UPDATES

സിനിമാ വാര്‍ത്തകള്‍

അവനോടൊപ്പം; ദിലീപിനും രാമലീലയ്ക്കും പിന്തുണയുമായി ലാല്‍ജോസ്

ആക്രമിക്കപ്പെട്ട നടിക്കൊപ്പവും താനുണ്ടെന്നും ലാല്‍ജോസ്

സിനിമയോടൊപ്പം എന്നപോലെ അവനോടുമൊപ്പം എന്ന നിലപാട് എടുത്ത് സംവിധായകന്‍ ലാല്‍ജോസ്. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് രാമലീലയുടെ പോസ്റ്ററിനൊപ്പം ആ സിനിമയ്ക്കും ദിലീപിനും ലാല്‍ജോസ് തന്റെ പിന്തുണയര്‍പ്പിച്ചിരിക്കുന്നത്. ഈ പോസ്റ്റിനു കീഴെ വന്ന ചില കമന്റുകള്‍ക്കു മറുപടിയെന്നോണം ആക്രമിക്കപ്പെട്ട നടിക്കൊപ്പവും താനുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട് ലാല്‍ജോസ്.

നേരത്തെ ദിലീപിനെതിരേ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ ഉയര്‍ന്നപ്പോഴും പിന്തുണയുമായി ലാല്‍ജോസ് എത്തിയിരുന്നു. ദിലീപ്, നിന്നെ കഴിഞ്ഞ 26 വര്‍ഷങ്ങളായി എനിക്കറിയാം. ഞാന്‍ നിന്നെ വിശ്വസിക്കുന്നു. ആരൊക്കെ കരിവാരിത്തേയ്ക്കാന്‍ ശ്രമിച്ചാലും ഞാന്‍ നിന്നോടൊപ്പമുണ്ട്; നിന്നെ അറിയാവുന്ന സിനിമാക്കാരും’ എന്നായിരുന്നു അന്ന് ലാല്‍ജോസ് ഫെയ്‌സ്ബുക്ക് പേജില്‍ കുറിപ്പിട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍