UPDATES

സിനിമാ വാര്‍ത്തകള്‍

‘ഉദാഹരണം സുജാത’യെ തിയേറ്ററുകളില്‍ നിന്നും ഒഴിവാക്കുന്നു? മഞ്ജു മുഖ്യമന്ത്രിയെ കണ്ടത് പരാതി പറയാനാണെന്നു വിവരം

മികച്ച അഭിപ്രായം ഉണ്ടായിട്ടും ചിത്രം തുടര്‍ന്നു പ്രദര്‍ശിപ്പിക്കാന്‍ പല തിയേറ്ററുകാരും വിമുഖത കാണിക്കുന്നതായാണ് പറയുന്നത്

‘ഉദാഹരണം സുജാത’യെ തിയേറ്ററില്‍ നിന്ന് ബോധപൂര്‍വം ഒഴിവാക്കാന്‍ ശ്രമം നടക്കുന്നതായി സൂചന. ഇന്നലെ സെക്രട്ടേറിയേറ്റില്‍ എത്തി മഞ്ജു വാര്യര്‍ മുഖ്യമന്ത്രിയെ കണ്ടതു സിനിമയ്‌ക്കെതിരേ നടക്കുന്ന നീക്കങ്ങളെക്കുറിച്ച് ബോധിപ്പിക്കാനാണെന്നാണ് സെക്രട്ടേറിയേറ്റില്‍ നിന്നുള്ള അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. തിയേറ്ററുകളില്‍ നിന്നും ഉദാഹരണം സുജാതയെ ഒഴിവാക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ സഹായം മഞ്ജു വാര്യര്‍ ആവശ്യപ്പെട്ടു. മഞ്ജുവിനൊപ്പം ചിത്രത്തിന്റെ സംവിധായകന്‍ ഫാന്റം പ്രവീണ്‍, നിര്‍മാതാക്കളായ മാര്‍ട്ടിന്‍ പ്രക്കാട്ട് ,ജോജു എന്നിവരും ഉണ്ടായിരുന്നു. ഫാന്റം പ്രവീണിന്റെ ആദ്യ സംവിധാന സംരംഭമാണ് ഉദാഹരണം സുജാത.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ താരം അഞ്ചുമിനിറ്റ് നീണ്ട സ്വകാര്യ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. മഞ്ജു മുഖ്യമന്ത്രിയെ കാണാന്‍ എത്തിയതും മടങ്ങിയതും മാധ്യമങ്ങളെ ഒഴിവാക്കി പിന്‍വാതിലിലൂടെയായിരുന്നു. ‘ഉദാഹരണം സുജാത’ പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടിയെങ്കിലും പല തിയേറ്ററുകാരും ചിത്രം തുടര്‍ന്ന് പ്രദര്‍ശിപ്പിക്കുന്നതിന് വിമുഖത കാട്ടിയിരുന്നു. ഇത് ചിത്രത്തെ തകര്‍ക്കുവാന്‍ ബോധപൂര്‍വം നടത്തുന്ന കാര്യമാണെന്നു മഞ്ജുവും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും മുഖ്യമന്ത്രിയെ ധരിപ്പിച്ചെന്നാണ് വിവരം.

‘ഉദാഹരണം സുജാത’ സിനിമ കാണുവാന്‍ ക്ഷണിക്കുവാനാണ് മഞ്ജു എത്തിയതെന്നായിരുന്നു പിണറായി ഫെയ്‌സ്ബുക്കിലൂടെ ഈ സന്ദര്‍ശനത്തെ കുറിച്ച് പറഞ്ഞത്. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമേകുന്നതാണ് ഈ ചിത്രമെന്ന് ഇവര്‍ സൂചിപ്പിച്ചെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതേസമയം ദിലീപ് ചിത്രം ‘രാമലീല’ കാണുന്നതിനെ കുറിച്ചുള്ള മഞ്ജുവാര്യരുടെ അഭിപ്രായത്തെ പറ്റി വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിലെ സ്ഥാപക അംഗവും നടിയുമായ രമ്യ നമ്പീശന്‍ പറഞ്ഞത് ‘ദിലീപിന്റെ സിനിമ കാണണം എന്ന മഞ്ജുവാര്യരുടെ അഭിപ്രായം വ്യക്തിപരമാണ്’ എന്നാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍