UPDATES

സിനിമ

നടിയെ ബലാത്സംഗം ചെയ്യുന്ന തിരക്കഥകള്‍ വേണ്ട; പാര്‍വതിയേയും റിമയേയും തെറി വിളിക്കുന്നവര്‍ കിറ നൈററ്‌ലി പറയുന്നതും കേള്‍ക്കണം

സ്വന്തം ജീവിതത്തില്‍ ലൈംഗിക അതിക്രമത്തിനിരയായവര്‍ തങ്ങളുടെ അനുഭവങ്ങളുടെ നേര്‍ക്കാഴ്ച്ചകള്‍ തിരക്കഥകളില്‍ ഇടയ്ക്കിടെ കാണുന്നുണ്ടോ?

കിറ നൈറ്റ്‌ലി ഹോളിവുഡിന്റെ ബലാത്സംഗ സംസ്‌കാരത്തെക്കുറിച്ച് കൃത്യമായ നിരീക്ഷണമാണ് നടത്തിയത്. അതും, ശരിയായ സമയത്ത്.

നടി പറയുന്നു; ‘ആധുനിക കാലത്തെ കഥകളുള്ള ചലച്ചിത്രങ്ങള്‍ ഞാന്‍ ചെയ്യാറില്ല, കാരണം സ്ത്രീ കഥാപാത്രങ്ങള്‍ ഏതാണ്ടെല്ലായ്‌പ്പോഴും ബലാത്സംഗം ചെയ്യപ്പെടും. സ്ത്രീകളെ ചിത്രീകരിക്കുന്ന രീതി മിക്കപ്പോഴും വളരെ നിന്ദ്യമാണ്. എന്നാല്‍ ചരിത്രകാല ചലച്ചിത്രങ്ങളില്‍ എനിക്ക് വളരെ ആവേശമുണര്‍ത്തുന്ന കഥാപാത്രങ്ങളാണ് കിട്ടാറുള്ളത്. അല്പം പുരോഗതിയുണ്ട്. ആദ്യത്തെ അഞ്ചു പുറങ്ങളില്‍ ബലാത്സംഗം ചെയ്യപ്പെടാത്തവരും വെറും പെണ്‍സുഹൃത്തോ ഭാര്യയോ അല്ലാത്തവരുമായ ഇന്നത്തെക്കാലത്തെ സ്ത്രീകളുള്ള തിരക്കഥകള്‍ എനിക്ക് അയച്ചുകിട്ടാന്‍ തുടങ്ങിയിരിക്കുന്നു.’

നൈറ്റ്‌ലി അഭിനയിച്ച Pride & Prejudice, The Imitation Game and Anna Karenina to A Dangerous Method and King Arthur ചലച്ചിത്രങ്ങള്‍ അവരുടെ നിലപാടിനെ ശരിവെക്കുന്നു. ഒരു ക്രിസ്മസ് ചലച്ചിത്രവും ഒരു കടല്‍ക്കൊള്ളക്കാരുടെ കഥയും മാറ്റിനിര്‍ത്തിയാല്‍, ബലാത്സംഗം ഒരു കഥാതന്തുവാകുന്ന വിസ്മയങ്ങളില്‍ പെടാതെ അവര്‍ മിക്കപ്പോഴും കഴിഞ്ഞകാലത്തുനിന്നുള്ള കുലീനരും ശക്തരുമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കാറുള്ളത്. അക്കാര്യത്തില്‍ എനിക്കവരോട് ബഹുമാനമുണ്ട്. അവരത് വീണ്ടും ചെയ്തിരിക്കുന്നു. Colette എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനില്‍ ആണ് അവരിപ്പോള്‍. പ്രശസ്തയായ ഒരു ഫ്രഞ്ച് സാഹിത്യകാരിയായാണ് അവരതില്‍ അഭിനയിക്കുന്നത്. ബൗദ്ധികമായി ഉത്തേജിപ്പിക്കുന്ന, ലൈംഗികവിമോചനം നേടിയ ഒരു സ്ത്രീ. അവരുടെ കൃതി തന്റെയാണെന്ന് സ്ഥാപിക്കാന്‍ ഭര്‍ത്താവ് ശ്രമിക്കുകയും കുറച്ചുകാലം വിജയിക്കുകയും ചെയ്ത അനീതി നേരിട്ട ഒരാള്‍.

ഈ ചലച്ചിത്രത്തിനായി അതിന്റെ സംവിധായകര്‍ ഒരു ദശാബ്ദത്തിലേറെയായി ശ്രമിക്കുന്നെങ്കിലും #MeToo മുന്നേറ്റത്തിനൊപ്പമാണ് ഇത് പുറത്തുവരുന്നത് എന്നത് അര്‍ത്ഥഗര്‍ഭമാണ്. തന്റെ ലൈംഗികതയെ തന്റെ സ്വാതന്ത്ര്യമായി പ്രഖ്യാപിച്ച, മഹത്തായ കൃതികള്‍ എഴുതുന്ന, എന്നിട്ടുപോലും കുറച്ചുകാലത്തെക്കെങ്കിലും തന്നോടു ഏറ്റവും അടുത്തുനിന്ന, അവര്‍ സ്വയം വിട്ടുപോരും വരെ ഒരു പുരുഷന്‍ ചൂഷണം ചെയ്ത ഒരു സ്ത്രീവാദിയുടെ കഥയാണിത്.

എമ്മ സ്റ്റോണ്‍ പറഞ്ഞതും റിമ കല്ലിങ്കല്‍ പറയുന്നതും

ഹാര്‍വി വീന്‍സ്റ്റീന്‍ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചെന്ന് സല്‍മ ഹയെക്; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി

കഥാതന്തുവില്‍ ലൈംഗികാക്രമണങ്ങളോടുള്ള ഹോളിവുഡിന്റെ അഭിനിവേശത്തെ തള്ളിപ്പറയാനുള നൈറ്റ്‌ലിയുടെ തീരുമാനം പല കാരണങ്ങളാലും താത്പര്യമുണ്ടാക്കുന്നു. ഒന്ന്, യഥാര്‍ത്ഥ ജീവിതത്തിലെ ബലാത്സംഗങ്ങളും ലൈംഗിക ആക്രമണങ്ങളും ഹോളിവുഡിനെ പിടിച്ചുകുലുക്കുന്ന സമയമാണിത്. എന്നിട്ടും, അവര്‍ പറഞ്ഞപോലെ, ഏറെക്കാലം ആണുങ്ങള്‍ സംവിധാനം ചെയ്ത ആക്രമണങ്ങളുടെ കല്പിത കഥകള്‍ കണ്ട് നാം സന്തോഷിച്ചു. ആക്രമിക്കപ്പെട്ട ഒരു കഥാപാത്രമായി അഭിനയിക്കുന്നതും അവരുടെ അത്തരത്തിലുള്ള യഥാര്‍ത്ഥ ജീവിതാനുഭവങ്ങള്‍ ഇപ്പോള്‍മാത്രം നാം കേള്‍ക്കുന്നതും അറിയുന്നതും ഒരു നടിയെ സംബന്ധിച്ച് ഒരു സ്വാഭാവികതയായാണ് നാം കണക്കാക്കുന്നത്.

ചലച്ചിത്രനിര്‍മ്മാണ സ്ഥലങ്ങളിലും, ഹോട്ടല്‍ മുറികളിലും, വീടുകളിലും മദ്യശാലകളിലും, തെരുവുകളിലും അത് സംഭവിക്കാന്‍ അനുവദിക്കുമ്പോഴും ഒരു കഥാതന്തുവെന്ന നിലയില്‍ ബലാത്സംഗത്തെ എത്ര സുഗമമായാണ് നാം ഉപയോഗിക്കുന്നത് എന്നത് ആകുലപ്പെടുത്തുന്നു.

രണ്ടാമതായി അത്തരം വേഷങ്ങള്‍ ധാര്‍മികമായ കാര്യങ്ങളുടെ പേരില്‍ നിരസിക്കാന്‍ നിശ്ചയദാര്‍ഢ്യമുള്ള ഏത് അഭിനേതാവിനോടും അനുഭാവം പ്രകടിപ്പിക്കേണ്ടതാണ് (ശരിയാണ്, അങ്ങനെ ചെയ്യാനുള്ള പ്രശസ്തിയും സൗകര്യവും അതിന്റെ നഷ്ടം നേരിടാനുള്ള ശേഷിയും അവര്‍ക്കുണ്ടായെങ്കിലെ അത് സാധിക്കൂ). ഞാന്‍ ഒരു നടിയാണെങ്കില്‍, അങ്ങനെയാവാന്‍ ഏതാണ്ട് തീരുമാനിച്ചതാണ്, അതാണ് ചെയ്യുക.

ഞങ്ങള്‍ നിന്നെ മാറി മാറി ഉപയോഗിക്കുമെന്നു പറയുന്നവനോട് ചെരുപ്പൂരി തല്ലുമെന്നു തന്നെ തിരിച്ചു പറയണം; ശ്രുതി ഹരിഹരന്‍

എന്റെ അമ്മ, അമ്മൂമ്മ, മുത്തച്ഛന്‍ എല്ലാവരും അഭിനേതാക്കളായിരുന്നു. അതുകൊണ്ട് അക്കാര്യം ഏതാണ്ട് മുന്‍കൂട്ടി നിശ്ചയിച്ച പോലെയാണ് തോന്നിയത്. സര്‍വകലാശാലയില്‍ എന്റെ അമ്മ അഭിനയിച്ച ഒരു നാടകത്തിന്റെ കഥ അമ്മ പറയുമായിരുന്നു ഒരു ബലാത്സംഗ ഇര, ആക്രമണം അരങ്ങിലായിരുന്നു നടന്നത്. അത് കണ്ട അവരുടെ അച്ഛന്‍ അസ്വസ്ഥനായി അവിടെനിന്നും ഇറങ്ങിപ്പോയി. ഈയടുത്ത് അതിനെക്കുറിച്ച് ഞാന്‍ ഇടക്കിടെ ചിന്തിച്ചു: ഒരു സ്ത്രീകഥാപാത്രത്തെ ‘പൊലിപ്പിച്ചെടുക്കാന്‍’ ഒരു ആണ്‍ നാടകമെഴുത്തുകാരന്റെ ബലാത്സംഗ കിനാവില്‍ അഭിനയിക്കേണ്ടിവന്ന ഒരു കൗമാരക്കാരി. വളര്‍ന്നുവരുന്ന പല നടിമാരും നേരിടുന്ന പ്രശ്‌നമാണിത്. അവരില്‍ എത്രപേര്‍ക്ക് അത് ഓര്‍മ്മകളിലെ അനുഭവവേദനകള്‍ ഉണര്‍ത്തിയിട്ടുണ്ടാകും എന്നാലോചിച്ച് ഞാന്‍ ഞെട്ടാറുണ്ട്.

ദിലീപിന് വേണ്ടി കണ്ണീര്‍ ഒഴുക്കുന്നവര്‍ ഹോളിവുഡില്‍ നിന്നുള്ള ഈ സന്ദേശം കേള്‍ക്കുക

സ്വന്തം അനുഭവങ്ങളുടെ കണ്ണാടിപോലെ രംഗങ്ങളുള്ള തിരക്കഥകള്‍ കിട്ടിയ യഥാര്‍ത്ഥ ജീവിതത്തിലെ ഇരകള്‍ എത്രയുണ്ടാകും? എത്രപേര്‍ക്ക് നൈറ്റ്‌ലിയെപ്പോലെ വേഷങ്ങള്‍ നിരസിക്കാനാകും? ചലച്ചിത്രവ്യവസായത്തിലെ ഏറ്റവും സ്വാധീനമുള്ള പലരും അണിയറയില്‍ നടത്തുന്ന ഇത്തരം പെരുമാറ്റങ്ങളെ അവഗണിക്കാന്‍ ഈ കല്‍പിത ബലാത്സംഗങ്ങളും ആക്രമണങ്ങളും എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ട്?

വെള്ളിത്തിരയില്‍ സ്ത്രീകളെ ചിത്രീകരിക്കുന്നത് ഗൗരവമായ ഒരു കാര്യമാണ്. ഹോളിവുഡിന്റെ ബലാത്സംഗ സംസ്‌കാരത്തിനെതിരായ നമ്മുടെ നിശ്ചയദാര്‍ഢ്യത്തെ ശക്തിപ്പെടുത്തുന്ന കഥാപാത്രങ്ങളെയാണ് കിറ നൈറ്റ്‌ലി നമുക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുള്ളത്. അതിന് അവരോടെനിക്ക് നന്ദിയുണ്ട്.

(കെയ്റ്റ് ലീവര്‍ independent ല്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ)

നടിമാര്‍ സിനിമയ്ക്ക് രുചികൂട്ടുന്ന അജിനോമോട്ടോ അല്ല

പ്രമുഖ സംവിധായകന്റെ ആവശ്യം നിരസിച്ചതിനാല്‍ പ്രിയങ്ക ചോപ്രയ്ക്ക് നഷ്ടപ്പെട്ടത് 10 സിനിമകളെന്ന് മാതാവ്

ബോളിവുഡിലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു, പുറത്ത് പറയുന്നില്ല: കല്‍കി കോച്‌ലിന്‍ (വീഡിയോ)

ഹോളിവുഡ് രാഷ്ട്രീയം പറയാന്‍ പഠിച്ചത് ഇപ്പോളാണോ ?

വണ്ടര്‍ വുമണ്‍ നേടിയ വന്‍ വിജയം; ഹോളിവുഡില്‍ തരംഗമാകുന്ന പുതിയ ആക്ഷന്‍ ഹീറോ (യിനു) കള്‍

നടി എത്ര ഹിറ്റുണ്ടാക്കിയിട്ടും കാര്യമില്ല, വിപണി മൂല്യമുണ്ടാവില്ല; നടിമാര്‍ ‘അധിക പ്രസംഗം’ തുടങ്ങണം: പാര്‍വതി

പുരുഷാധിപത്യ സിനിമാ ലോകത്ത് സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നു: നതാലി പോര്‍ട്ട്മാന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍