UPDATES

സോഷ്യൽ വയർ

‘അച്യുതന്‍ റിലീസായി എന്നു കരുതി പാവം’: സിനിമ ഇറങ്ങും മുൻപേ മോശമെന്ന് കമന്റ്, കയ്യോടെ പിടികൂടി ലാൽജോസ്

ഒരിടവേളക്ക് ശേഷം ലാല്‍ജോസ്-കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രം നാളെ ആണ് റിലീസ് ചെയ്യുന്നത്.

സിനിമ ഇറങ്ങും മുമ്പേ മോശമെന്ന ഫേസ്ബുക്ക് കമന്റ് കയ്യോടെ പൊക്കി ലാല്‍ജോസ്. പടം കൊള്ളില്ല, കാശ് പോയി എന്ന് കമന്റിട്ട വിരുതന് ഉടനെ മറുപടിയുമായി ലാല്‍ജോസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സിനിമ ഇറങ്ങി മിനിറ്റുകള്‍ക്ക് അകം റിവ്യൂ വരുന്നത് സോഷ്യല്‍ മീഡിയയില്‍ പതിവാണ് എന്നാല്‍ ,നാളെ ഇറങ്ങാനിരിക്കുന്ന സിനിമ മോശമാണെന്നു ഇന്നേ കമെന്റ് ഇട്ട വിരുതനെ ട്രോളികൊണ്ടാണ് ലാല്‍ ജോസിന്റെ ഫേസ്ബുക് പോസ്റ്റ് .ഇറങ്ങാത്ത പടത്തിന്റെ റിവ്യൂ ഇട്ട കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് വൈറലാകാന്‍ അധികം സമയം വേണ്ടിവന്നില്ല.

‘അച്യുതന്‍ റിലീസായി എന്നു കരുതി പാവം… ഹിഷാമേ നാളെ പടം കാണണേ’എന്നുപറഞ്ഞ് സ്‌ക്രീന്‍ഷോട്ട് സഹിതം ലാല്‍ജോസ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.ഒരിടവേളക്ക് ശേഷം ലാല്‍ജോസ്-കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രം നാളെ ആണ് റിലീസ് ചെയ്യുന്നത്.

അചുതൻ റിലീസായി എന്നു കരുതി പാവം?ഹിഷാമെ നാളെ പടം കാണണെ???

Gepostet von Laljose am Donnerstag, 20. Dezember 2018

എല്‍സമ്മയെന്ന ആണ്‍കുട്ടിയിലെ പാലുണ്ണിയില്‍ തുടങ്ങി തട്ടും പുറത്തെ അച്യുതന്‍ വരെയുള്ള 4 ചിത്രങ്ങളില്‍ ലാൽ ജോസ് – കുഞ്ചാക്കോബോബൻ കൂട്ട് കെട്ടു ഒന്നിച്ചപ്പോള്‍, ചോക്ലേറ്റ് റൊമാൻസ് നായക പരിവേഷത്തിൽ നിന്നും കുഞ്ചാക്കോ ബോബനെ വേറിട്ട വേഷങ്ങള്‍ നല്‍കി ലാല്‍ജോസ് മാറ്റി മറിച്ചു.
പിന്നീട് വന്ന പുള്ളിപ്പുലിയും ആട്ടിന്‍ കുട്ടിയിലെ ചക്ക ഗോപനും സ്പാനിഷ്‌ മസാലയിലെ രാഹുലും മികച്ചതാക്കിയപ്പോള്‍ റിലീസിന് ഒരുങ്ങുന്ന തട്ടുംപുറത്ത് അച്യുതനിലെ അച്യുതനും മികച്ചതാകുമെന്നു ഉറപ്പിക്കാം. തട്ടുംപുറത്ത് അച്യുതനില്‍ ലാൽ ജോസ് – കുഞ്ചാക്കോബോബൻ കൂടാതെ തിരക്കഥാകൃത്ത് സിദ്ധുരാജും ഒന്നിക്കുന്നു. ലാൽ ജോസ് – കുഞ്ചാക്കോബോബൻ കൂട്ടുകെട്ടിലെ  പുള്ളിപുലിയും അട്ടിൻകുട്ടിയും, എൽസമ്മ എന്ന ആണ്‍കുട്ടി എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുള്ള തിരക്കഥാകൃത്തായ എം. സിന്ധുരാജ് തന്നെയാണ് തട്ടുംപുറത്ത് അച്യുതനിലും തിരക്കഥ തയ്യാറാക്കിയത്.

അഭിമുഖം/ലാൽജോസ്: 24 സിനിമകളുമായി മലയാള സിനിമയുടെ ഉമ്മറത്തുണ്ട് ഈ സംവിധായകൻ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍