UPDATES

സിനിമാ വാര്‍ത്തകള്‍

“രജനി സര്‍ ഒരു വലിയ പാഠപുസ്തകമാണ്”, തലൈവര്‍ക്കൊപ്പം അഭിനയിച്ച ആഹ്ലാദം പങ്കുവച്ച് മണികണ്ഠന്‍;അരങ്ങേറ്റം കാർത്തിക് സുബ്ബരാജിന്റെ ‘പേട്ട’ യിൽ

കാർത്തിക് സുബ്ബരാജ് എന്ന സംവിധായകന്റെയും രജനി സാറിന്റെയും വ്യക്തിഗത മികവുകളും, തൊഴിലിനോടുള്ള ആത്മാർത്ഥതയും എല്ലാം നേരിട്ട് കണ്ടു അനുഭവിക്കാൻ കഴിഞ്ഞു .

‘കമ്മട്ടിപ്പാടം’ എന്ന ആദ്യസിനിമയിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നടൻ മണികണ്ഠൻ എം ആചാരി രജനികാന്തിനൊപ്പം അഭിനയിച്ചു കൊണ്ട് തമിഴിൽ അരങ്ങേറ്റം കുറിച്ചതിന്റെ ആഹ്ലാദത്തിലാണ്. സൺ പിക്ചേഴ്സ് നിർമിക്കുന്ന കാർത്തിക് സുബ്ബരാജ് ചിത്രത്തിലാണ് മലയാളികളുടെ പ്രിയപ്പെട്ട ‘ ബാലേട്ടൻ’ ഒരു ശ്രദ്ധേയ വേഷം കൈകാര്യം ചെയ്യുന്നത്. നടൻ മണികണ്ഠൻ തന്നെയാണ് ഈ വിവരം ഫെയ്സ്ബൂക് കുറിപ്പിലൂടെ പങ്കു വെച്ചത്.

മണികണ്ഠന്റെ വാക്കുകൾ

“സൺ പിക്ചേഴ്സ് പ്രൊഡ്യൂസ് ചെയുന്ന കാർത്തിക് സുബ്ബരാജ് സാറിന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനി സാറിനു ഒപ്പം ചെറുതെങ്കിലും ഒരു വേഷം ചെയ്യാൻ കഴിഞ്ഞു,അതിനേക്കാൾ ഉപരി കാർത്തിക് സുബ്ബരാജ് എന്ന സംവിധായകന്റെയും രജനി സാറിന്റെയും വ്യക്തിഗത മികവുകളും, തൊഴിലിനോടുള്ള ആത്മാർത്ഥതയും എല്ലാം നേരിട്ട് കണ്ടു അനുഭവിക്കാൻ കഴിഞ്ഞു . രജനി സർ എന്ന സൂപ്പർസ്റ്റാർ എന്ത് കൊണ്ട് ഇപ്പോഴും സൂപ്പർസ്റ്റാർ ആയി നിൽക്കുന്നു എന്ന സത്യം നേരിട്ട് കണ്ടു അനുഭവിച്ചു. സമയത്തിൽ കൃത്യത,വിനയം,പിന്നെ സംവിധായകനോട് സംശയങ്ങൾ ചോദിച്ചും സംവിധായകൻ പറഞ്ഞു കൊടുക്കുന്നത് കേൾക്കാനും മടി കാണിക്കാതെ എത്ര വൈകിയാലും യാതൊരു വിധ ബുദ്ധിമുട്ടുകളും മുഖത്തു കാണിക്കാതെ ഇപ്പോഴും ഒരു ഇരുപതു വയസ്സ്കാരന്റെ എനർജി സൂക്ഷിച്ചു ചെയുന്ന രജനി സർ ഒരു വലിയ പാഠപുസ്തകം തന്നെ ആണ്. ആ പാഠപുസ്തകം മുഴുവനും വായിക്കാൻ പറ്റിയിലെങ്കിലും നേരിട്ട് കാണാനും കൂടെ അഭിനയിക്കാനും പറ്റിയത് ദൈവാനുഗ്രഹം ആയി ഞാൻ കാണുന്നു. എന്നെ ഇവിടെ വരെ എത്തിച്ച എന്റെ ഗുരുക്കന്മാരെയും എല്ലാ മലയാളി,സിനിമ പ്രേക്ഷകർക്കും ഞാൻ എന്നും കടപെട്ടവനായിരിക്കും. നന്ദി”

‘കാല’ യ്ക്ക് ശേഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ കാർത്തിക് സുബ്ബരാജ് ചിത്രത്തിന് \പേട്ട’ എന്നാണു പേരിട്ടിരിക്കുന്നത്. ‘അനിരുദ്ധാണ് സംഗീതം. സണ്‍ പിച്ചേഴ്‌സിനായി കലാനിധിമാരന്‍ ചിത്രം നിര്‍മിക്കുന്നു. നവാസുദ്ദീന്‍ സിദ്ദിഖ്വി, വിജയ് സേതുപതി, സിമ്രാന്‍, തൃഷ എന്നിങ്ങനെ വലിയൊരു താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍