UPDATES

സിനിമാ വാര്‍ത്തകള്‍

സ്ത്രീയും പുരുഷനും ദൈവത്തിന് മുന്നില്‍ തുല്യര്‍ ; സുപ്രീംകോടതി വിധി സ്വാഗതാർഹം ; കമൽഹാസൻ

ശബരിമല ക്ഷേത്രത്തിൽ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി അഞ്ചിൽ നാല് പേരുടെ പിന്തുണയാടെയാണ് ഇന്നാണ് പുറത്തുവന്നത്.

ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് നടൻ കമൽഹാസൻ. ആരാധനയ്ക്ക് സ്ത്രീക്കും പുരുഷനുമുള്ള പ്രത്യേക സംവിധാനം എടുത്തുകളഞ്ഞ കോടതി വിധി ഏറ്റവും മികച്ചതെന്ന് കമല്‍ഹാസന്‍ പറഞ്ഞു.

“ഈ വിധി സ്വാഗതാര്‍ഹമാണ്. ശബരിമലയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കുക തന്നെ വേണം” അദ്ദേഹം കൂട്ടി ചേർത്തു.

ശബരിമല ക്ഷേത്രത്തിൽ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി അഞ്ചിൽ നാല് പേരുടെ പിന്തുണയാടെയാണ് ഇന്നാണ് പുറത്തുവന്നത്. ഭരണഘടനാബഞ്ചിൽ അംഗമായ ഇന്ദു മൽഹോത്രയാണ് വിയോജിപ്പ് പ്രകടിപ്പിച്ച് വിധിയെഴുതിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ആർഎഫ് നരിമാൻ, ജസ്റ്റിസ് എഎം ഖാൻവിൽക്കർ, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് എന്നിവര്‍ സ്ത്രീപ്രവേശനത്തിന് അനുകൂലമായി വിധിയെഴുതി.ശബരിമല അയ്യപ്പക്ഷേത്രത്തിന് ഒരു ‘മത ഉപശാഖ’യെന്ന പദവിക്ക് അർഹതയുണ്ടെന്ന വാദത്തെ തള്ളുകയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വിധിന്യായം പ്രധാനമായും ചെയ്തത്.

അതേ സമയം ഡബ്ബിങ് ആർട്ടിസ്റ്റും, ആക്ടിവിസ്റ്റുമായ ഭാഗ്യലക്ഷ്മിയും സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തു. “ഞാന്‍ ഒരിക്കലും ശബരിമലയില്‍ പോകാന്‍ ആഗ്രഹിച്ചിട്ടില്ല. അത് ഇത്തരമൊരു വിലക്ക് ഉള്ളതുകൊണ്ടല്ല. മറിച്ച് എനിക്ക് പോകണമെന്ന് തോന്നിയിട്ടില്ല അതുകൊണ്ടാണ്. ഞാന്‍ വിശ്വസിക്കുന്ന ദൈവം എന്റെ ഉള്ളിലാണെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ പോകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയോട് പോകരുത് എന്ന് പറയാന് ആര്‍ക്കും അധികാരമില്ല”.

‘മതാചാരത്തിൽ യുക്തിക്ക് ഇടമില്ല’: ശബരിമല സ്ത്രീപ്രവേശനത്തെ എതിർത്തത് ബഞ്ചിലെ വനിതാ ജഡ്ജി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍