UPDATES

സിനിമാ വാര്‍ത്തകള്‍

‘നീതി’യില്‍ ദീലീപിന്റെ നായികയായി മംമ്ത

തമാശ കലര്‍ന്ന ത്രില്ലര്‍ മൂവിയായിരിക്കും ഇത്

ദിലീപ് – ബി ഉണ്ണി കൃഷ്ണന്‍ ചിത്രം ‘നീതി’-യില്‍ മംമ്ത മോഹന്‍ ദാസും പ്രിയ ആനന്ദും പ്രധാന വേഷങ്ങളില്‍ എത്തുന്നു. പ്രൊഡക്ഷന്‍ ടീമില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് പ്രിയ-യുടെ ഒരു ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞു, മംമ്തയുടെ ഷൂട്ടിംഗ് ഷെഡ്യൂള്‍ സെപ്റ്റംബര്‍ 16-ന് ആരംഭിക്കുകയുള്ളൂവെന്നാണ്. എറണാകുളത്തെ ഷൂട്ടിംഗിന് ശേഷം ഗാന ചിത്രീകരണം ആലപ്പുഴയിലും വാഗമണിലും നടക്കും.

നീതിയില്‍ ഒരു അഭിഭാഷകന്റെ വേഷത്തിലായിരിക്കും ദിലീപ് എത്തുക. ചിത്രത്തിനെ കുറിച്ച് ബി. ഉണ്ണി കൃഷ്ണന്‍ പറഞ്ഞിരിക്കുന്നത് തമാശ കലര്‍ന്ന ത്രില്ലര്‍ മൂവിയായിരിക്കും ഇത്. തീര്‍ച്ചയായും ദിലീപ് ചിത്രം തന്നെ. പക്ഷെ കഥാപാത്രം ദിലീപ് മുമ്പ് ചെയ്തിരുന്നതില്‍ നിന്ന് വിത്യസ്തമായിരിക്കും.

നാദിര്‍ഷയുടെ ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന ചിത്രത്തിന് നല്‍കിയിരുന്ന ഡേറ്റ് മാറ്റിയാണ് ബി.ഉണ്ണി കൃഷ്ണന്റെ ചിത്രത്തിന് ദിലീപ് അഭിനയിക്കാന്‍ എത്തുന്നത്. നാദിര്‍ഷ ചിത്രത്തില്‍ അറുപതുകാരനായ വൃദ്ധന്റെ വേഷത്തിലായിരിക്കും എത്തുക. ഈ വര്‍ഷം ആദ്യം എത്തിയ കമ്മാരസംഭവത്തിലും വൃദ്ധ വേഷം ചെയ്തതിനാലാണ് നാദിര്‍ഷ ചിത്രം മാറ്റിവെച്ചത്.

സ്ത്രീകള്‍ കുഴപ്പങ്ങളില്‍ ചെന്ന് ചാടുന്നതിന്റെ ഉത്തരവാദി അവര്‍ തന്നെ; ദിലീപ് വിഷയത്തില്‍ നടി മംമ്ത

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍