UPDATES

സിനിമാ വാര്‍ത്തകള്‍

ആദ്യം എനിക്ക് ചരമ കോളം എഴുതി, ഇപ്പോള്‍ പീഡനക്കേസ് പ്രതിയാക്കി; ശ്രീനിവാസ്

ഇക്കാര്യത്തില്‍ നിയമവിദഗ്ദര്‍ ആരെങ്കിലും എനിക്ക് സഹായം ചെയ്യണം

തന്റെ പേരില്‍ വന്ന തെറ്റായ വാര്‍ത്തയ്‌ക്കെതിരേ നിയമനടപടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരിക്കുകയാണ് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ ശ്രീനിവാസ്. കഴിഞ്ഞ ദിവസം ഒരു പത്രം സ്ത്രീപീഡനക്കേസിലെ പ്രതിയുടെതാണെന്ന നിലയില്‍ ശ്രീനിവാസിന്റെ ഫോട്ടോ പ്രസിദ്ധീകരിച്ചതാണ് നിയമനടപടിക്ക് ആധാരം. ഹൈദരബാദ് സ്വദേശിയായ ശ്രീനിവാസ് എന്നു തന്നെ പേരുള്ള ഒരു ഗായകനായിരുന്നു യഥാര്‍ത്ഥ പ്രതി. എന്നാല്‍ വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയ ചിത്രം മലയാളിയായ ഗായകന്‍ ശ്രീനിവാസിന്റെതായി. ഇതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചിരിക്കുന്നത്. തനിക്കു നേരിട്ട അപമാനത്തില്‍ ആകെ അസ്വസ്ഥനാണ് ശ്രീനിവാസ്. ഇക്കാര്യം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

മുന്‍പ് മഹനായ ഗായകന്‍ പി ബി ശ്രീനിവാസ് മരിച്ച സമയത്ത് ചില പത്രങ്ങള്‍ എന്റെ വിവരങ്ങള്‍ എടുത്ത് ചരമ കോളം ചെയ്തിരുന്നു. ഇപ്പോള്‍ ഹൈദരാബാദില്‍ നിന്നുള്ള ഒരു ഗായകന്‍ ശ്രീനിവാസ് ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായപ്പോള്‍ അതിന്റെ വാര്‍ത്തയില്‍ എന്റെ ചിത്രമാണ് കൊടുത്തിരിക്കുന്നത്. എന്റെ പേരിന് കളങ്കം ഉണ്ടാക്കിയ ഈ നടപടിക്കെതിരേ ഞാന്‍ നിയമപരമായി മുന്നോട്ടു പോവുകയാണ്. നിയമവിദഗ്ദര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ദയവു ചെയ്ത് ഈ കാര്യത്തില്‍ എന്നെ സഹായിക്കണം, ഞാന്‍ തികച്ചും രോഷാകുലനാണ്; ശ്രീനിവാസ് ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

വിവാദമായതിനെ തുടര്‍ന്ന് പത്രം ഈ വാര്‍ത്ത അവരുടെ വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍