UPDATES

സോഷ്യൽ വയർ

‘ഇതാര് ഗബ്ബർ സിങ്ങോ അതോ ബാഹുബലിയോ’: മോഹൻലാലിന്റെ കുഞ്ഞാലി മരയ്ക്കാർ ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് ട്രോളർമാർ

കുഞ്ഞാലി മരക്കാരുടെ വേഷത്തിലുള്ള ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

മോഹന്‍ലാല്‍ ആരാധകരും സിനിമപ്രേമികളും ഒരേ പോലെ കാത്തിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം.’പ്രിയര്‍ദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഒപ്പം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം എത്തുന്നു ചിത്രമാണ് മരക്കാര്‍.കാലാപാനി എന്ന ചിത്രത്തിന് ശേഷം പ്രിയദര്‍ശന്‍ മറ്റൊരു ചരിത്ര സിനിമയുമായി വരുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ് . സിനിമക്ക് മലയാളത്തില്‍ നിന്നുള്ള ബ്രഹ്മാണ്ഡ ചിത്രം എന്ന വിശേഷണം ആണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നത്.ഇപ്പോള്‍ ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ .മോഹന്‍ലാലിന്റെ കുഞ്ഞാലിലുക്കും ഇതോടെ പുറത്തായരിക്കുകയാണ്.

കുഞ്ഞാലി മരക്കാരുടെ വേഷത്തിലുള്ള ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാര്‍ ലൂക്കിനെ ട്രോളികൊണ്ട് ട്രോളന്മാരും മുന്നോട് വന്നിരിക്കുമാകയാണ് .കുഞ്ഞാലി മരക്കാരുടെ വേഷത്തെ ഗബ്ബര്‍ സിങ്ങായും ബാഹുബലി വേഷമായും പരിഹസിക്കുന്നവരും സോഷ്യല്‍ മീഡിയയില്‍ ഏറെയാണ്. കിളിചുണ്ടന്‍ മാമ്പഴം സിനിമ പോലെ കുഞ്ഞാലി മരക്കാരുടെ ജീവിതം കാണിക്കരുതെന്നും സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളിലൂടെ പ്രേക്ഷകര്‍ പങ്ക് വെക്കുന്നുണ്ട്.ബാഹുബലി ഷൂട്ടിങ്ങിന് വന്ന കുഞ്ഞാലി മരയ്ക്കാര്‍ സിംഗ് ആണെന്നും പ്രിയദര്‍ശന് കുറച്ചെങ്കിലും ചരിത്ര ബോധം ആകാമെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍