UPDATES

സിനിമ

‘അവാര്‍ഡ് അടിപൊളിയല്ലേ…’ സൗബിൻ ഷാഹിർ/അഭിമുഖം

സിനിമയിൽ കണ്ടപോലെ തന്നെ സാമുവൽ അന്ന് ഫ്ലൈറ്റ് കയറി പോയതാണ്. എങ്കിലും ബന്ധമുണ്ട്

Avatar

വീണ

സിനിമയുടെ അണിയറയിൽ നിന്ന് അപ്രതീക്ഷിതമായി അരങ്ങിലേക്കെത്തിയ സൗബിൻ ഷാഹിർ സാധാരണക്കാരനെ അവതരിപ്പിച്ചാണ് പ്രേക്ഷകമനസിൽ ഇടം നേടിയത് . സുഡാനിയലെ സെവന്‍സ് ഫുട്ബോൾ ടീമിന്റെ മാനേജരിലൂടെ മികച്ച നടനുള്ള പുരസ്കാരം തേടിയെത്തുമ്പോൾ ഇതുവരെ യുള്ള അഭിനയ ജീവിതത്തിന് അംഗീകാരമായാണ് സൗബിനെ നേട്ടത്തെ കാണുന്നത്. സൗബിൻ ഷാഹിർ അഴിമുഖവുമായി സംസാരിക്കുന്നു.

പുരസ്കാരങ്ങൾ സന്തോഷം തരുന്നവയാണ്. എങ്കിലും നേട്ടത്തെ എങ്ങനെ കാണുന്നു?

അവാർഡ് അടിപൊളിയല്ലേ… നല്ല സന്തോഷമുണ്ട്. സത്യത്തിൽ ഞാൻ ഇതൊക്കെ മറന്നിരിക്കുകയായിരുന്നു. ബാപ്പ പറഞ്ഞപ്പോഴാണ് അവാർഡ് പ്രഖ്യാപനത്തെ കുറിച്ച് അറിയുന്നത്. സുഡാനിക്ക് എന്തെങ്കിലും കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ മികച്ച നടനുള്ള പുരസ്കാരം… എന്തിന്, ഹാസ്യതാരത്തിനുള്ള പുരസ്കാരം പോലും ഞാൻ പ്രതീക്ഷിച്ചിട്ടില്ല. ഏതായാലും സിനിമ ഈ രീതിയിൽ അംഗീകരിക്കപ്പെട്ടതിൽ വലിയ സന്തോഷം.

അണിയറയിൽ നിന്ന് അരങ്ങത്തേക്ക് വന്നയാളാണ് സൗബിൻ…

അതേ വളരെ അപ്രതീക്ഷിതമായി സംഭവിച്ചതാണ്. ഇതുവരെയുള്ള കഠിനാധ്വാനത്തിനുള്ള പ്രതിഫലമായി കാണുന്നു ഈ നേട്ടത്തെ. നമുക്കും ഒരു സ്പെയ്സ് കിട്ടുന്നത് വലിയ സന്തോഷമല്ലേ…

മികച്ച നടനുള്ള പുരസ്കാരം പക്ഷെ ഇക്കുറി രണ്ട് പേർക്കാണ്

അതേ ജയേട്ടനൊടൊപ്പം (ജയസൂര്യ) പങ്കിടാൻ കഴിഞ്ഞത് കൂടുതൽ സന്തോഷം. ജയേട്ടനുമായൊക്കെ ഒരുപാട് വർഷത്തെ പരിചയമുണ്ട്.

സുഡാനിയെ തേടിയെത്തുന്ന നേട്ടങ്ങളൊക്കെ ‘മാനേജർ’, സാമുവലിനെ അറിയിക്കാറുണ്ടോ?

സിനിമയിൽ കണ്ടപോലെ തന്നെ സാമുവൽ അന്ന് ഫ്ലൈറ്റ് കയറി പോയതാണ്. എങ്കിലും ബന്ധമുണ്ട്. നേട്ടങ്ങളൊക്കെ അറിയിക്കാറുണ്ട്. സിനിമയ്ക്ക് ലഭിക്കുന്ന ചെറിയ അംഗീകാരം പോലും ഞങ്ങളുടെ മുഴുവൻ ടീമിനും വലിയ സന്തോഷം തരുന്നതാണ് .

ഇനിയും അഭിനയ ജീവിതത്തിൽ ലഭിക്കുന്ന എല്ലാ കഥാപാത്രങ്ങളെയും ആത്മാർത്ഥതയോടെയും കഥാപാത്രത്തിന്റെ പൂർണതയ്ക്കായി കഠിനാധ്വാനം ചെയ്യാനും കൂടുതൽ പ്രേരിപ്പിക്കുന്നതാണ് പുരസ്കാര നേട്ടമെന്നും പറഞ്ഞുവയ്ക്കുന്നു സൗബിൻ.

Also Read: “മന്ത്രി പേര് പ്രഖ്യാപിക്കുന്നത് കേട്ടപ്പോൾ ശരിക്കും ബ്ലാങ്ക് ആയിപ്പോയി”; നിമിഷ സജയന്‍/അഭിമുഖം

സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍  മൊത്തം അഞ്ചു പുരസ്കാരങ്ങളാണ് നേടിയത്. ‘സുഡാനി’യില്‍ സെവന്‍സ് ഫുട്ബോള്‍ ടീമിന്റെ മാനേജരായ മജീദിലൂടെ സൗബിന്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയപ്പോള്‍ മികച്ച തിരക്കഥയ്ക്കുളള പുരസ്‌കാരം സക്കറിയ മുഹമ്മദും മൊഹ്സിന്‍ പെരാരിയും നേടി. മികച്ച നവാഗത സംവിധായകനും സക്കറിയയാണ്. മികച്ച സ്വഭാവ നടിക്കുളള പുരസ്‌കാരം സുഡാനിയിലെ ഉമ്മമാരിലൂടെ സാവിത്രി ശ്രീധരനും സരസ ബാലുശ്ശേരിയും പങ്കുവച്ചു.

സംവിധായകന്‍ ഫാസിലിന്റെ അടുത്ത് അസിസ്റ്റന്റ് ഡയറക്ടറായി തന്നെ ചേര്‍ത്ത ബാപ്പയ്ക്ക് ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്ന് അവാര്‍ഡ് വിവരമറിഞ്ഞയുടന്‍ സൗബിന്‍ പ്രതികരിച്ചിരുന്നു.

Also Read: ജയസൂര്യ, നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ ക്യാപ്റ്റനും കോച്ചും എല്ലാം

Also Read: അന്ന് ലൈറ്റ് ബോയി, ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാര്‍: ഇന്ന് മികച്ച നടന്മാര്‍

Avatar

വീണ

മാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍