UPDATES

സിനിമാ വാര്‍ത്തകള്‍

പ്രിയദര്‍ശനും ഷാജി കൈലാസുമൊക്കെ വിറ്റിരുന്ന സവര്‍ണ ഹൈന്ദവ പ്രതീകങ്ങളുടെ സ്ഥാനത്ത് ഇന്ന് വിപണി മൂല്യം ഇടതുപക്ഷ പ്രതീകങ്ങള്‍ക്ക്; ബി. അജിത് കുമാര്‍

മുദ്രാവാക്യം വിളിയും, ചെങ്കൊടിയുമൊക്കെ കണ്ടു കഴിയുമ്പോള്‍ ചിലരുടെ രക്തം തിളയ്ക്കും; അത് വിറ്റ് കാശാക്കുക

ഇടതുപക്ഷത്തിന്റെ വിപണി മൂല്യം മുതലാക്കാന്‍ ശ്രമിച്ച സിനിമകാളാണ് ഇടതുപക്ഷ സിനിമകളെന്ന പേരില്‍ പുറത്തിറങ്ങിയവയില്‍ പലതുമെന്ന് സംവിധായകന്‍ ബി. അജിത് കുമാര്‍.

മലയാള സിനിമ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ആള്‍ക്കാര്‍ വാങ്ങാന്‍ തയ്യാറുള്ള എന്തും അവര്‍ വില്‍ക്കും. മുന്‍പ് അത് പ്രിയദര്‍ശനും ഷാജി കൈലാസുമടക്കമുള്ളവര്‍ വിറ്റുകൊണ്ടിരുന്ന സവര്‍ണ ഹൈന്ദവ പ്രതീകങ്ങള്‍ ആയിരുന്നുവെങ്കില്‍, ഇപ്പോള്‍ അവ ഇടതുപക്ഷ പ്രതീകങ്ങള്‍ ആണെന്ന് മാത്രം; മാതൃഭൂമി ആഴ്ച്ചപതിപ്പിലെ അഭിമുഖത്തില്‍ അജിത് കുമാര്‍ പറയുന്നു.

ഇടതുപക്ഷത്തിന്റെതായ ചില ചിഹ്നങ്ങള്‍, കുറച്ച് പഞ്ച് ഡയലോഗുകള്‍, പിന്നെ ഇടതു ഹീറോയിസം എന്നിവയെ മുന്‍നിര്‍ത്തി ഇടതു രാഷ്ടീയത്തിന്റെ വിപണി മൂല്യം മുതലാക്കാന്‍ ശ്രമിച്ചവയാണ് പല ചിത്രങ്ങളും. ചെഗുവേര തന്നെ നല്ല ഉദാഹരണം.

രാഷ്ട്രീയപ്രസക്തിയേക്കാള്‍ അപ്പുറം, ഒരു male hero figure എന്ന രീതിയില്‍ ആഘോഷിക്കപ്പെടുകയാണ് ചെഗുവേര ഈ ചിത്രങ്ങളില്‍. നമ്മള്‍ പറഞ്ഞ ഈ സിംബോളിസം ഈ കൈകളും, തോരണങ്ങളും, മുദ്രാവാക്യങ്ങളും, രക്തസാക്ഷികളുടെ വീരചരിതങ്ങളും ഇതൊക്കെ ഉപയോഗിച്ച് തന്നെയാണ് നമ്മുടെ വ്യവസ്ഥാപിത ഇടതുപക്ഷം ഇവിടെ പിടിച്ചു നില്‍ക്കുന്നത്. ഈ മുദ്രാവാക്യം വിളിയും, ചെങ്കൊടിയുമൊക്കെ കണ്ടു കഴിയുമ്പോള്‍ ചിലരുടെ രക്തം തിളയ്ക്കും; അത് വിറ്റ് കാശാക്കുക എന്നത് തന്നെയണ് ഈയിടെയിറങ്ങി പല സിനിമകളും ചെയ്തത്; അജിത് കുമാര്‍ പറയുന്നു.

‘ഈട’യില്‍ ഹിന്ദുത്വവുമില്ല, കമ്മ്യൂണിസവുമില്ല; സംവിധായകന്‍ ബി. അജിത്കുമാര്‍/അഭിമുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍