UPDATES

സിനിമാ വാര്‍ത്തകള്‍

‘ആദ്യമായി സംവിധാനം ചെയ്യുന്ന ഒരാളാണ് പൃഥ്വിരാജ് എന്ന് തോന്നില്ല’: ലൂസിഫറിനെ കുറിച്ച് മഞ്ജു വാര്യർ മനസ്സ് തുറക്കുന്നു

പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന മോഹൻലാൽ ചിത്രം ലുസിഫെറിൽ നായികയായി എത്തുന്നത് മഞ്ജു വാര്യര്‍ ആണ്.

ആദ്യമായി സംവിധാനം ചെയ്യുന്ന ഒരാളാണ് പൃഥ്വിരാജ് എന്ന് തോന്നിയില്ല എന്ന് മഞ്ജു വാര്യര്‍.പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ചോദിച്ചപ്പോളാണ് മഞ്ജുവിന്റെ ഈ മറുപടി. പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന മോഹൻലാൽ ചിത്രം ലുസിഫെറിൽ നായികയായി എത്തുന്നത് മഞ്ജു വാര്യര്‍ ആണ്.

രാജുവുമായി അടുത്തു സംസാരിക്കുന്നത് ലൂസിഫറിന്റെ സെറ്റിൽ വെച്ചാണ്. പല ചടങ്ങുകളിലും മറ്റും കാണാറുണ്ടെങ്കിലും അധികം സംസാരിക്കാറില്ലായിരുന്നു. മാത്രമല്ല രാജുവിന്റെ കൂടെ അഭിനയിച്ചിട്ടുമില്ല. കൂടെ അഭിനേതാവ് ആയി ജോലിചെയ്യുന്നതും സംവിധായകനായി ജോലി ചെയ്യുന്നതും താരതമ്യം ചെയ്യാൻ എനിക്ക് അറിയില്ല. എന്നാൽ സെറ്റിൽ എത്തി ആദ്യ ദിവസം മാത്രമേ നടൻ പൃഥ്വിരാജാണ് സംവിധാനം ചെയ്യുന്നതെന്ന് തോന്നിയുള്ളു. പിന്നീട് പരിചയ സമ്പന്നനായ ഒരാളാണ് സംവിധാനം ചെയ്യുന്നത് എന്നാണ് തോന്നിയത്, മഞ്ജു വാര്യര്‍ പറയുന്നു.

പൃഥ്വിരാജ് എന്ന നടനാണ് സംവിധാനം ചെയ്യുന്നതെന്ന് ആദ്യത്തെ ഒരുദിവസം നമ്മുടെ മനസ്സിൽ ഉണ്ടാകും. എന്നാല്‍ പിന്നെ നമ്മൾ കാണുന്നത്, മലയാളത്തിലെ ഏറ്റവും അനുഭവസമ്പത്തുളള സംവിധായകരുടെ പക്വതയും വ്യക്തതയും ഉള്ള സംവിധായകനെയാണ്. ആ ആത്മവിശ്വാസം പൃഥ്വിയിലുണ്ട്- മഞ്ജു വാര്യര്‍ പറയുന്നു.

ലുസിഫര്‍ ഒരു സംവിധായകന്റെ സിനിമയാണെന്നാണ് സിനിമയെ കുറച്ചുള്ള മോഹന്‍ലാലിന്റെ പ്രതികരണം. കര്‍ക്കശക്കാരനായ ഒരു സംവിധായകനാണ് പൃഥ്വിരാജ് എന്നും മോഹന്‍ലാല്‍ പറയന്നു. രാഷ്ട്രീയ ചരിത്രത്തിലെ ഒരുപാട് സംഭവങ്ങള്‍ സിനിമയില്‍ ഉണ്ടാവുമെന്നും അതെല്ലാം പുതിയ ശൈലിയില്‍ ചിത്രത്തില്‍ പുനരാവിഷ്‌കരിക്കുന്നെന്നും മോഹന്‍ലാല്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മോഹന്‍ലാലിനെ നായകനാക്കി വന്‍താര നിരയുടെ പിന്തുണയോടെ നടന്‍ പൃഥ്വിരാജ് ഒരുക്കുന്ന ചിത്രം മാര്‍ച്ച് 28 ന് തീയേറ്ററിൽ എത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍