UPDATES

സിനിമാ വാര്‍ത്തകള്‍

ദിലീപിന് മമ്മൂട്ടിയുടെയും നിവിന്‍ പോളിയുടെയും ആരാധകരുടെ കട്ട സപ്പോര്‍ട്ട്: ഒഴിഞ്ഞ് നിന്ന് മോഹന്‍ലാല്‍ ആരാധകര്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും പിന്നീട് അറസ്റ്റിലായപ്പോഴും മമ്മൂട്ടിയും മോഹന്‍ലാലും നിശബ്ദത പാലിക്കുകയായിരുന്നു

ഇന്ന് പുറത്തിറങ്ങിയ ദിലീപ് ചിത്രമായ രാമലീലയ്ക്ക് മമ്മൂട്ടിയുടെയും നിവിന്‍ പോളിയുടെയും ആരാധകരുടെ പിന്തുണ. തിയറ്ററുകള്‍ക്ക് മുന്നിലാണ് മമ്മൂട്ടി ഫാന്‍സ് അസോസിയേഷനും നിവിന്‍ പോളി ഫാന്‍സ് അസോസിയേഷനും ആശംസകള്‍ അര്‍പ്പിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

ദിലീപേട്ടനൊപ്പം എന്ന ഹാഷ്ടാഗോടു കൂടിയാണ് ആശംസകള്‍. സുരേഷ് ഗോപി ഫാന്‍സ് അസോസിയേഷന്റെ ആശംസകളടങ്ങിയ കാര്‍ഡുകളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം മോഹന്‍ലാലിന്റെ ഫാന്‍സ് അസോസിയേഷന്‍ ഇതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയാണെന്നതും ശ്രദ്ധേയമാണ്. മോഹന്‍ലാല്‍ ആരാധകരുടെ കേന്ദ്രമെന്ന് വിശേഷിപ്പിക്കാവുന്ന തിരുവനന്തപുരത്തെ ശ്രീകുമാര്‍ തിയറ്ററിലാണ് മമ്മൂട്ടിയുടെയും നിവിന്റെയും ഫാന്‍സ് അസോസിയേഷന്റെ ബോര്‍ഡുകള്‍ വച്ചിരിക്കുന്നത്. സൂര്യയുടെ ഫാന്‍സുകാരും സമാനമായ ഫ്‌ളക്‌സുകള്‍ വച്ചിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും പിന്നീട് അറസ്റ്റിലായപ്പോഴും മമ്മൂട്ടിയും മോഹന്‍ലാലും നിശബ്ദത പാലിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനമുണ്ടായപ്പോള്‍ അത് മാധ്യമങ്ങളോട് പ്രഖ്യാപിച്ചത് മമ്മൂട്ടിയാണ്. ദിലീപിന്റെ മുന്‍ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ വിവാഹ മോചനത്തിന് ശേഷം അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയപ്പോള്‍ സിനിമ രംഗത്തെ പ്രമുഖര്‍ പലരും അവരെ സഹകരിപ്പിക്കാന്‍ തയ്യാറായില്ലെന്ന് വാര്‍ത്ത പരക്കുന്നുണ്ട്. അതേസമയം മോഹന്‍ലാലിന്റെ മൂന്ന് സിനിമകളില്‍ മഞ്ജു വാര്യര്‍ അഭിനയിക്കുകയും ചെയ്തിരുന്നു. ഒടിയന്‍, വില്ലന്‍ എന്നീ ചിത്രങ്ങളാണ് ഇരുവരും ഒന്നിച്ചഭിനയിച്ച് ഇനി പുറത്തുവരാനിരിക്കുന്ന സിനിമകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍