UPDATES

സോഷ്യൽ വയർ

ലൂസിഫറിനൊപ്പം മമ്മൂട്ടിയും: ഒഫിഷ്യൽ ടീസർ നാളെ മമ്മൂക്കയുടെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്യും

ആദ്യ ടീസര്‍ മമ്മൂട്ടിയുടെ പേജിലൂടെ പുറത്തിറങ്ങുന്ന വിവരം അറിയിച്ചപ്പോള്‍ തുടങ്ങി. പോസ്റ്റിന് മികച്ച പിന്തുണയാണ് ലഭിച്ചത്

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ആദ്യ ടീസര്‍ മമ്മൂട്ടിയുടെ ഫേസ്ബുക് പേജിലൂടെ പുറത്തുവിടും.മോഹന്‍ലാല്‍ തന്റെ ഫേസ്ബുക് പേജിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. ടീസര്‍ വരാന്‍ ഒരുദിവസം മാത്രം ബാക്കി നില്‍ക്കെ ചിത്രം ഇന്നലെ റഷ്യയില്‍ പാക്കപ്പ് ആയിരുന്നു. ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജ് മേഹന്‍ലാലിന് നന്ദി പറഞ്ഞുകൊണ്ട് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇന്നലെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.

ആദ്യ ടീസര്‍ മമ്മൂട്ടിയുടെ പേജിലൂടെ പുറത്തിറങ്ങുന്ന വിവരം അറിയിച്ചപ്പോള്‍ തുടങ്ങി. പോസ്റ്റിന് മികച്ച പിന്തുണയാണ് ലഭിച്ചത്. താരരാജാക്കന്‍മാരുടെ പരസ്പര സഹകരണത്തെ അഭിനന്ദിച്ച് നിരവധി ആരാധകരാണ് പോസ്റ്റിന് പിന്തുണയുമായി രംഗത്തെത്തിയത്. ടീസര്‍ റിലീസ് പ്രഖ്യാപനവും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മോഹന്‍ലാലിനൊപ്പം വിവേക് ഒബ്‌റോയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് .മഞ്ജു വാരിയര്‍ ,ടോവിനോ ,കലാഭവന്‍ ഷാജോണ്‍ ,ഇന്ദ്രജിത് ,നന്ദു ,ബാലതുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലെര്‍ ആണ് .ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രം 2019 ല്‍ തീയേറ്ററുകളില്‍ എത്തും.

The Official Teaser of Lucifer to be released on the 13th of December at 09.00 AM IST, from the Official Facebook Page of dear Mammukka 🙂

Gepostet von Mohanlal am Dienstag, 11. Dezember 2018

അതേസമയം ”ലൂസിഫര്‍’ പോലെ ഒരു വലിയ ചിത്രത്തിന്റെ സംവിധാനം ഏറ്റെടുത്തപ്പോള്‍ അതൊരു ബുദ്ധിപരമായ തീരുമാനമല്ല എന്ന് തന്റെ അഭ്യുദയകാംഷികളില്‍ പലരും പറഞ്ഞുവെന്ന് പൃഥ്വിരാജ് പറഞ്ഞു. സിനിമയെക്കുറിച്ച്, അതിന്റെ ക്രാഫ്റ്റിനെക്കുറിച്ച്, പതിനാറു വര്‍ഷത്തെ എന്റെ അഭിനയ ജീവിതത്തില്‍ പഠിച്ചതിനെക്കാള്‍ കൂടുതല്‍ ഈ ആറു മാസം കൊണ്ട് പഠിക്കാന്‍ സാധിച്ചതായും പൃഥ്വിരാജ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍