UPDATES

സിനിമാ വാര്‍ത്തകള്‍

കന്നഡ ടിവി താരങ്ങളായ രചനയും ജീവനും കാറപകടത്തില്‍ മരിച്ചു

ഇന്ന് പുലര്‍ച്ചെ ബന്ദട്ക- ബെംഗളൂരു റോഡില്‍വെച്ചാണ് അപകടമുണ്ടായത്

പ്രമുഖ കന്നഡ ടവി താരമായ രചന എംജിയും(23) ജീവന്‍ സുരേഷും കാറപകടത്തില്‍ മരിച്ചു. അഭിനേതാക്കളായ സുഹൃത്തുക്കള്‍ക്കൊപ്പം ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ നിയന്ത്രണം വിട്ട് ഇടിച്ചതാണ് അപകട കാരണം. സുഹൃത്തായ മറ്റൊരു നടന്റെ പിറന്നാള്‍ ആഘോഷത്തിന് പോകുന്ന വഴിക്കായിരുന്നു അപകടം. ഇന്ന് പുലര്‍ച്ചെ ബന്ദട്ക- ബെംഗളൂരു റോഡില്‍വെച്ചാണ് അപകടമുണ്ടായത്.

നടന്മാരായ രഞ്ജിത്ത്, എറിക്, ഹൊന്നേഷ്, ഉത്തമം എന്നിവര്‍ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. രചനയും ജീവനും അപകട സ്ഥലത്ത് തന്നെ മരിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് പോവുകായിരുന്നു താരങ്ങള്‍. ഇവര്‍ സഞ്ചരിച്ചിരുന്ന ടാറ്റ സഫാരി കാര്‍ എതിരെ വന്ന ബസ്സുമായുള്ള കൂട്ടിയിടി ഒഴിവാക്കാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിക്കുകയായിരുന്നു.

മധുബാല എന്ന ടെഷിവിഷന്‍ പരമ്പരയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് രചന. പിന്നീട് മഹാനദി, മധുബാല, ത്രിവേണി സംഗമ എന്നീ ടെലിവിഷന്‍ പരമ്പരകളിലൂടെ പ്രശസ്തയാവുകയും ചെയ്തു രചന. സുജീവ് എന്നറിയപ്പെടുന്ന ജീവന്‍ സുരേഷ് കന്നഡയിലെ അറിയപ്പെടുന്ന ഹാസ്യതാരം ആണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍