UPDATES

സിനിമാ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ ചതിക്കുഴിയില്‍, ദിലീപിനോടവര്‍ വൈരാഗ്യം തീര്‍ക്കുന്നു; പി സി ജോര്‍ജ്

ദിലീപിന്റെയും മഞ്ജുവിന്റെയും മകള്‍ എന്തുകൊണ്ട് മഞ്ജുവിന്റെയൊപ്പം പോകുന്നില്ല?

മഞ്ജു വാര്യര്‍ ദിലീപിനോട് വൈരാഗ്യം തീര്‍ക്കുകയാണെന്ന് പി സി ജോര്‍ജ്. മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തിലാണ് പി സി ജോര്‍ജ് ഇത്തരത്തില്‍ പ്രതികരിച്ചത്. മഞ്ജു വാര്യര്‍ നല്ല നടിയാണെന്നും അവരുടെ അഭിനയം തനിക്ക് ഇഷ്ടമാണെന്നും പറയുന്ന ജോര്‍ജ്, എന്നാല്‍ മഞ്ജുവിന്റെത് കഠിനമായ മനസ് ആണെന്നും അവരിപ്പോള്‍ അപകടകരമായ ചതിക്കുഴില്‍ ചെന്നുപെട്ടിരിക്കുകയാണെന്നും ജോര്‍ജ് ആരോപിക്കുന്നു. ദിലീപിന്റെയും മഞ്ജുവിന്റെയും മകള്‍ എന്തുകൊണ്ട് ദിലീപിനൊപ്പം നില്‍ക്കുന്നുവെന്നും എന്തുകൊണ്ട് ആ കുട്ടി മഞ്ജുവിന്റെ ഒപ്പം പോകുന്നില്ലേയെന്നുമാണ് ജോര്‍ജ് ചോദിക്കുന്നത്.

ദിലീപിനോട് മഞ്ജുവിനു വൈരാഗ്യമുണ്ടെന്നു പറയുന്ന ജോര്‍ജ് അതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത് ദിലീപിന്റെ ചോദ്യം ചെയ്ത സാഹചര്യമാണ്. എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പിന്റെ തലേദിവസമാണ് ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്യുന്നത്. അദ്ദേഹത്തെ ആലുവ പാലസില്‍ വച്ചിരിക്കുകയായിരുന്നു. ആലുവ റൂറല്‍ എസ് പി ഉള്‍പ്പെടെയുള്ള ആളുകള്‍ ചോദ്യം ചെയ്ത സംഘത്തില്‍ ഉണ്ടായിരുന്നു. ആ ടീമിലെ ഒരു ഐജിക്ക് അതിനോട് യോജിപ്പില്ലായിരുന്നു. അദ്ദേഹം സെന്‍കുമാറിനെ അറിയിച്ചു. അങ്ങനെയാണ് 13 മണിക്കൂറിനുശേഷം ദിലീപിനെ വിട്ടയച്ചത്. പിറ്റേന്ന് എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പാണ്. അപ്പോഴാണ് സെന്‍കുമാര്‍ ഇടപെട്ട് അറസ്റ്റ് ഒഴിവാക്കിയത്. ഇപ്പോള്‍ ഇതിനൊക്കെ നേതൃത്വം കൊടുക്കുന്നത് എഡിജിപി സന്ധ്യയാണ്. അവരും മഞ്ജുവുമായിട്ടുള്ള അഭേദ്യമായ അവിഹിതബന്ധവും ഇതില്‍ ഉണ്ടെന്നാണ് മനസിലാക്കുന്നത്. സിനിമയില്‍ അമിതമായ ഭ്രാന്തുള്ള രാഷ്ട്രീയക്കാരന്റെ മകനും ഈ കച്ചവടത്തില്‍ ഉണ്ട്; പി സി ജോര്‍ജി പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍