UPDATES

സിനിമ

ധനുഷ്, ടൊവിനോ, സായിപല്ലവി: മാരിയിൽ നിന്നും മാരി-2 വിലേക്കുള്ള ദൂരമേറെയാണ്-റിവ്യൂ

മാരി-2വിന്റെ മറ്റൊരു പ്രത്യേകത നായകനെക്കാൾ കരുത്തനെന്ന് എല്ലാഘട്ടത്തിലും തോന്നിപ്പിക്കുന്ന പ്രതിനായകനും നായകന്റെ നിഴലാണെന്ന് ഒരു ഘട്ടത്തിലും സമ്മതിച്ചുതരാൻ ഒരുക്കമല്ലാത്ത നായികയുമാണ്. ടൊവിനോ തോമസിനെയും സായിപല്ലവിയെയും തന്നെ പ്രസ്തുത റോളുകളിലേക്ക് യഥാക്രമം കാസ്റ്റ് ചെയ്ത ബാലാജി മോഹൻ താൻ ചെയ്യുന്ന പണിയോട് പരമാവധി നീതി പുലർത്തി.

ശൈലന്‍

ശൈലന്‍

മാരി’യിൽ നിന്നും സീക്വൽ ആയ മാരി 2വിന്റെ ഫസ്റ്റ് ഹാഫിലേക്ക് വലിയ ദൂരമില്ല. 2015ൽ ബാലാജിമോഹൻ അവതരിപ്പിച്ച അതേ ‘നോട്ടി ആൻഡ് നോട്ടോറിയസ്’ മാരി തന്നെയാണ് സിനിമയെന്ന നിലയിലും ക്യാരക്റ്റർ എന്ന നിലയിലും മാരി-2വിൽ ഇന്റർവെൽ വരെ നമുക്ക് സ്ക്രീനിൽ കാണാനാവുന്നത്. എന്നാൽ സെക്കന്റ് ഹാഫ് ആകുന്നതോടെ കാര്യങ്ങൾ പ്രതീക്ഷിക്കാത്ത രീതിയിൽ ആണ് കീഴ്മേൽ മറിയുന്നത്.

തുടർന്നങ്ങോട്ട് നമുക്ക് പുതിയൊരു മാരിയെയും പുതിയൊരു സിനിമയെയും പുതിയ സംവിധായകനെയും നമുക്ക് കാണാനാവുന്നു. അങ്ങിങ്ങായി ബാഷയുടെ ചില അവശിഷ്ടങ്ങളെ ആരോപിച്ചെടുക്കാമെങ്കിലും സിനിമയുടെ കഥാഗതികൾ നീങ്ങുന്നത് തീർത്തും വിഭിന്നമായ പാതയിലൂടെ ആണ് മുന്നോട്ട് പോവുന്നത് എന്നത് ആശ്വാസകരം.

മാരി-2വിന്റെ മറ്റൊരു പ്രത്യേകത നായകനെക്കാൾ കരുത്തനെന്ന് എല്ലാഘട്ടത്തിലും തോന്നിപ്പിക്കുന്ന പ്രതിനായകനും നായകന്റെ നിഴലാണെന്ന് ഒരു ഘട്ടത്തിലും സമ്മതിച്ചുതരാൻ ഒരുക്കമല്ലാത്ത നായികയുമാണ്. ടൊവിനോ തോമസിനെയും സായിപല്ലവിയെയും തന്നെ പ്രസ്തുത റോളുകളിലേക്ക് യഥാക്രമം കാസ്റ്റ് ചെയ്ത ബാലാജി മോഹൻ താൻ ചെയ്യുന്ന പണിയോട് പരമാവധി നീതി പുലർത്തി.

നൂറാമത് വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടതിന്റെ സെലിബ്രേഷനുമായിട്ടാണ് മാരിയുടെ ഇൻട്രൊ. എന്നാൽ അതെയും താണ്ടി ഹെവിമാസ് ആയിട്ടാണ് ഗംഗാധർ ബീജ എന്ന വില്ലനെ അവതരിപ്പിക്കുന്നതും പടത്തിലുടനീളം സ്ക്രീനിൽ നിലനിർത്തുന്നതും. മരണത്തിന്റെ ദേവൻ തനാത്തോസ് ആയി സ്വയം നാമകരണം നൽകിയിരിക്കുന്ന അയാൾ മാരിയെ കൊല്ലുകയെന്നത് ജീവിതലക്ഷ്യമാക്കി ജീവിക്കുന്നവനാണ്. അതിന് അയാൾക്ക് അയാളുടെതായ കാരണങ്ങളും ന്യായങ്ങളും ഉണ്ട്.

തമിഴ് സിനിമയിൽ സാധാരണ കാണുന്ന ലൂസ്പ്പൊണ്ണ് അല്ല ഞാൻ മാസ് ആണ് എന്ന അവകാശവാദവുമായി വരുന്ന സായിപല്ലവിയുടെ അറാത്ത് ആനന്ദി എന്ന ഓട്ടോ ഡ്രൈവർ ഡയലോഗിൽ മാത്രമല്ല പ്രവൃത്തിയിലും പെർഫോമൻസിലും വ്യത്യസ്തയും സിനിമയുടെ ഐശ്വര്യവുമാണ്. കാജൽ അഗർവാൾ പോലുള്ള ഒരു ഗ്ലാമർ നായികയിൽ നിന്നും സായി പല്ലവി പോലൊരു സാധാരണ മനുഷ്യസ്ത്രീയിലേക്കുള്ള നായികാപരിവർത്തനം മാരിയുടെയും സിനിമയുടെയും പോസിറ്റീവ് വശങ്ങളിൽ ഒന്നാണ്. അനിരുദ്ധിൽ നിന്നും യുവൻ ശങ്കർ രാജയിലേക്കുള്ള മ്യൂസിക്ക് ഡിപ്പാർട്ട്മെന്റിന്റെ മാറ്റവും ശ്രദ്ധേയം .

മാരിയിൽ ഉള്ള ധനുഷിന്റെ പഞ്ച് കോമഡി ഡയലോഗുകൾ സീക്വലിലും ആവർത്തിക്കാൻ ശ്രമിക്കുന്നത് ആരാധകർക്ക് ആവേശമാവുന്നുണ്ട്. ഹെവിയായി കൊണ്ടുവന്നു മാസായി നിലനിർത്തിയ തനാത്തോസിനെ ഒടുവിൽ സ്ഥിരം തല്ലുകൊള്ളിവില്ലനായി മാറ്റിയതുൾപ്പടെ എണ്ണിയെണ്ണിപ്പറയാൻ കുറ്റങ്ങൾ ആയിരം കാണും. വരലക്ഷ്മിയെ ഒക്കെ വിജയ ചാമുണ്ഡേശ്വരി എന്ന യമണ്ടൻ പേര് നൽകി കളക്ടർ കസേരയിൽ എട്ടുകൊല്ലം ഇരുത്തിയതെന്തിനെന്ന് എത്രയാലോചിച്ചാലും ഒരു അന്തവും കഥയും കിട്ടില്ല.

പക്ഷെ, ധനുഷിന്റെയും, ടൊവിനോയുടെയും രണ്ടുഗെറ്റപ്പുകളിലുള്ള അതിരടി പെർഫോമൻസും മലർ മിസ്സിന് ശേഷമുള്ള സായി പല്ലവിയുടെ ലവബിൾ ആനന്ദിയും മൊത്തത്തിലുള്ള പോസിറ്റീവ് ആംബിയൻസും രണ്ടരമണിക്കൂർ ദൈർഘ്യമേ ഉള്ളൂ എന്നതുമൊക്കെ മാരി-2വിന് തുണയാകുന്ന ഘടകങ്ങൾ ആണ്.

96, രാക്ഷസൻ, പരിയേറും പെരുമാൾ: ഉറപ്പിച്ചു പറയാം, ഇന്ത്യൻ സിനിമയെ മുന്നില്‍ നിന്നു നയിക്കുകയാണ് തമിഴ് സിനിമ

ഹൃദയത്തെ തൊട്ട് ഉമ്മയെ തേടിയുള്ള യാത്രകള്‍; താരപ്രഭയില്ലാതെ ടൊവിനോ വീണ്ടും

ശൈലന്‍

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍