UPDATES

സിനിമാ വാര്‍ത്തകള്‍

ഒരു ലോജിക്കും നോക്കാതെ വന്ന് കാണണേ: ആട് രണ്ട് കാണാന്‍ പ്രേക്ഷകരോട് കെഞ്ചി ജയസൂര്യ

ഒരു കാര്‍ട്ടൂണ്‍ സിനിമ കാണുന്ന മാനസികാവസ്ഥയില്‍ ഈ ചിത്രം കാണാന്‍ വരണമെന്നും ജയസൂര്യ

ഇന്ന് റിലീസ് ചെയ്യുന്ന ചിത്രം ആട് രണ്ട് കാണാന്‍ എല്ലാവരും എത്തണേയെന്ന് കെഞ്ചി ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു ലോജിക്കും നോക്കാതെ വന്ന് ചിത്രം കാണണേയെന്നാണ് ജയസൂര്യയുടെ അഭ്യര്‍ത്ഥന.

ഒരു കാര്‍ട്ടൂണ്‍ സിനിമ കാണുന്ന മാനസികാവസ്ഥയില്‍ ഈ ചിത്രം കാണാന്‍ വരണമെന്നും ജയസൂര്യ പറയുന്നു. എല്ലാവരെയും ഒരു ചിത്രമായിരിക്കും ഇതെന്ന ഉറപ്പും ജയസൂര്യ നല്‍കുന്നുണ്ട്. കൂടാതെ ഇന്ന് റിലീസാകുന്ന പ്രഥ്വിരാജ് ചിത്രം വിമാനം, ടൊവിനോയുടെ മായാനദി, വിനീതിന്റെ ആന അലറലോടലറല്‍, ഫഹദിന്റെ വേലൈക്കാരന്‍(തമിഴ്) എന്നീ ചിത്രങ്ങളും സൂപ്പര്‍ഹിറ്റാകട്ടെയെന്നും ജയസൂര്യ ആശംസിക്കുന്നു. ഒപ്പം ‘ചുള്ളന്‍’ മമ്മൂക്കയ്ക്കും ആശംസകളുണ്ട്. മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ് എന്ന സിനിമ ഇന്നലെ റിലീസ് ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍