UPDATES

സിനിമാ വാര്‍ത്തകള്‍

ലൂസിഫര്‍ രാജേഷ് പിള്ളയുടെ സിനിമയായിരുന്നു…ഇപ്പോള്‍ പൃഥ്വിരാജിന്റെ…

മോഹന്‍ലാലിന്റെ താരമൂല്യത്തെക്കുറിച്ച് തനിക്ക് വ്യക്തമായ ബോദ്ധ്യമുണ്ടെന്നും എന്നാല്‍ ഇതിന്‍റെ പേരില്‍ ചിത്രത്തിന്റെ ഉള്ളടക്കത്തിലും നിലവാരത്തിലും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും മുരളി ഗോപി വ്യക്തമാക്കി.

നാല് വര്‍ഷം മുമ്പ് തന്റെ സ്വപ്‌ന പദ്ധതിയായ ലൂസിഫറിനെക്കുറിച്ച് രാജേഷ് പിള്ള പറഞ്ഞത് ഈ സിനിമ മോഹന്‍ലാലിനുളള ആദരമായിരിക്കുമെന്നാണ്. എന്നാല്‍ രാജേഷ് പിള്ളയുടെയും മുരളി ഗോപിയുടേയും മനസിലുണ്ടായിരുന്ന ലൂസിഫര്‍ സാക്ഷാത്കരിക്കപ്പെട്ടില്ല. ഇപ്പോള്‍ പൃഥ്വിരാജാണ് ഈ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. അന്നും ഇന്നും ചിത്രത്തിന് രചന നിര്‍വഹിക്കുന്നത് മുരളി ഗോപി തന്നെ. തന്നെ ആദ്യ ചിത്രത്തില്‍ നായകനായി തീരുമാനിച്ച പൃഥ്വിക്ക് മോഹന്‍ലാല്‍ നന്ദി പറഞ്ഞു. മോഹന്‍ലാലും പൃഥ്വിരാജും മുരളി ഗോപിയും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരുമെല്ലാം വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചു.

എല്ലാ സിനിമയും പോലെ ഇതും ഏറ്റവും നല്ല സിനിമയാകണമെന്നാണ് ആഗ്രഹമെന്നും ഡ്രീം പ്രോജക്ട് എന്ന് പറയുന്നതില്‍ കാര്യമൊന്നുമില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇത് കേരളത്തിന്റെ മാത്രമായ കഥയാണെന്ന് പൃഥ്വിരാജ് പറഞ്ഞു. മലയാളത്തില്‍ മാത്രമാണ് ചിത്രം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. കാസ്റ്റിംഗ് സംബന്ധിച്ച് ധാരണയായിട്ടില്ല. ആലോചിച്ച് വരുന്നതേ ഉള്ളൂവെന്നും പൃഥ്വിരാജ് വ്യക്തമാക്കി. മോഹന്‍ലാലിന്റെ താരമൂല്യത്തെക്കുറിച്ച് തനിക്ക് വ്യക്തമായ ബോദ്ധ്യമുണ്ടെന്നും മോഹന്‍ലാലിനെ പോലെ വലിയ തോതില്‍ ആരാധകരുള്ള ഒരു താരത്തിന്റെ ചിത്രം, ആ ആരാധകരെ കൂടി പരിഗണിച്ചുകൊണ്ടായിരിക്കും ഒരുക്കുകയെന്നും മുരളി ഗോപി പറഞ്ഞു. എന്നാല്‍ ഇതിന്‍റെ പേരില്‍ ചിത്രത്തിന്റെ ഉള്ളടക്കത്തിലും നിലവാരത്തിലും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും മുരളി ഗോപി വ്യക്തമാക്കി. ആ പറഞ്ഞത് പ്രയോഗത്തില്‍ വരുത്താന്‍ മുരളി ഗോപിക്കും പൃഥ്വിരാജിനും കഴിയട്ടെ എന്ന് ആശംസിക്കാം. രാജേഷ് പിള്ളയുടെ ലൂസിഫര്‍ എന്തുകൊണ്ട് നടക്കാതെ പോയി എന്ന കാര്യം വ്യക്തമല്ല. ഏതായാലും പൃഥ്വിരാജിന്റെ ലൂസിഫര്‍ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍