UPDATES

സിനിമ

നവലിനെപ്പറ്റി സംസാരിക്കുമ്പോള്‍

ഇതുവരെ ഒരു പ്രാദേശിക ഭാഷയിലും ലോക സിനിമയിലും അത്രയൊന്നും ചര്‍ച്ചചെയ്യപ്പെടാത്ത ചില ഫെമിനിയന്‍ വിഷയങ്ങള്‍ നവലില്‍ ചര്‍ച്ചയ്ക്ക് വരുന്നുണ്ട്

ഓഫ് ബീറ്റ് സിനിമകള്‍ ബിഗ് സ്‌ക്രിനില്‍ കാണുന്ന സ്വഭാവം മലയാളിക്ക് നഷ്ടമാകുന്നുവെന്ന് വേണം കരുതാന്‍. ഗ്രാഫിക്‌സും കണ്ണഞ്ചിപ്പിക്കുന്ന വേഷങ്ങളും കൊണ്ട് കാഴ്ചയുടെ ഉത്സവം തിര്‍ക്കുന്ന സിനിമകള്‍ തിയറ്ററുകളില്‍ ആളെ കൊണ്ടുവരുന്നു സന്തോഷം. കഴിഞ്ഞ പതിനെട്ടിനാണ് നവല്‍ എന്ന ജൂവല്‍ തിയറ്ററുകളിലെത്തിയത്. അതേദിവസം തന്നെ ഏതാണ്ട് എട്ടോളം സിനിമകള്‍ തിയറ്ററുകളിലെത്തി അതിമത്സരം ഒന്നും കാഴ്ചവയ്ക്കാന്‍ തക്ക താര മൂല്യം നവലിനില്ലായിരുന്നു. അതുകൊണ്ടുതന്നെ അത്രവലിയ ഒരു ഇന്‍ഷ്യല്‍ പുള്‍ ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചതുമില്ല. നവല്‍ ഒരു ക്ലാസിക്ക് ചിത്രമെന്ന് കരുതാന്‍ തക്ക ധാരണയൊന്നുമില്ല. പക്ഷെ, ഈ പക്ഷേയില്‍ നിന്നാണ് സംസാരിക്കുന്നത്.

ഇതുവരെ ഒരു പ്രാദേശിക ഭാഷയിലും ലോക സിനിമയിലും അത്രയൊന്നും ചര്‍ച്ചചെയ്യപ്പെടാത്ത ചില ഫെമിനിയന്‍ വിഷയങ്ങള്‍ നവലില്‍ ചര്‍ച്ചയ്ക്ക് വരുന്നുണ്ട്. കാഴ്ച്ചക്കാരുടെ അഭാവം കണ്ടപ്പോള്‍ ഒന്ന് പതറിപ്പോയി എന്നാല്‍ സാംസ്‌കാരിക കേരളം ഏറെ ബഹുമാനിക്കുന്ന സൂര്യ കൃഷ്ണമൂര്‍ത്തിയെന്ന മനുഷ്യന്‍ ഈ ചിത്രത്തെപ്പറ്റി നല്‍കിയ ഒരു സന്ദേശമാണ് ഞങ്ങളില്‍ പുതിയൊരു ഉന്മേഷം ഉണ്ടാക്കിയത്. വ്യാവസായിക മുല്യമുള്ള താരങ്ങള്‍ ചിത്രത്തിലില്ല എന്ന് കരുതി ചിത്രം പുറംതള്ളപ്പെടരുതെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള സന്ദേശം.

മലയാള സിനിമയില്‍ ഇത്തരമൊരു വിഷയം ചര്‍ച്ചയ്ക്ക് കൊണ്ടുവരാന്‍ ധൈര്യം കാട്ടിയ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ആ സന്ദേശം നല്ലസിനിമയെ സ്‌നേഹിക്കുന്ന ഒരു മനസില്‍ നിന്നും മാത്രമേ ഉണ്ടാവുകയുള്ളു. മലയാളിക്ക് ഏറെ പരിചിതമല്ലാത്ത ഒരു ഭൂവിഭാഗവും അവിടെ എത്തപ്പെട്ട മലയാളിയായ ഒരു പെണ്‍കുട്ടിയും അവളുടെ മകളും നടത്തുന്ന ചെറുത്തുനില്‍പ്പിന്റെ കഥയാണ് ഈ ചിത്രം നല്‍കുന്നത്.

ഇരുപത് വര്‍ഷത്തോളം സ്ത്രിയെന്ന ഐഡന്റ്റിറ്റി തിരസ്‌കരിച്ചുകൊണ്ട് ജീവിച്ച പെണ്ണിന്റെ കഥ ഫിക്ഷനല്ല യഥാര്‍ത്ഥ്യമായിരുന്നു. മധ്യേഷ്യയില്‍ നിന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഈ സംഭവം ഇവിടേക്ക് കൊണ്ടുവരികമാത്രമായിരുന്നു ചെയ്തത്. ചിത്രത്തില്‍ ഒരിടത്ത് സൂചിപ്പിക്കും പോലെ കെയ്‌റോയിലും മറ്റ് അവികസിത അറേബ്യന്‍ രാജ്യങ്ങളിലും സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന നവല്‍ അല്‍ സദാവിയും അമേരിക്കയിലേക്ക് പലായനം ചെയ്ത അയന്‍ ഹിര്‍സാ അലിയും ഒക്കെ നമുക്ക് മുമ്പില്‍ നിരത്തിവച്ച അന്തര്‍ദേശീയമായ സ്ത്രീ വിഷയങ്ങളാണ് ഈ സിനിമയില്‍ ധൈര്യപൂര്‍വം ചര്‍ച്ചചെയ്യുന്നത്.

പാലായനങ്ങളിലൂടെയല്ല ചെറുത്തുനില്പ്പുകളിലൂടെയാണ് സ്ത്രീകള്‍ അവരുടെ തന്നെ സുരക്ഷ ഒരുക്കേണ്ടതെന്ന ശക്തമായ താക്കീത് നല്‍കുന്ന സിനിമയില്‍ കാലത്തിനും ദേശത്തിനും അര്‍ഹരായ നടിനടന്മാരെ മാത്രമേ പരിഗണിച്ചുള്ളുവെന്ന തെറ്റ് മാത്രമാണ് ഈ സിനിമാ പ്രവര്‍ത്തകര്‍ കൊമേഴ്‌സ്യല്‍ പ്രേമികള്‍ക്ക് മുന്‍പില്‍ ചെയ്തുള്ളു. ലോക നിലവാരത്തിലുള്ള മൂന്ന് ആര്‍ട്ടിസ്റ്റുകളുടെ മികച്ച വേഷം ഈ ചിത്രത്തില്‍ നിറച്ചതും മലയാള സിനിമയ്ക്ക് ഒരു ലോക വേദികൂടി ഒരുക്കി കൊടുക്കാന്‍ വേണ്ടിയായിരുന്നു.

പരമ്പരാഗതമായി ഇവടത്തെ ദയനീയവസ്ഥയും തൊഴുത്തും വൃത്തിഹീനമായ നിരത്തുകളും കാഴ്ചവച്ച് ലോക സിനിമയില്‍ ആളാകുന്ന സ്ഥിതി ഒന്ന് മാറ്റിപ്പിടിക്കുകയാണ് ഈ സിനിമ. നമ്മള്‍ പ്രത്യേകിച്ചും മലയാളികള്‍ അനുഭവിക്കുന്ന പലസ്വാതന്ത്ര്യങ്ങളും ലിംഗ സമത്വവും പലപ്പോഴും ഏകാധിപതികളും തീവ്രവാദവും ഭരിക്കുന്ന നാടുകളെക്കാള്‍ മഹത്തരമാണെന്ന് കട്ടിക്കൊടുക്കാനും ഞങ്ങള്‍ക്ക് കഴിഞ്ഞുവന്നതില്‍ അഭിമാനിക്കുന്നു.

അഴിമുഖം എന്റെ എഴുത്ത് വേദിയാണ്. അതിന്റെ വായനക്കാരുമായി ഒരുപാട് സംവദിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെ ഈ സിനിമയെപ്പറ്റി ഇത്രയെങ്കിലും സുചിപ്പിക്കണമെന്ന് തോന്നി. സിനിമയെന്നത് ഒരു വ്യവസായവും ബിനാമി കളികളും ആകുന്ന ഈ കാലത്ത് ലാഭത്തിന്റെ കണക്ക് സൂക്ഷിക്കാതെ എത്തുന്ന നവല്‍ എന്ന ജുവലിനെപ്പോലുള്ള സിനിമകളെയും ഏറ്റെടുക്കണമെന്ന ചിന്തയിലൂടെ..

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

വി കെ അജിത് കുമാര്‍

വി കെ അജിത് കുമാര്‍

സാമൂഹിക നിരീക്ഷകനാണ്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍