UPDATES

സിനിമാ വാര്‍ത്തകള്‍

ഉദാഹരണം മഞ്‍ജു വാര്യർ : പ്രളയ ബാധിതർക്ക്​ അഭയമായി മഞ്‍ജുവിന്റെ വീട്

പ്രളയബാധിതരായ ജനങ്ങൾക്ക് മഞ്ജു ഫൗണ്ടേഷന്റെ വകയായി ഒരു ട്രക്ക് നിറയെ സാധനങ്ങളുമായി മഞ്ജു പു​ള്ളി​ലെത്തിയിരുന്നു.

പ്രളയക്കെടുതിയിൽ അകപ്പെട്ട ജനങ്ങൾക്ക് കൈതാങ്ങായി നടി മഞ്ജുവാര്യർ. വെളളപ്പൊക്കത്തിനെ തുടർന്ന് ഇപ്പോഴും വീടുകളിൽ താമസയോഗ്യമാകാത്തവർക്ക് വീടിന്റെ ടെറസ്സ് നൽകിയിരിക്കുകയാണ് താരം. വീടിന്റെ ടെറസ്സിൽ താൽക്കാലികമായി കുറച്ച് കുടുംബാംഗങ്ങൾ കിടക്കാനുള്ള സൗകര്യവും ഒരിക്കിയിട്ടുണ്ട്..തൃ​ശൂ​ർ ജി​ല്ല​യി​ലെ ആ​ല​പ്പാ​ട്-​പുള്ള് കോൾമേഖലയിൽ പ്ര​ള​യം ക​ന​ത്ത നാ​ശം വി​ത​ച്ചി​ട​ത്ത് തന്നെയായിരുന്നു മഞ്ജുവിന്റെ വീ​ട്. നാ​ടി​നെ പ്ര​ള​യം വിഴുങ്ങിയപ്പോൾ ആ​ല​പ്പാ​ട്-​-​പു​ള്ള് മേ​ഖ​ല ഒ​റ്റ​പ്പെ​ട്ട തു​രു​ത്താ​യി​രു​ന്നു..

ക്യാമ്പുകളിൽ ആൾത്തി​ര​​ക്കാ​യ​തോ​ടെ ദു​ര​ന്ത​ത്തി​നി​ര​യാ​യ​വ​രെ പൂട്ടിക്കി​ട​ക്കു​ന്ന തങ്ങളുടെ വീ​ട്ടി​ൽ താ​മ​സി​പ്പി​ക്കാ​മെ​ന്ന്​ നി​ർ​ദേ​ശി​ച്ച​ത് മഞ്ജുവാണ്. പു​ള്ളി​ലെ 30 വീ​ടു​ക​ൾ നി​ശ്ശേ​ഷം തകർന്ന​തി​നാ​ൽ വെ​ള്ളം ഇറങ്ങിയിട്ടും പ​ല കു​ടും​ബ​ങ്ങ​ൾ​ക്കും തി​രി​ച്ചു​പോ​കാ​ൻ ഇടമുണ്ടായിരുന്നി​ല്ല. 29ന് ​തു​റ​ക്കേ​ണ്ട​തി​നാ​ൽ 27ന് ​ത​ന്നെ സ്കൂ​ളു​ക​ളി​ലെ ക്യാ​മ്പു​ക​ൾ പി​രി​ച്ചു​വി​ട്ടു. 30 വീ​ട്ടു​കാ​രെ 14 സ്ഥ​ല​ങ്ങ​ളി​ലാ​യി താമസിപ്പി​ക്കാ​നാ​യി​രു​ന്നു ഇ​വ​രു​ടെ തീ​രു​മാ​നം. ഇ​തി​ന്​ തന്റെ വീ​ടും ഉപ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്ന് മ​ഞ്ജു നി​ർ​ദേ​ശി​ച്ചു. വീ​ട് ന​ഷ്​​ട​പ്പെ​ട്ട​വ​ർ​ക്ക് താൽക്കാലി​ക ഷെൽറ്റ​ർ നി​ർ​മി​ച്ചു കൊ​ടു​ക്കാ​ൻ സാ​മ്പ​ത്തി​ക സ​ഹാ​യം നൽകാമെ​ന്നും മ​ഞ്ജു വാ​ര്യ​ർ ഉ​റ​പ്പ് നൽകി​യി​ട്ടു​ണ്ടെ​ന്ന് പു​ള്ള് സ്കൂ​ളി​ലെ പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​ ജോ​ബി അ​റി​യി​ച്ചു.

പ്രളയബാധിതരായ ജനങ്ങൾക്ക് മഞ്ജു ഫൗണ്ടേഷന്റെ വകയായി ഒരു ട്രക്ക് നിറയെ സാധനങ്ങളുമായി മഞ്ജു പു​ള്ളി​ലെത്തിയിരുന്നു. നേരത്തെ മഞ്ജു വാര്യർ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് ദുരിതബാധിതർക്കൊപ്പം സമയം ചിലവഴിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍