UPDATES

സിനിമ

മമ്മൂട്ടി അഭിനയിക്കുന്ന മാമാങ്കത്തിന്റെ സംവിധായകനെ അപായപ്പെടുത്താനുള്ള നീക്കം; അന്വേഷണം നടക്കുകയാണെന്ന് വിതുര പോലീസ്

മാമാങ്കം സംവിധാനം ചെയ്യുന്നതില്‍ നിന്ന് സജീവ് പിള്ളയെ മാറ്റി നിര്‍ത്തിയെങ്കിലും ചീഫ് അസോസിയേറ്റ് സംവിധായകനായ എം പദ്മകുമാറിനെ കൊണ്ട് ചിത്രത്തിന്റെ മൂന്നാമത്തെ ഷെഡ്യൂള്‍ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്.

തന്നെ അപായപ്പെടുത്താന്‍ നീക്കം നടക്കുന്നുവെന്ന് കാണിച്ച് മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ സംവിധായകന്‍ സജീവ് പിള്ള നല്‍കിയ പരാതിയില്‍ മേല്‍ അന്വേഷണം പുരോഗമിക്കുന്നുവെന്ന് വിതുര എസ് ഐ നിജാം. സജീവ് പിള്ളയുടെ പരാതിയില്‍ മാമാങ്കം നിര്‍മാതാവ് വേണു കുന്നപ്പിള്ളിക്കെതിരേയുള്ള ആരോപണങ്ങള്‍ സഹിതമാണ് തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന കാര്യവും സജീവ് പിള്ള പറഞ്ഞിരിക്കുന്നത്. അതേസമയം നിര്‍മാതാവുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് മാമാങ്കം സംവിധാനം ചെയ്യുന്നതില്‍ നിന്ന് സജീവ് പിള്ളയെ മാറ്റി നിര്‍ത്തിയെങ്കിലും ചീഫ് അസോസിയേറ്റ് സംവിധായകനായ എം പദ്മകുമാറിനെ കൊണ്ട് ചിത്രത്തിന്റെ മൂന്നാമത്തെ ഷെഡ്യൂള്‍ ഷൂട്ടിംഗുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കണ്ണൂരിലെ കണ്ണവം കാട്ടിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടരിക്കുന്നത്.

ഈ പശ്ചാത്തലത്തില്‍ എസ്‌ഐ നിജാം അഴിമുഖം പ്രതിനിധിയോട് പറഞ്ഞത്, ‘വിതുര പോലീസ് സ്‌റ്റേഷനില്‍ സജീവ് പിള്ളയുടെ പിതാവ് പി അയ്യപ്പന്‍ പിള്ള പരാതി തന്നിരുന്നു. മകനെയും വീടിന്റെ അഡ്രസും അന്വേഷിച്ച് ചിലര്‍ നാട്ടിലെ പോസ്റ്റുമാനെ സമീപിച്ചിരുന്നു. അതില്‍ അസ്വാഭിവകതയുണ്ടെന്ന് കാണിച്ചുള്ള പരാതി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.’ എന്നാണ്.

Read: പദ്മകുമാര്‍, സജീവ് പിള്ളയോട് അല്‍പം മര്യാദയാകാം; ആ മനുഷ്യന്റെ 12 വര്‍ഷക്കാലത്തെ അധ്വാനത്തിന്റെ വിളവാണ് നിങ്ങള്‍ കൊയ്യാന്‍ പോകുന്നത്

https://www.azhimukham.com/cinema-director-m-padmakumar-should-keep-some-ethics-in-profession-mamankam-movie-controversy-tailor-ambujakshan/

 

സജീവ് പിള്ള പറഞ്ഞത്, ‘സിനിമ (മാമാങ്കം) ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ എന്നെ അപായപ്പെടുത്താനുള്ളതാണെന്നാണ് കരുതുന്നത്. അതുകൊണ്ടാണ് പരാതി നല്‍കിയിരിക്കുന്നത്. വിതുര പോലീസ് സ്‌റ്റേഷനില്‍ അച്ഛനും (ജനുവരി 19ന്) മുഖ്യമന്ത്രിക്കും ഡിജിപി ഓഫീസിലും ഞാന്‍ നേരിട്ടുമാണ് പരാതി നല്‍കിയിരിക്കുന്നത്. കാര്യങ്ങള്‍ക്ക് എത്രയും വേഗം നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.’ ഇങ്ങനെയാണ്.

സജീവ് പിള്ളയുടെ പിതാവ് വിതുര സ്റ്റേഷനില്‍ നല്‍കിയ പരാതി

.
സജീവ് പിള്ള മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി

സജീവ് പിള്ളയെ അപായപ്പെടുത്താന്‍ എത്തിയവരെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ടായിരുന്നു. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ നിര്‍മാതാവ് വേണു കുന്നപ്പിള്ളിക്കെതിരേയുള്ള ആരോപണങ്ങള്‍ സഹിതമാണ് തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന കാര്യവും സജീവ് പിള്ള പറഞ്ഞിരിക്കുന്നത്. സജീവ് പിള്ള മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുന്നത്, ജനുവരി 18ന് പകല്‍ പതിനൊന്നരയോടെ രണ്ട് യുവാക്കള്‍ വിതുര പോസ്റ്റ്ഓഫിസില്‍ എത്തി പോസ്റ്റ്മാനില്‍ നിന്നും വീടിന്റെ ലൊക്കേഷന്‍ മനസിലാക്കുകയും സംശയാസ്പദമായ സാഹചര്യത്തില്‍ അവിടെ വരികയും ചെയ്തു. തന്നെ തിരക്കി ആളുകളെത്തിയ വിവരം പോസ്റ്റ്മാനാണ് വിളിച്ച് അറിയിക്കുന്നത്.

Read:  12 വര്‍ഷക്കാലത്തെ ഒരു യുവസംവിധായകന്റെ വിയര്‍പ്പാണ് അടിച്ചുമാറ്റാന്‍ നോക്കുന്നത്; മമ്മൂട്ടിയുടെ ഡ്രീം പ്രൊജക്റ്റ് മാമാങ്കത്തിന്റെ പിന്നില്‍ നടക്കുന്നതെന്ത്?

12 വര്‍ഷക്കാലത്തെ ഒരു യുവസംവിധായകന്റെ വിയര്‍പ്പാണ് അടിച്ചുമാറ്റാന്‍ നോക്കുന്നത്; മമ്മൂട്ടിയുടെ ഡ്രീം പ്രൊജക്റ്റ് മാമാങ്കത്തിന്റെ പിന്നില്‍ നടക്കുന്നതെന്ത്?

KL07BX7313 നമ്പറുള്ള ഗ്രേ കളര്‍ ഇന്നോവയില്‍ വന്ന ഇവര്‍ എറണാകുളം ഭാഗത്തു നിന്നുള്ളവരാണെന്നായിരുന്നു പറഞ്ഞിരുന്നത്. പോസ്റ്റുമാനെ ഇവര്‍ ബന്ധപ്പെട്ട നമ്പരില്‍ പിന്നീട് വിളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.വന്നവരുടെ പ്രവര്‍ത്തികളില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് തന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വന്നവര്‍ ഉപയോഗിച്ചത് മാമാങ്കത്തിന്റെ നിര്‍മാതാവിന്റെ സുഹൃത്തിന്റെ വാഹനമാണെന്നു മനസിലായി; സജീവ് പിള്ള പരാതിയില്‍ പറയുന്നു. ഇത്തരം നീക്കങ്ങള്‍ തന്നെ ഇല്ലാതാക്കാന്‍ വേണ്ടിയാണെന്നും അതിനാല്‍ തന്റെ പരാതിയില്‍ സമഗ്രാന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണം എന്നുമാണ് സംവിധായകന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നത്.

Read: KL07 BX 7313 നമ്പറുള്ള ഗ്രേ കളര്‍ ഇന്നോവ വിതുരയില്‍ എത്തിയതെന്തിന്? മാമാങ്കം സംവിധായകന്‍ സജീവ് പിള്ള വെളിപ്പെടുത്തുന്നു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

KL07 BX 7313 നമ്പറുള്ള ഗ്രേ കളര്‍ ഇന്നോവ വിതുരയില്‍ എത്തിയതെന്തിന്? മാമാങ്കം സംവിധായകന്‍ സജീവ് പിള്ള വെളിപ്പെടുത്തുന്നു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

അവനവന്‍ കുരുക്കുന്ന കുരുക്കുകള്‍ അഥവ സിനിമയിലെ കരാറുകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍