UPDATES

സിനിമാ വാര്‍ത്തകള്‍

മമ്മൂട്ടിയെന്ന ക്രിമിനല്‍ സ്വഭാവമുള്ള അധ്യാപകന്‍

ഗ്യാങ്ങും ഗ്യാങ് വാറും ഗ്രൂപ്പിസവും ക്യാമ്പസ് രാഷ്ട്രീയവും കൊണ്ട് കലുഷിതമായ കോളേജ് ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ പുതിയ ചിത്രം

മമ്മൂട്ടി അധ്യാപകനായി അഭിനയിച്ച ഒരു സിനിമ പുറത്തിറങ്ങിയിട്ട് ഏറെ കാലമായി. പതിനഞ്ച് കോടി രൂപ മുടക്കി റോയല്‍ സിനിമാസിന്റെ ബാനറില്‍ സിഎച്ച് മുഹമ്മദ് വടകര നിര്‍മ്മിച്ച് അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ പീസ് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയെന്ന അധ്യാപകന്‍ പ്രേക്ഷരിലേക്ക് വീണ്ടുമെത്തുകയാണ്. എന്നാല്‍ തനിയാവര്‍ത്തനത്തിലും മഴയെത്തും മുമ്പെയിലുമൊക്കെ കണ്ട മാതൃകാ അധ്യാപകനെയല്ല ഇവിടെ മമ്മൂട്ടിയില്‍ കാണാനാകുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ക്രിമിനല്‍ സ്വഭാവമുള്ള എഡ്വേര്‍ഡ് ലിവിംഗ്‌സ്റ്റണ്‍ എന്ന ഇംഗ്ലീഷ് പ്രൊഫസറെയാണ് മാസ്റ്റര്‍പീസില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ, സിബി കെ തോമസിന്റെ തിരക്കഥയിലൊരുങ്ങുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്.

ഗ്യാങ്ങും ഗ്യാങ് വാറും ഗ്രൂപ്പിസവും ക്യാമ്പസ് രാഷ്ട്രീയവും കൊണ്ട് കലുഷിതമായ കോളേജാണ് ട്രാവന്‍കൂര്‍ രാജാസ് കോളേജ്. തലമുറകളായി ഇത് തുടരുന്നു. ഇപ്പോള്‍ ഈ കോളേജിലെ കുട്ടികള്‍ സയന്‍സ് ഗ്രൂപ്പ്, ആര്‍ട്‌സ് ഗ്രൂപ്പ് എന്നീ ചേരികള്‍ തിരിഞ്ഞാണ് തമ്മിലടിക്കുന്നത്. സയന്‍സ് ഗ്രൂപ്പിനെ നയിക്കുന്നത് മഹേഷ് നാരായണനും ആര്‍ട്‌സ് ഗ്രൂപ്പിന്റെ നേതാവ് റോഷനുമാണ്. എന്തിനും ഏതിനും വാതുവയ്പ്പാണ് ഇവരുടെ രീതി. രാജാസ് കോളേജിനോട് ചേര്‍ന്ന് തന്നെയാണ് നഗരത്തിലെ പ്രശസ്തമായ വനിതാ കോളേജായ മദേഴ്‌സ് കോളേജും സ്ഥിതി ചെയ്യുന്നത്. അവിടുത്തെ കലാതിലകമായ വേദികയിലാണ് രാജാസ് കോളേജിലെ ഗ്രൂപ്പ് വഴക്ക് ചെന്നെത്തിയത്. അതേസമയം വേദിക ഇഷ്ടപ്പെട്ടത് ഒരു ഗ്രൂപ്പിലും ഉള്‍പ്പെടാത്ത ഉണ്ണികൃഷ്ണനെയും. അതോടെ ഉണ്ണികൃഷ്ണനെ സ്വന്തമാക്കാനായി ഇരു ഗ്രൂപ്പിന്റെയും മത്സരം. കുട്ടികളെ നിയന്ത്രിക്കാന്‍ പ്രിന്‍സിപ്പലിനും മറ്റ് അധ്യാപകര്‍ക്കും സാധിക്കാത്ത സാഹചര്യത്തിലാണ് ക്രിമിനല്‍ പശ്ചാത്തലമുള്ള ഇംഗ്ലീഷ് പ്രൊഫസര്‍ എഡ്വേര്‍ഡ് ലിവിംഗ്‌സറ്റണ്‍ കണ്ണൂരില്‍ നിന്നും സ്ഥലംമാറിയെത്തുന്നത്.

തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. മഹേഷ് രാമനായി മമ്മൂട്ടിയുടെ അനന്തരവന്‍ മഖ്ബൂല്‍ സല്‍മാനും റോഷനായി ആന്‍മരിയ ഫെയിം ജോണും എത്തുന്നു. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ ആണ് ഉണ്ണികൃണനായെത്തുന്നത്. സന്തോഷ് പണ്ഡിറ്റ് മുഖ്യധാര സിനിമയിലേക്കെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രസകരമായ ഒരു കഥാപാത്രത്തെയാണ് സന്തോഷ് പണ്ഡിറ്റ് അവതരിപ്പിക്കുന്നത്. ഉണ്ണി മുകന്ദന്‍, കൈലാശ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. എഴുപത് ശതമാനം രംഗങ്ങളും ഇവിടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. മമ്മൂട്ടി അമ്പത് ദിവസത്തിലേറെ ഒരേ കാമ്പസില്‍ അഭിനയിച്ച ചിത്രവും ഇതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍