UPDATES

സിനിമാ വാര്‍ത്തകള്‍

പൃഥ്വിരാജിനെ കൊല്ലാന്‍ പോയ ജയസൂര്യ

ലൊക്കേഷനിലേക്ക് ഒരു വണ്ടിയില്‍ പത്തുപന്ത്രണ്ടുപേര്‍ പാഞ്ഞു വരുന്നു

ജയസൂര്യ പൃഥ്വിരാജിനെ കൊല്ലാന്‍ പോയതിനെക്കുറിച്ച് അറിയാമോ! ജയസൂര്യ തന്നെയാണ് ഇക്കാര്യം പറയുന്നത്. ആട് രണ്ടാംഭാഗത്തിന്റെ ഷൂട്ടിംഗിനിടയില്‍ നടന്നതാണ് രസകരമായ ഈ സംഭവം. ഒരു ചെറിയ തമാശ ഒപ്പിച്ചതാണ്, പക്ഷേ ക്ലൈമാക്‌സില്‍ ഒന്നു പേടിച്ചു പോയി. വനിതയിലെ അഭിമുഖത്തിലാണ് ജയസൂര്യ ഇതേക്കുറിച്ച് പറയുന്നത്. ഷൂട്ടിംഗിനായി വാഗമണിലേക്ക് പോവുകയാണ്. യാത്രയില്‍ വഴിയിലൊരു ചെറിയ പയ്യന്‍. വണ്ടിയുടെ ഗ്ലാസ് താഴ്ത്തിയിട്ട് ‘ ഞാന്‍ പൃഥ്വിരാജിനെ കൊല്ലാന്‍ പോകുവാ’ എന്നു പറഞ്ഞു. അവനങ്ങ് ഞെട്ടിപ്പോയി. വീണ്ടും ഞാന്‍ ചോദിച്ചു; പൃഥ്വിരാജിനെ കൊല്ലട്ടെ…’ അവന്‍ വേണ്ടെന്നു പറഞ്ഞപ്പോള്‍ ഞാന്‍ സ്‌റ്റൈലില്‍ പറഞ്ഞു, നീ പറഞ്ഞതുകൊണ്ട് കൊല്ലുന്നില്ല. അവിടെ നിന്നും കിലോമീറ്ററുകള്‍ക്ക് അപ്പുറത്താണ് ഷൂട്ടിംഗ്. കുറച്ച് കഴിഞ്ഞ് ലൊക്കേഷനിലേക്ക് ഒരു വണ്ടിയില്‍ പത്തുപന്ത്രണ്ടുപേര്‍ പാഞ്ഞു വരുന്നു. കൂടെ ആ പയ്യനുമുണ്ട്. സത്യം നേരിട്ടറിയാന്‍ വേണ്ടിയാണ് നാട്ടുകാരെയെല്ലാം ചേര്‍ത്ത് വന്നത്. ഉടനെ തന്നെ ഞാന്‍ രാജുവിനെ വിളിച്ച് സംഭവം മുഴുവന്‍ പറഞ്ഞു.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍