UPDATES

സിനിമാ വാര്‍ത്തകള്‍

പഞ്ച് ഡയലോഗ് ഉള്ളത് കൊണ്ട് മാത്രം മാസ്സ് ആകില്ല, ഞാൻ ഒരു മാസ്സ് ഹീറോ അല്ല: ജയം രവി

ബാഷ ഒരു മാസ് സിനിമയായിരുന്നു. പക്ഷേ ഒരു പരിധി കടന്നിരുന്നില്ല അത്. പഞ്ച് ഡയലോഗ് ഉള്ളതുകൊണ്ടുമാത്രം ഒരു സിനിമയെ മാസ് എന്ന് പറയാനാകില്ല.

താന്‍ ഒരു മാസ് ഹീറോ അല്ലെന്ന് ജയം രവി .’അടങ്ക മറു’ എന്ന ചിത്രമാണ് ഇനി ജയം രവിയുടേതായി പുറത്തിറങ്ങാന്‍ ഇരിക്കുന്നത് ചിത്രം നാളെ വേള്‍ഡ് വൈഡ് റിലീസ് ചെയ്യും.ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയുമായി ബന്ധപ്പെട്ടു സംസാരിക്കുമ്പോഴാണ് താരം മനസ്സ് തുറന്നത്.

“എങ്ങനെയാണ് ഒരു ചിത്രത്തെ മാസ് എന്നു പറയുക. ബാഷ ഒരു മാസ് സിനിമയായിരുന്നു. പക്ഷേ ഒരു പരിധി കടന്നിരുന്നില്ല അത്. പഞ്ച് ഡയലോഗ് ഉള്ളതുകൊണ്ടുമാത്രം ഒരു സിനിമയെ മാസ് എന്ന് പറയാനാകില്ല. അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ എന്നും മാസ് ഹീറോ അല്ല. സ്വാഭാവികമായിട്ടുള്ള സംഭാഷണങ്ങള്‍ മാത്രമാണ് ഞാൻ പറയാറുള്ളത്.” ജയം രവി പറഞ്ഞു.

സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു പോലീസ് ഓഫീസര്‍ നായക കഥാപാത്രമാണ് ചിത്രത്തില്‍ ജയം രവിയുടേത്. ആക്ഷന്‍ ത്രില്ലറായിട്ടാണ് ‘അടങ്ക മറു’ ഒരുക്കിയിരിക്കുന്നത്. ഉദ്വേഗഭരിതമായ സംഘട്ടന രംഗത്തോടു കൂടിയ ക്ലൈമാക്‌സ് രംഗം ആകര്‍ഷകമായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

‘സ്റ്റണ്ട്’ ശിവയാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ആക്ഷനും വൈകാരികമായ മുഹൂര്‍ത്തങ്ങളും ഒരുപോലെ കോര്‍ത്തിണക്കിയ ചിത്രത്തിൽ .പൊന്‍വണ്ണന്‍, ബാബു ആന്റണി, സമ്പത്ത് രാജ്, മുനിഷ് കാന്ത്, അഴകം പെരുമാള്‍, മീരാ വാസുദേവന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.സാം സി എസ് സംഗീത സംവിധാനവും ,സത്യന്‍ സൂര്യന്‍ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍