UPDATES

സിനിമ

എ സര്‍ട്ടിഫിക്കറ്റോടെ തീവണ്ടി നായിക സംയുക്ത മേനോന്റെ ലില്ലി നാളെ തിയറ്ററുകളിലേക്ക്

മലയാള സിനിമയില്‍ പ്രിയങ്ക ചോപ്രയും, കങ്കണ റണാവത്തും ഉണ്ടാവാത്തതിനുള്ള കാരണം മലയാളികള്‍ അത്തരത്തിലുള്ള ചിത്രങ്ങള്‍ ഉണ്ടാക്കുന്നില്ല എന്നതാണ്

പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ലില്ലി നാളെ തിയേറ്ററുകളിൽ എത്തും. ചിത്രം ഒരു ‘റിവഞ്ച് ത്രില്ലർ’ ജോണറിൽ പെട്ടതാണെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. നവാഗതനായ പ്രശോഭ് വിജയൻ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തീവണ്ടിയിലൂടെ ശ്രദ്ധേയയായ സംയുക്ത മേനോന്‍ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. ധനേഷ് ആനന്ദ്, കണ്ണന്‍ നായര്‍, ആര്യൻ മേനോൻ, സജിന്‍ ചെറുകയില്‍, കെവിന്‍ ജോസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തുന്നു

ഒരു സ്ത്രീ നടത്തുന്ന അതിജീവനത്തിന്റെ കഥയാണ് ലില്ലി. സാധാരണ സിനിമകളില്‍ സ്ത്രീയെ കാണിക്കുന്നത് പോലെയല്ല ലില്ലിയില്‍ ചിത്രീകരിച്ചിരിക്കുന്നത്. പ്രസവിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ഗര്‍ഭിണിയായ യുവതിയെ ഒരു സംഘം തട്ടിക്കൊണ്ട് പോവുന്നതും അവിടുന്ന് രക്ഷപ്പെടുന്നതിന് അവര്‍ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ലില്ലി. ലില്ലിയുടെ വേഷത്തിലെത്തുന്നത് സംയുക്ത മേനോനാണ്. നിരവധി നാടകങ്ങളിലൂടെയും സെക്സി ദുര്‍ഗ എന്ന ചിത്രത്തിലൂടെയും ശ്രദ്ധേയനായ കണ്ണന്‍നായരാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തിലെത്തുന്നത്.

അനുരാഗ് കശ്യപ് മുതൽ സത്യൻ അന്തിക്കാട് വരെയുള്ള സംവിധായകരുടെ ആരാധകനായ പ്രശോഭ് ചിത്രത്തിന് വേണ്ടി ധാരാളം ഹോം വർക്ക് ചെയ്തിട്ടുണ്ട് എന്ന് ഹിന്ദുവിനു നൽകിയ അഭിമുഖത്തിൽ പറയുന്നു. “ലില്ലിയിലെ ഗർഭിണിയായ കേന്ദ്ര കഥാപാത്രത്തിന്റെ സൃഷ്ടിയുടെ പൂർണതയ്ക്കു വേണ്ടി ഞാൻ ധാരാളം അമ്മമാരുടെ സംസാരിച്ചിരുന്നു” പ്രശോഭ് പറയുന്നു.

മലയാള സിനിമയില്‍ പ്രിയങ്ക ചോപ്രയും, കങ്കണ റണാവത്തും ഉണ്ടാവാത്തതിനുള്ള കാരണം മലയാളികള്‍ അത്തരത്തിലുള്ള ചിത്രങ്ങള്‍ ഉണ്ടാക്കുന്നില്ല എന്നതാണ്. സ്ത്രീ പ്രാധാന്യമുള്ള ചിത്രങ്ങള്‍ മലയാളത്തില്‍ വളരെ കുറവാണ്. വ്യക്തിപരമായി പറയുകയാണ് ആണ്‍, പെണ്‍ വ്യത്യാസം ഇല്ലാത്ത ചിത്രങ്ങള്‍ വരണം. നല്ല കഥാപാത്രങ്ങള്‍ മുന്നോട്ട് വരണം. സ്ത്രീ പ്രാധാന്യമുള്ള ചിത്രങ്ങളെ എന്റെര്‍റ്റൈന്‍ ചെയ്താല്‍ മാത്രമേ അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ഉണ്ടാവുകയുള്ളു. അങ്ങനെ വന്നാല്‍ മാത്രമേ പുതിയൊരു ഇന്‍ഡസ്ടറി തുറന്നു വരുകയുള്ളു. ലില്ലി നല്ലൊരു പ്രതീക്ഷയാണ്. പ്രേക്ഷകര്‍ ചിത്രം സ്വീകരിച്ചാല്‍ ഇത് പുതിയൊരു മാറ്റമുണ്ടാകുമെന്ന് ഉറപ്പാണ്. ഇതൊരു പരീക്ഷണ ചിത്രമായി പറയാം. പ്രശോഭ് പറയുന്നു.

സെന്‍സറിംഗ് കഴിഞ്ഞ ചിത്രത്തിന് നേരത്തെ എ സര്‍ട്ടിഫിക്കറ്റായിരുന്നു സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ നല്‍കിയിരുന്നത്. സിനിമയിലെ വയലന്‍സ് രംഗങ്ങള്‍ കണക്കിലെടുത്തായിരുന്നു ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്.

ലില്ലിയെ കുറിച്ച് നായികാ സംയുക്ത മേനോന്റെ വാക്കുകൾ ഇങ്ങനെ, “പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ലില്ലി ഒരു ത്രില്ലറാണ്. ഗര്‍ഭിണിയായ ഒരു സ്ത്രീ മൂന്ന് പേരുടെ തടങ്കലിലാകുന്നതും അവരെങ്ങനെ അിജീവിക്കുന്നു എന്നുള്ളതുമാണ് ചിത്രം. ശരിക്കും ലില്ലിയുടെ ഒരു സമയത്തൊക്കെയാണ് ഞാന്‍ സിനിമയെ സീരിയസായി കാണാന്‍ തുടങ്ങിയത്. പോപ്പ് കോണ്‍ ചെയ്യുമ്പോഴോ അതിന് ശേഷം കളരി ചെയ്യുമ്പോഴോ സിനിമയെ ഗൗരവത്തോടെ കണ്ടിരുന്നില്ല. പ്രശോഭിന് ഒപ്പം വര്‍ക്ക് ചെയ്യുമ്പോഴും അതിന് ശേഷം തീവണ്ടിയിലെത്തിയപ്പോഴുമൊക്കെയാണ് സിനിമയെ ഒരു കരിയറായി കാണാന്‍ തുടങ്ങിയത്.”

നമ്മുടെ വിധി നമ്മുടെ തീരുമാനങ്ങളാണ്; സംയുക്ത മേനോന്‍/അഭിമുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍