UPDATES

സിനിമാ വാര്‍ത്തകള്‍

പൃഥ്വിരാജിന്റെ അയ്യപ്പന്‍ ദൈവമല്ല, രാജകുമാരനും വിപ്ലവകാരിയുമാണ്: നിര്‍മ്മാതാവ് ഷാജി നടേശന്‍ പറയുന്നു

ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റടക്കം പൃഥ്വിരാജ് ഫേസ്ബുക്ക് പേജിലൂടെ ചിത്രം അനൗണ്‍സ് ചെയ്തിരുന്നു. ശങ്കര്‍ രാമകൃഷ്ണന്‍ തന്നോട് ഈ സിനിമയെക്കുറിച്ച് സംസാരിച്ചിട്ട് വര്‍ഷങ്ങള്‍ ആയെന്നും ഒരു ദിവസം ഇത് നടക്കുമെന്ന് സ്വപ്നം കണ്ടിരുന്നുവെന്നും പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചു.

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചതിനെ തുടര്‍ന്ന്  വിവാദം ഉണ്ടായ സാഹചര്യത്തില്‍ ശബരിമല ക്ഷേത്രം ദേശീയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മലയാള സിനിമയില്‍ നിന്ന് പുതിയ അറിയിപ്പുണ്ടായിരിക്കുന്നു.പൃഥ്വിരാജ് തന്റെ പുതിയ ചിത്രത്തിലൂടെ അയ്യപ്പനായി എത്തുന്നു. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അയ്യപ്പന്റെ പച്ചയായ ജീവിതമാണ് ചിത്രത്തിലൂടെ പറയാന്‍ ആഗ്രഹിക്കുന്നതെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ഷാജി നടേശന്‍ പറയുന്നു. അയ്യപ്പനെ ഒരു ദൈവമെന്നതിലുപരി ഒരു പുരുഷനെന്ന നിലയിലണ് സിനിമയില്‍ അവതരിപ്പിക്കന്നത്. അയ്യപ്പന്‍ രാജകുമാരനാണ്, യോദ്ധാവാണ്, വിപ്ലവകാരിയാണ്.

ചിത്രത്തിന്റെ കഥാഭാഗങ്ങള്‍ ശേഖരിച്ചത് പന്തളം രാജകൊട്ടാരവുമായി ബന്ധപ്പെട്ടാണ്. സംവിധായകന്‍ ശങ്കര്‍ മഹാദേവനും ടീമും കഴിഞ്ഞ രണ്ട് വര്‍ഷമായി ചിത്രത്തിന്റെ തിരക്കഥയുടെ പുറകെ ആയിരുന്നു. ഇന്ത്യയില്‍ മാത്രമല്ല മലയാളികള്‍ ഉള്ളിടത്തെല്ലാം അയ്യപ്പന്‍ ശ്രദ്ധിക്കപ്പെടണം. അതുകൊണ്ട് തന്നെ ഒരു ബിഗ് ബഡ്ജറ്റ് സിനിമയാണ് ഉദ്ദേശിക്കുന്നത്. അഞ്ച് ഭാഷകളില്‍ ചിത്രം പുറത്തിറക്കണമെന്നാണ് ആഗ്രഹിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും ഷാജി നടേശന്‍ ടൈംസ് ഓഫ് ഇന്ത്യേയാട് പറഞ്ഞു. ചിത്രത്തിനായി മികച്ച ടെക്‌നിക്കല്‍ ടീമിനെ കിട്ടിയത് ഭാഗ്യമായി കരുതുന്നു. ചിത്രത്തിന്റെ 60 ശതമാനം ഭാഗങ്ങളും വനത്തിലാണ് ചിത്രീകരിക്കുന്നത്.

അടുത്ത വര്‍ഷം വിഷുവോടനുബന്ധിച്ച് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച് 2020 മകരവിളക്കിനോടനുബന്ധിച്ച് റിലീസ് നടത്താമെന്ന പ്രതീക്ഷയിലാണെന്നും നിര്‍മ്മാതാവ് പറഞ്ഞു. ആടുജീവിതം സിനിമയുടെ തിരക്കിലാണ് പ്രഥ്വിരാജ്. ഈ ചിത്രത്തിന്റെ ഭാഗമായി പ്രഥ്വിരാജ് ശരീരഭാരം കുറയ്്ക്കുന്നുണ്ട്്.അയ്യപ്പന്‍ സിനിമയ്ക്കും ഇത് ഏറെ ഗുണം ചെയ്യുമെന്നും ഷാജി നടേശന്‍ പറഞ്ഞു.

ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റടക്കം പൃഥ്വിരാജ് ഫേസ്ബുക്ക് പേജിലൂടെ ചിത്രം അനൗണ്‍സ് ചെയ്തിരുന്നു. ശങ്കര്‍ രാമകൃഷ്ണന്‍ തന്നോട് ഈ സിനിമയെക്കുറിച്ച് സംസാരിച്ചിട്ട് വര്‍ഷങ്ങള്‍ ആയെന്നും ഒരു ദിവസം ഇത് നടക്കുമെന്ന് സ്വപ്നം കണ്ടിരുന്നുവെന്നും പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍