണ് വരലക്ഷ്മി ശരത്കുമാർ. നേരത്തെ മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ ജയലളിതയുടെ ബയോപിക്കിൽ ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കും എന്ന് റിപ്പോട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍