UPDATES

സിനിമ

ഓസ്കാർ 2019 : ഗ്രീൻ ബുക്ക് മികച്ച ചിത്രം, അൽഫോൻസോ കുറേൻ മികച്ച സംവിധായകൻ,നടി ഒലിവിയ കോൾമാൻ, മികച്ച നടൻ റാമി മാലേക്ക്

91-മത് ഓസ്‌കാര്‍ പുരസ്കാര ചടങ്ങില്‍ നിന്നുള്ള തത്സമയ വിവരങ്ങള്‍

മികച്ച ചിത്രത്തിനുള്ള 2019 ഓസ്കാർ പുരസ്‌കാരം ‘ഗ്രീൻ ബുക്കിന്’.പീറ്റർ ഫെർലീ സംവിധാനം ചെയ്ത ഈ ചിത്രം ഈ വർഷത്തെ നിരവധി പ്രമുഖ അവാർഡുകൾ കരസ്ഥമാക്കിയിരുന്നു. ലോകത്തെമ്പാടുമുള്ള ആളുകൾ ആകാംഷയോടെ കാത്തിരുന്ന മികച്ച ചിത്രത്തിനുള്ള ഓസ്‌ക്കാർ കൂടി ലഭിച്ചതോടെ ഗ്രീൻ ബുക്ക് ഉയർത്തുന്ന രാഷ്ട്രീയം ചർച്ചയാകുകയാണ്. മികച്ച ഒറിജിനൽ തിരക്കഥയ്ക്കുള്ള പുരസ്കാരവും ഈ ചിത്രം തന്നെ സ്വന്തമാക്കി, ” സ്നേഹത്തോടെയാണ് ഞങ്ങൾ ഈ സിനിമ നിർമ്മിച്ചത്, കാണുന്നവരെയും അവരുടെ അവബോധത്തെയും മാനിച്ചുകൊണ്ട്, അത്ര ഉഷ്മളമായാണ് ഞങ്ങൾ ഈ ചിത്രം കാണികൾക്ക് കൈമാറിയത്” ഗ്രീൻ ബുക്കിന് പിന്നിൽ പ്രവർത്തിച്ച വലിയ ടീം ഒറ്റക്കെട്ടായി പറയുന്നു.

മികച്ച സംവിധായകനുള്ള ഓസ്കർ പുരസ്‌കാരം അൽഫോൻസോ കുറേണിന്.ഒലിവിയ കോൾമാൻ മികച്ച നടി. കഴിഞ്ഞ വർഷം ഏറ്റവും ചർച്ചയായ റോമാ എന്ന ചിത്രമാണ് കുറേണിന് ലോകം കാത്തിരുന്ന മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിക്കൊടുത്തത്. ഇത് നാലാം തവണയാണ് അദ്ദേഹം ഓസ്‌ക്കാർ ബഹുമതി ഏറ്റുവാങ്ങുന്നത്. ദി ഫേവറേറ്റ് എന്ന ചിത്രത്തിലെ ക്വീൻ ആനിയെ തന്മയത്വത്തോടെ അവതരിപ്പിച്ചതിനാണ് ഒലിവിയ കോള്മാനെ മികച്ച നടിയായി അക്കാദമി തിരഞ്ഞെടുത്തത്.

കാത്തിരിപ്പിനു വിരാമം.റാമി മാലേക്ക് മികച്ച നടൻ. ബൊഹീമിയൻ റാപ്‌സോഡി എന്ന ചിത്രത്തിലെ ഫ്രഡി മെർക്കുറിയെ അവിസ്മരണീയമാക്കി തീർത്തതിനാണ് മാലേക്കിനെ മികച്ച നടനായി തിരഞ്ഞെടുത്തത്. ആദ്യത്തെ തവണയാണ് മാലേക്കിന് ഓസ്‌ക്കാർ ലഭിക്കുന്നത്.

എ സ്റ്റാർ ഈസ് ബോൺ എന്ന ചിത്രത്തിലെ ലോകത്തെമ്പാടുമുള്ളവരുടെ ഹൃദയം കീഴടക്കിയ “ഷാലോ” ഗാനത്തിന്റെ ആലാപനത്തിന് ലേഡി ഗാഗയ്ക്ക് ഓസ്‌ക്കാർ പുരസ്‌കാരം. ആഹ്ലാദം അടക്കാനാകാതെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഗാഗ പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഗാനത്തിന്റെ നിർമ്മാണം നിർവഹിച്ച ടീമിനൊപ്പം പ്രൊഡ്യൂസർ മാർക്ക് റൊൺസനും മികച്ച ഗാനത്തിനുള്ള പുരസ്‌കാരം പങ്കിട്ടു.

ആര്‍ത്തവത്തെ ആസ്പദമാക്കിയുള്ള ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ള ഡോക്യുമെന്ററിക്ക് ഓസ്‌കാര്‍


മികച്ച അഡാപ്റ്റഡ് തിരക്കഥയ്ക്കുള്ള പുരസ്‌കാരം സ്പൈക്ക് ലീ സ്വന്തമാക്കി. അഞ്ച് തവണ ഓസ്‌ക്കാർ പുരസ്‌കാരത്തിനായി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അദ്ദേഹം ശിൽപം ഉയർത്തുന്നത്. ബ്ലാക്ക് ലാൻസ്മാൻ എന്ന ചിത്രമാണ് ലീയ്ക്ക് ഈ ആദ്യ ഓസ്‌ക്കാർ നേടിക്കൊടുത്തത്.
മികച്ച ഒറിജിനൽ തിരക്കഥയ്ക്കുള്ള പുരസ്‌കാരം നിക്ക് വെല്ലനോൺഗ സ്വതം ആക്കി. നിരവധി വിവാദങ്ങൾക്ക് തീകൊളുത്തിയ ഗ്രീൻബുക് എന്ന ചിത്രമാണ് നിക്കിന് പുരസ്‌കാരം നേടിക്കൊടുത്തത്.

ഡൽഹി നഗരത്തിന്റെ പുറമ്പോക്കിലുള്ള ഹാപൂർ എന്ന ഗ്രാമത്തിൽ സ്ത്രീകൾ നടത്തുന്ന നിശ്ശബ്ദ വിപ്ലവമാണ്, ‘ഷോർട്ട് പിരീഡ്. എൻഡ് ഓഫ് സെന്റൻസ്’ എന്ന ഡോക്യുമെന്ററി. Best documentary short subject വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്‌കാരം ഈ ഡോക്യുമെന്ററിക്കാണ്.  അരുണാചലം മുരുകാനന്ദം നിർമിച്ച, ചുരുങ്ങിയ ചെലവിൽ സാനിറ്ററി നാപ്കിനുകൾ നിർമിക്കാവുന്ന മെഷീൻ ഈ ഗ്രാമത്തിൽ സ്ഥാപിക്കപ്പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളും രാജ്യത്തെ സ്ത്രീകളുടെ പരിതാപകരമായ ജീവിതാവസ്ഥയെ വെളിപ്പെടുത്തുന്നതായിരുന്നു ‘ഷോര്‍ട്ട് പീരീഡ്‌’. ഇതിനെ കുറിച്ച് ഞങ്ങള്‍ പ്രസിദ്ധീകരിച്ച പ്രത്യേക കുറിപ്പ് ഇവിടെ വായിക്കാം: [ഗുനീത് മോംഗ: ഈ ഇന്ത്യന്‍ വനിതയുടെ സാന്നിധ്യമില്ലാതെ ഓസ്കാറില്ല]


ഈ ഓസ്‌ക്കാർ ചരിത്രമാണ്. സ്പാനിഷ് ഭാഷയിൽ കൂടി അവതാരകർ സംസാരിക്കുന്ന, നിരവധി ആഫ്രിക്കൻ അമേരിക്കൻ പുരസ്‌കാര വിജയികൾക്കുള്ള, ഈ ഓസ്‌ക്കാർ അവാർഡ് നിശ ചരിത്രത്തിന്റെ ഭാഗമാണ്. വെള്ളക്കാരന്റെയും ഇംഗ്ലീഷിന്റെയും ആധിപത്യം കൊണ്ട് അറിയപ്പെട്ടിരുന്ന ഓസ്‌ക്കാർ നിശയിൽ വൈവിധ്യങ്ങളുടെ മഴവില്ല് വിരിയുന്നത് കണ്ട് ലോകമിപ്പോൾ സ്തംഭിക്കുകയാണ്.


രണ്ടാം തവണയും ഓസ്‌കാറിന്റെ നിറവിൽ മഹേർസല അലി. ഗ്രീൻ ബുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരമാണ് അലിക്ക് ഇരട്ടി മധുരം സമ്മാനിച്ചത്. ഇതോടെ ഒന്നിലധികം തവണ ഓസ്‌ക്കാർ ലഭിച്ച രണ്ടാമത്തെ ആഫ്രിക്കൻ അമേരിക്കൻ നടൻ എന്ന ബഹുമതിയും അലിയ്ക്ക് സ്വന്തം.


മെക്സിക്കന്‍ ചിത്രമായ റോമ മികച്ച വിദേശ ചിത്രം. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. വിദേശ ഭാഷ വിഭാഗത്തില്‍ ആദ്യമായാണ് മെക്സിക്കൊയില്‍ നിന്നുള്ള ചിത്രം പുരസ്‌കാരം നേടുന്നത്. Alfonso Cuarón ആണ് സംവിധായകന്‍. ആത്മകഥാ സ്പര്‍ശമുള്ളതാണ് ചിത്രം.


രണ്ടാം തവണയും ഓസ്‌കാറിന്റെ നിറവിൽ മഹേർസല അലി. ഗ്രീൻ ബുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരമാണ് അലിക്ക് ഇരട്ടി മധുരം സമ്മാനിച്ചത്.


അമ്മമാരാണ് 91 മത് ഓസ്‌ക്കാർ നിശയിലെ യഥാർത്ഥ താരങ്ങൾ. പുരസ്‌കാരം നേടിയ എല്ലാവരും തന്നെ അവരുടെ അമ്മമാരുടെ സ്നേഹവും പിന്തുണയും എടുത്തുപറഞ്ഞു. മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം നേടിയ റെജീന കിംഗ് അമ്മയുമായാണ് വേദിയിലെത്തി പുരസ്‌കാരം ഏറ്റുവാങ്ങിയത്.


റൂത്ത് കാര്‍ട്ടറിന് മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ പുരസ്‌കാരം. ‘ബ്ലാക്ക് പാന്തര്‍’ എന്ന ചിത്രമാണ് കാര്‍ട്ടറിനെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. ഈ പുരസ്കാരം നേടുന്ന ആദ്യ ആഫ്രോ-അമേരിക്കനാണ് കാര്‍ട്ടര്‍.


ഓസ്കാര്‍ Live:കോസ്റ്റും ഡിസൈനും മികച്ച പ്രൊഡക്ഷൻ ഡിസൈനിനുമുള്ള രണ്ട് പ്രമുഖ പുരസ്‌കാരങ്ങൾ ബ്ലാക്ക് പാന്തരിന്.


നാഷണല്‍ ജ്യോഗ്രഫിക്കിന്റെ “Free Solo” മികച്ച ഡോക്യുമെന്ററി


ഓസ്കാര്‍ ലൈവ്: റെജിന കിംഗിന് മികച്ച സഹനടിക്കുള്ള ഓസ്കാര്‍. “If Beale Street Could Talk” എന്ന ചിത്രമാണ്‌ കിംഗിനെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്.


91-മത് ഓസ്‌കാറിന്റെ റെഡ് കാർപെറ്റ് ചുരുൾ നിവർന്നു. ലോകം കാത്തിരുന്ന ഈ പ്രൗഢ അക്കാദമി അവാർഡുകൾ ഇന്ത്യൻ സമയം രാവിലെ 7 മണിയോടുകൂടി കാലിഫോർണിയ ലോസ് ഏഞ്ചലസിലെ ഡോൾബി തീയറ്ററിൽ വിതരണം ആരംഭിച്ചു. ഇത്തവണ ഈ പ്രൗഢനിശയ്ക്ക് അവതാരകൻ ഉണ്ടാകില്ല. കെവിൻ ഹാർട്ട്സിനെ അവതാരകനായി നിശ്ചയിച്ചിരുന്നെങ്കിലും സ്വവര്‍ഗാനുരാഗത്തെ എതിർത്തുകൊണ്ടുള്ള വിവാദ പരാമര്‍ശങ്ങളെത്തുടർന്ന് അദ്ദേഹത്തെ മാറ്റുകയായിരുന്നു. സിനിമാറ്റോഗ്രാഫി, ചിത്രസംയോജനം, ലൈവ് ആക്ഷൻ ഷോട്ട്, മേക്കപ്പ് ആൻഡ് ഹെയർസ്റ്റൈൽ തുടങ്ങിയ അവാർഡുകൾ ടെലികാസ്റ്റിൽ നിന്നും ഒഴിവാക്കാൻ അക്കാദമിയുടെ നീക്കം ഉണ്ടായിരുന്നെങ്കിലും മുതിർന്ന ചലച്ചിത്ര പ്രവർത്തകർ പ്രതിഷേധിച്ചതിനെ തുടർന്ന് ആ മാറ്റങ്ങൾ റദ്ദ് ചെയ്തു.

8 മണിയോടെ ലോകം ശ്വാസമടക്കിപ്പിടിച്ച അവാർഡുകൾ വിതരണം ചെയ്തുതുടങ്ങും. വിതരണത്തോട് ഏറ്റവും അടുത്ത് നിക്കുന്ന ഘട്ടത്തിലും വിജയികളെക്കുറിച്ച് എളുപ്പത്തിൽ പ്രവചിക്കാൻ കഴിയാത്ത വളരെ അപൂർവം ചില അവാർഡ് നിശകളിലൊന്നാണ് ഇതവണത്തേതെന്നാണ് ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റോമാ, ബ്ലാക്ക്‌പാന്തർ, ബ്ലാക്ക് ലെൻസ്മാൻ, എ സ്റ്റാർ ഈസ് ബോൺ, ബൊഹീമിയൻ റാപ്സ്ടി, ദി ഫേവറേറ്റ്, ഗ്രീൻബുക് തുടങ്ങിയ ചിത്രങ്ങൾ ഓസ്കർ നിശയിലെ എല്ലാവരും കാത്തിരിക്കുന്ന മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി കൊമ്പുകോർക്കും.

കഴിഞ്ഞ വർഷത്തെ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുകയും നിരവധി പ്രമുഖ അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്ത റോമയുടെ സംവിധായകൻ അൽഫോൻസാ കുറോൺ, ദി ഫേവറേറ്റിന്റെ യോര്‍ഗോസ് ലാന്തിമോസ്, ബ്ലാക്കലന്‍സ്മാന്‍ സംവിധായകൻ സ്പൈർ ലീ തുടങ്ങിയവർ ഏറ്റവും നല്ല സംവിധായകനുള്ള അവാർഡിനായി മത്സരിക്കും. ബ്രാഡ്‌ലി കൂപ്പര്‍, റാമി മാലെക്, ക്രിസ്റ്റിയന്‍ ബെയല്‍, വിഗ്ഗോ മോര്‍ടെന്‍സണ്‍ എന്നിവർ മികച്ച നടനുള്ള പുരസ്‌കാരത്തിനായി നോമിനേറ്റ് ചെയ്യപ്പെട്ടപ്പോൾ യാലിറ്റ്‌സ അപരീസിയോ, ലേഡി ഗാഗ, ഒലീവിയ കോള്‍മാന്‍, മെലീസ മെക്കാര്‍ത്ത തുടങ്ങിയവർ മികച്ച നടിയ്ക്കുള്ള പുരസ്‌കാരത്തിനായി മത്സരിക്കും.

മെലിസ മേക്കർത്തി, ലിൻഡ കാർഡിനില്ലി, ജെന്നിഫർ ഹഡ്സൺ , ടിന ഫെയ്, മായാ റുഡോൾഫ് മുതലായവർ ആക്രഷണീയമായ വേഷവിധാനം കൊണ്ട് റെഡ് കാർപറ്റിൽ  കാണികളെ വിസ്മയിപ്പിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍